x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരവാദം 21-ാം നൂറ്റാണ്ടിൽ

കൺമുന്നിൽ 2025 കാൽ നൂറ്റാണ്ട്/തോ​​​​​മ​​​​​സ് എം. ​​​​​പോൾ
Published: December 31, 2025 01:46 AM IST | Updated: December 31, 2025 01:46 AM IST

രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​മോ ആ​​​​​ശ​​​​​യ​​​​​പ​​​​​ര​​​​​മോ ആ​​​​​യ കാ​​​​​ര്യ​​​​​സാ​​​​​ധ്യ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി അ​​​​​ക്ര​​​​​മ​​​​​മാ​​​​​ർ​​​​​ഗ​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തോ വ​​​​​സ്തു, ആ​​​​​ൾ​​​​​നാ​​​​​ശം വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തോ ആ​​​​​ണ് ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​മെ​​​​​ന്ന് നി​​​​​ർ​​​​​വ​​​​​ചി​​​​​ക്കാം. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ഗ​​​​​തി​​​​​യി​​​​​ൽ, ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ര​​​​​ക​​​​​ളാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്ന​​​​​ത്. ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ നി​​​​​ർ​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഈ ​​​​​ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ഉ​​​​​ൾ​​​​​ച്ചേ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത സ​​​​​മ​​​​​യ​​​​​ത്ത് പൊ​​​​​ടു​​​​​ന്ന​​​​​നെയാണ് പ​​​​​ല​​​​​പ്പോ​​​​​ഴും ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക. ആ​​​​​രെ​​​​​യാ​​​​​ണോ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്, അ​​​​​വ​​​​​രെ വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി ക്രൂ​​​​​ര​​​​​ത​​​​​യു​​​​​ടെ അ​​​​​ങ്ങേ​​​​​യ​​​​​റ്റം​​​​​വ​​​​​രെ പോ​​​​​കാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കു മ​​​​ടി​​​​​യി​​​​​ല്ല. പ്ര​​​​​ശ്ന​​​​​വു​​​​​മാ​​​​​യി യാ​​​​​തൊ​​​​​രു ബ​​​​​ന്ധ​​​​​വു​​​​​മി​​​​​ല്ലാ​​​​​ത്ത നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളാ​​​​​ണു മി​​​​​ക്ക​​​​​പ്പോ​​​​​ഴും ഇ​​​​​ര​​​​​ക​​​​​ളാ​​​​​യി മ​​​​​രി​​​​​ച്ചുവീ​​​​​ഴു​​​​​ന്ന​​​​​തും മു​​​​​റി​​​​​വേ​​​​​റ്റ് ജീ​​​​​വ​​​​​ച്ഛ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​യി മാ​​​​​റു​​​​​ന്ന​​​​​തും.

ത​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ക്ഷ്യം നേ​​​​​ടു​​​​​ന്ന​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി ഏ​​​​​ത​​​​​ക്ര​​​​​മ​​​​​വും ചെ​​​​​യ്യാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കു മ​​​​​ടി​​​​​യി​​​​​ല്ല. പ​​​​​ര​​​​​മാ​​​​​വ​​​​​ധി ആ​​​​​ൾ​​​​​നാ​​​​​ശ​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക ന​​​​​ഷ്ട​​​​​വും വ​​​​​രു​​​​​ത്തി സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ഴ്ത്താ​​​​​ൻ ഇ​​​​​ക്കൂ​​​​​ട്ട​​​​​ർ ത​​​​​ങ്ങ​​​​​ളു​​​​​ടെ ക്രി​​​​​മി​​​​​ന​​​​​ൽ ബു​​​​​ദ്ധി കൗ​​​​​ശ​​​​​ല​​​​​പൂ​​​​​ർ​​​​​വം പ്ര​​​​​യോ​​​​​ഗി​​​​​ക്കും. ധാ​​​​​രാ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ ഒ​​​​​ന്നി​​​​​ച്ചു​​​​​കൂ​​​​​ടു​​​​​ന്ന ക​​​​​ച്ച​​​​​വ​​​​​ട​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ, നി​​​​​ശാ​​​​​ക്ല​​​​​ബ്ബു​​​​​ക​​​​​ൾ, വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്രാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ, അ​​​​​നേ​​​​​കം പേ​​​​​ർ ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ക്ഷ്യ​​​​​മാ​​​​​കാം. ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ര​​​​​ക്ഷി​​​​​ത​​​​​ബോ​​​​​ധം വ​​​​​ള​​​​​ർ​​​​​ത്തി, സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ആ​​​​​രെ​​​​​യാ​​​​​ണോ ല​​​​​ക്ഷ്യം​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത് അ​​​​​വ​​​​​രെ ത​​​​​ങ്ങ​​​​​ളു​​​​​ടെ ചൊ​​​​​ല്പ​​​​​ടി​​​​​യി​​​​​ലാ​​​​​ക്കി തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ടു​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് ഇ​​​​​ക്കൂ​​​​​ട്ട​​​​​ർ ക​​​​​രു​​​​​തു​​​​​ന്നു. ഇ​​​​​ട​​​​​തു-​​​​​വ​​​​​ല​​​​​തു പ​​​​​ക്ഷ​​​​​ങ്ങ​​​​​ളും മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും ദേ​​​​​ശീ​​​​​യ​​​​​വാ​​​​​ദി​​​​​ക​​​​​ളും വി​​​​​പ്ല​​​​​വ​​​​​കാ​​​​​രി​​​​​ക​​​​​ളും സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​മൊ​​​​​ക്കെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​ന്‍റെ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഫ്ര​​​​​ഞ്ച് വി​​​​​പ്ല​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദം (ടെ​​​​​റ​​​​​റി​​​​​സം) എ​​​​​ന്ന വാ​​​​​ക്ക് പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലാ​​​​യ​​​​ത്. ഫ്ര​​​​​ഞ്ച് വി​​​​​പ്ല​​​​​വം ന​​​​​യി​​​​​ച്ച​​​​​വ​​​​​ർ അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ട​ ഭീ​​​​​ക​​​​​ര​​​​​ത​​​​​യി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ രാ​​​​​ജാ​​​​​വു മു​​​​​ത​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ പ്ര​​​​​ജ​​​​​ക​​​​​ൾ​​​​​വ​​​​​രെ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ത്തൊ​​​​​ന്പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലും, ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ പ​​​​​ല​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും അ​​​​​വ നാ​​​​​ശം വി​​​​​ത​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച ശ​​​​​ക്ത​​​​​മാ​​​​​യ പ​​​​​ല ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും ഇ​​​​​ന്നും മു​​​​​തി​​​​​ർ​​​​​ന്ന ത​​​​​ല​​​​​മു​​​​​റ​​​​​യു​​​​​ടെ ഓ​​​​​ർ​​​​​മ​​​​​യി​​​​​ലു​​​​​ണ്ട്. വ​​​​​ട​​​​​ക്ക​​​​​ൻ അ​​​​​യ​​​​​ർ​​​​​ല​​​​​ണ്ടി​​​​​ലും സ്പെ​​​​​യി​​​​​നി​​​​​ലും പ​​​​​ല​​​​​സ്തീ​​​​​നി​​​​​ലും മ​​​​​റ്റും അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ണ്. 1980ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ചാ​​​​​വേ​​​​​റു​​​​​ക​​​​​ൾ ആ​​​​​ത്മ​​​​​ഹ​​​​​ത്യാ ബോം​​​​​ബു​​​​​ക​​​​​ളാ​​​​​യി പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. മേ​​​​​രി​​​​​ലാ​​​​​ൻ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യു​​​​​ടെ ഗ്ലോ​​​​​ബ​​​​​ൽ ടെ​​​​​റ​​​​​റി​​​​​സം ഡാ​​​​​റ്റാ​​​​​ബേ​​​​​സ് 1970 മു​​​​​ത​​​​​ൽ ലോ​​​​​ക​​​​​മെ​​​​​ങ്ങു​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ള്ള ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ സ്ഥി​​​​​തി​​​​​വി​​​​​വ​​​​​ര​​​​​ക്ക​​​​​ണ​​​​​ക്ക് ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​​ക​​​​​ൾ, വം​​​​​ശ​​​​​ഹ​​​​​ത്യ​​​​​ക​​​​​ൾ, അ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​ക​​​​​ലു​​​​​ക​​​​​ൾ, ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​ലു​​​​​ക​​​​​ൾ, ഒ​​​​​രു പ്ര​​​​​ദേ​​​​​ശ​​​​​ത്തെ ഒ​​​​​ട്ടാ​​​​​കെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന കാ​​​​​ർ​​​​​പ്പെ​​​​​റ്റ് ബോം​​​​​ബിം​​​​​ഗു​​​​​ക​​​​​ൾ, ഹൈ​​​​​ജാ​​​​​ക്കിം​​​​​ഗ് (വി​​​​​മാ​​​​​നം, ക​​​​​പ്പ​​​​​ൽ, കെ​​​​​ട്ടി​​​​​ടം), ദ​​​​​ണ്ഡ​​​​​ന മു​​​​​റ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ്.

ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ യു​​​​​ദ്ധ​​​​​മോ പ​​​​​ക​​​​​ർ​​​​​ച്ച​​​​​വ്യാ​​​​​ധി​​​​​ക​​​​​ളോ മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നാ​​​​​ണ് പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 2001-2021 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ 45,000ൽ ​​​​​ഏ​​​​​റെ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും ര​​​​​ണ്ടു​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​റെ മ​​​​​ര​​​​​ണ​​​​​വും ഉ​​​​​ണ്ടാ​​​​​യി എ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്ക്. അ​​​​​താ​​​​​യ​​​​​ത് ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷം 10,000ൽ ​​​​​അ​​​​​ല്പം കൂ​​​​​ടു​​​​​ത​​​​​ൽ മാ​​​​​ത്രം മ​​​​​ര​​​​​ണം.

ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്നാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ ഭീ​​​​​ക​​​​​ര​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ അ​​​​​തി​​​​​നെ മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യി മു​​​​​ദ്ര​​​​​കു​​​​​ത്തു​​​​​ന്ന ഒ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യം ഉ​​​​​ള​​​​​വാ​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന​​​​​കാ​​​​​ര​​​​​ണം വി​​​​​വി​​​​​ധ ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദ ഗ്രൂ​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ ആ​​​​​വി​​​​​ർ​​​​​ഭാ​​​​​വ​​​​​വും അ​​​​​വ​​​​​ർ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ്. ഇ​​​​​ത്ര വ്യാ​​​​​പ​​​​​ക​​​​​വും വി​​​​​പു​​​​​ല​​​​​വും സം​​​​​ഖ്യാ​​​​​തീ​​​​​ത​​​​​വു​​​​​മാ​​​​​യ തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ഗ്രൂ​​​​​പ്പു​​​​​ക​​​​​ൾ വേ​​​​​റെ ഇ​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണു വാ​​​​​സ്ത​​​​​വം. മ​​​​​ത​​​​​പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​ത്താ​​​​​ലാ​​​​​ണോ ഈ ​​​​​ഗ്രൂ​​​​​പ്പു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്ന​​​​​തൊ​​​​​രു വേ​​​​​റി​​​​​ട്ട പ്ര​​​​​ശ്ന​​​​​മാ​​​​​ണ്.

ഭീ​​​​​​ക​​​​​​ര​​​​​​ത​​​​​​യു​​​​​​ടെ ആ​​​​​​ദ്യ ദ​​​​​​ശ​​​​​​കം

പു​​​​​​ത്ത​​​​​​ൻ സ​​​​​​ഹ​​​​​​സ്രാ​​​​​​ബ്ദ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ടി​​​​​​വാ​​​​​​തി​​​​​​ൽ​​​​​​ക്ക​​​​​​ൽ നി​​​​​​ൽ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ, 1999 ഡി​​​​​​സം​​​​​​ബ​​​​​​ർ 24ന് ​​​​​​സം​​​​​​ഭ്ര​​​​​​മ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ ഒ​​​​​​രു വി​​​​​​മാ​​​​​​ന​​​​​​റാ​​​​​​ഞ്ച​​​​​​ലി​​​​​​ന്‍റെ പേ​​​​​​ടി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത​​​​​​യാ​​​​​​ണ് ലോ​​​​​​കം കേ​​​​​​ട്ട​​​​​​ത്. ‘സ​​​​​​ഹ​​​​​​സ്രാ​​​​​​ബ്ദ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണം’ എ​​​​​​ന്ന് അ​​​​​​ക്ര​​​​​​മി​​​​​​ക​​​​​​ൾ പേ​​​​​​രി​​​​​​ട്ട ഒ​​​​​​രു വി​​​​​​മാ​​​​​​ന​​​​​​റാ​​​​​​ഞ്ച​​​​​​ൽ. കാ​​​​​​ഠ്മ​​​​​​ണ്ഡുവി​​​​​​ൽ​​​​​​നി​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ഫ്ളൈ​​​​​​റ്റ് ന​​​​​​ന്പ​​​​​​ർ ഐ​​​​​​സി 814 വി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ ഹ​​​​​​ർ​​​​​​ക​​​​​​ത്ത്-​​​​​​ഉ​​​​​​ൽ മു​​​​​​ജാ​​​​​​ഹി​​​​​​ദീ​​​​​​ൻ എ​​​​​​ന്ന തീ​​​​​​വ്ര ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​ഗ്രൂ​​​​​​പ്പം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​ത്. വി​​​​​​മാ​​​​​​ന​​​​​​വും യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​യി​​​​​​ല്ല. അ​​​​​​ങ്ങ​​​​​​നെ​​​​​​യൊ​​​​​​രു വെ​​​​​​ടി​​​​​​ക്കെ​​​​​​ട്ടോ​​​​​​ടു​​​​​​കൂ​​​​​​ടി പു​​​​​​തി​​​​​​യ സ​​​​​​ഹ​​​​​​സ്രാ​​​​​​ബ്ദ​​​​​​ത്തി​​​​​​ലേ​​​​​​ക്കു കാ​​​​​​ലെ​​​​​​ടു​​​​​​ത്തു​​​​​​വ​​​​​​യ്ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ഭീ​​​​​​ക​​​​​​ര​​​​​​രു​​​​​​ടെ പ​​​​​​ദ്ധ​​​​​​തി.

എ​​​​​​ങ്കി​​​​​​ലും പു​​​​​​തി​​​​​​യ സ​​​​​​ഹ​​​​​​സ്രാ​​​​​​ബ്ദ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ദ്യ ദ​​​​​​ശ​​​​​​ക​​​​​​ങ്ങ​​​​​​ൾ ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്ഫോ​​​​​​ട​​​​​​ന​​​​​​ശ​​​​​​ബ്ദ​​​​​​ങ്ങ​​​​​​ൾ കേ​​​​​​ട്ട് ന​​​​​​ടു​​​​​​ങ്ങി എ​​​​​​ന്ന​​​​​​താ​​​​​​ണ് വാ​​​​​​സ്ത​​​​​​വം. ആ​​​​​​ദ്യ ദ​​​​​​ശ​​​​​​ക​​​​​​ത്തി​​​​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി. ഭീ​​​​​​ക​​​​​​ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ല്ലാ​​​​​​വ​​​​​​രും ഉ​​​​​​ച്ച​​​​​​രി​​​​​​ച്ച ഒ​​​​​​രു പേ​​​​​​ര് ഒ​​​​​​സാ​​​​​​മ ബി​​​​​​ൻ ലാ​​​​​​ദ​​​​​​ന്‍റേ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. ദ​​​​​​ക്ഷി​​​​​​ണേ​​​​​​ഷ്യ​​​​​​യി​​​​​​ൽ, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലാ​​​​​​ണ് ഈ ​​​​​​ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​തും വ​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​തും ലോ​​​​​​ക​​​​​​ത്തി​​​​​​നാ​​​​​​കെ ഭീ​​​​​​ഷ​​​​​​ണി​​​​​​യാ​​​​​​യി പൊ​​​​​​ട്ടി​​​​​​ത്തെ​​​​​​റി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​തും. ഹ​​​​​​ർ​​​​​​ക​​​​​​ത്ത്-​​​​​​ഉ​​​​​​ൽ മു​​​​​​ജാ​​​​​​ഹി​​​​​​ദീ​​​​​​നെ​​​​​​പ്പോ​​​​​​ലെ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ പി​​​​​​ന്തു​​​​​​ണ​​​​​​യോ​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​ന്ന അ​​​​​​ൽ ഖ​​​​​​യ്ദ, അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലെ താ​​​​​​ലി​​​​​​ബാ​​​​​​ൻ, ഇ​​​​​​റാ​​​​​​ക്കി​​​​​​ലെ ഐ​​​​​​എ​​​​​​സ്ഐ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ആ​​​​​​ദ്യ ദ​​​​​​ശ​​​​​​ക​​​​​​ത്തെ ര​​​​​​ക്ത​​​​​​രൂ​​​​​​ഷി​​​​​​ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ്, അ​​​​​​മ്മാ​​​​​​ൻ, ഏ​​​​​​ദ​​​​​​ൻ, ഡ​​​​​​ൽ​​​​​​ഹി എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഡി​​​​​​സം​​​​​​ബ​​​​​​ർ 31നു ​​​​​​രാ​​​​​​ത്രി വി​​​​​​മാ​​​​​​ന​​​​​​സ്ഫോ​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​ദ്ധ​​​​​​തി വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ല്ല.

2001 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 11ന് (9/11) ​​​​​​അ​​​​​​ൽ ഖ​​​​​​യ്ദ നാ​​​​​​ല് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ റാ​​​​​​ഞ്ചി. അ​​​​​​വ​​​​​​ർ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ വേ​​​​​​ൾ​​​​​​ഡ് ട്രേ​​​​​​ഡ് സെ​​​​​​ന്‍റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ത്തു. പെ​​​​​​ന്‍റ​​​​​​ഗ​​​​​​ൺ ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണി​​​​​​ലെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് മ​​​​​​ന്ദി​​​​​​രം ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചു. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​യാ​​​​​​യ ഖാ​​​​​​ലി​​​​​​ദ് ഷ‍​യ്ക്ക് മു​​​​​​ഹ​​​​​​മ്മ​​​​​​ദും സൗ​​​​​​ദി പൗ​​​​​​ര​​​​​​നാ​​​​​​യ ഒ​​​​​​സാ​​​​​​മ ബി​​​​​​ൻ ലാ​​​​​​ദ​​​​​​നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു 9/11ന്‍റെ സൂ​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ർ. ആ ​​​​​​തീ​​​​​​യ​​​​​​തി​​​​​​ക്കു ശേ​​​​​​ഷം ലോ​​​​​​കം ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ​​​​​​ഴ​​​​​​യ​​​​​​പ​​​​​​ടി ആ​​​​​​യി​​​​​​ല്ല. ര​​​​​​ണ്ടു യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ, താ​​​​​​ലി​​​​​​ബാ​​​​​​ൻ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​ന്‍റെ പ​​​​​​ത​​​​​​നം, ഭീ​​​​​​ക​​​​​​ര​​​​​​ത​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ ആ​​​​​​ഗോ​​​​​​ള​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്കം എ​​​​​​ന്നി​​​​​​വ അ​​​​​​തി​​​​​​ന്‍റെ ചി​​​​​​ല അ​​​​​​നന്ത​​​​​​ര​​​​​​ഫ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. താ​​​​​​ലി​​​​​​ബാ​​​​​​ൻ അ​​​​​​ഫ്ഗാ​​​​​​നി​​​​​​ക​​​​​​ളാ​​​​​​ൽ​​​​​​പോ​​​​​​ലും വെ​​​​​​റുക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​വെ​​​​​​ന്നു വ്യ​​​​​​ക്ത​​​​​​മാ​​​​​​യി. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പ​​​​​​ർ​​​​​​വേ​​​​​​സ് മു​​​​​​ഷ​​​​​​റ​​​​​​ഫ് പോ​​​​​​ലും താ​​​​​​ലി​​​​​​ബാ​​​​​​നെ ത​​​​​​ള്ളി​​​​​​പ്പ​​​​​​റ​​​​​​ഞ്ഞു. ബി​​​​​​ൻ ലാ​​​​​​ദ​​​​​​നും കൂ​​​​​​ട്ട​​​​​​രും പി​​​​​​ടി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ എ​​​​​​ത്തി​​​​​​ച്ചേ​​​​​​ർ​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, 9/11ന്‍റെ പി​​​​​​ന്നി​​​​​​ൽ ഇ​​​​​​റാ​​​​​​ക്കെ​​​​​​ന്ന തെ​​​​​​റ്റാ​​​​​​യ ബോ​​​​​​ധ്യ​​​​​​ത്തി​​​​​​ൽ അ​​​​​​വി​​​​​​ടെ യു​​​​​​ദ്ധം ചെ​​​​​​യ്യാ​​​​​​നാ​​​​​​ണ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജോ​​​​​​ർ​​​​​​ജ് ബു​​​​​​ഷ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​ത്. തെ​​​​​​റ്റാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്.

‌2001 ഡി​​​​​​സം​​​​​​ബ​​​​​​ർ 13ന് ​​​​​​അ​​​​​​ൽ ഖ​​​​​​യ്ദ​​​​​​യോ​​​​​​ടു ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന ല​​​​​​ഷ്ക​​​​​​ർ-​​​​​​ഇ-​​​​​​തോ​​​​​​യ്ബ, ജ​​​​​​യി​​​​​​ഷ്-​​​​​​ഇ-​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് എ​​​​​​ന്നീ തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് ആ​​​​​​ക്ര​​​​​​മി​​​​​​ച്ചു. ഇ​​​​​​ന്ത്യ​​​​​​ൻ നേ​​​​​​താ​​​​​​ക്ക​​​​​​ളെ വ​​​​​​ധി​​​​​​ച്ച് ഇ​​​​​​ന്ത്യ​​​​​​യെ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നു​​​​​​മാ​​​​​​യി യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ത​​​​​​ള്ളി​​​​​​വി​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഭീ​​​​​​ക​​​​​​ര​​​​​​രു​​​​​​ടെ ല​​​​​​ക്ഷ്യം. അ​​​​​​ൽ ഖ​​​​​​യ്ദ ഭീ​​​​​​ക​​​​​​ര​​​​​​രെ തു​​​​​​റു​​​​​​ങ്ക​​​​​​ല​​​​​​ട​​​​​​യ്ക്കാ​​​​​​ൻ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​യി​​​​​​ല്ല. അ​​​​​​ങ്ങ​​​​​​നെ അ​​​​​​വ​​​​​​ർ ഒ​​​​​​രു ദ​​​​​​ശ​​​​​​കം​​​​​​കൂ​​​​​​ടി സ്ഫോ​​​​​​ട​​​​​​ക​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ളു​​​​​​മാ​​​​​​യി വി​​​​​​ഹ​​​​​​രി​​​​​​ച്ച് ലോ​​​​​​ക​​​​​​ത്തെ ഭ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഇ​​​​​​ന്തോ​​​​നേ​​​​​​ഷ്യ, കെ​​​​​​നി​​​​​​യ, സ്പെ​​​​​​യി​​​​​​ൻ, മൊ​​​​​​റോ​​​​​​ക്കോ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ല്ലാം അ​​​​​​ൽ ഖ​​​​​​യ്ദ ഭീ​​​​​​ക​​​​​​ര​​​​​​താ​​​​​​ണ്ഡ​​​​​​വം ന​​​​​​ട​​​​​​ത്തി. എ​​​​​​ല്ലാ​​​​​​റ്റി​​​​​​നും പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ ഒ​​​​​​ത്താ​​​​​​ശ​​​​​​യും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. 2005 ജൂ​​​​​​ൺ ഏ​​​​​​ഴി​​​​​​ന് ല​​​​​​ണ്ട​​​​​​നി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം നേ​​​​​​ടി​​​​​​യ അ​​​​​​ൽ ഖ​​​​​​യ്ദ​​​​​​യു​​​​​​ടെ യു​​​​​​കെ സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക ഭീ​​​​​​ക​​​​​​ര​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു. ബി​​​​​​ൻ ലാ​​​​​​ദ​​​​​​ന്‍റെ നേ​​​​​​രേ താ​​​​​​ഴെ​​​​​​യു​​​​​​ള്ള നേ​​​​​​താ​​​​​​വാ​​​​​​യ സ​​​​വാ​​​​​​ഹി​​​​​​രി​​​​​​യു​​​​​​ടെ ആ​​​​​​ഖ്യാ​​​​​​ന​​​​​​ത്തോ​​​​​​ടു​​​​​​കൂ​​​​​​ടി​​​​​​യ അ​​​​​​ക്ര​​​​​​മ​​​​​​വീ​​​​​​ഡി​​​​​​യോ അ​​​​​​വ​​​​​​ർ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

9/11നു​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള അ​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ക്കാ​​​​​​ലം ബി​​​​​​ൻ ലാ​​​​​​ദ​​​​​​ൻ അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ലും പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലു​​​​​​മാ​​​​​​യി ഒ​​​​​​ളി​​​​​​ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ച്ചു. 2004ലെ ​​​​​​അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു തൊ​​​​​​ട്ടു​​​​​​മു​​​​​​ന്പ്, കൂ​​​​​​ടു​​​​​​ത​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് അ​​​​​​യാ​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ക്കാ​​​​​​ർ​​​​​​ക്കു മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ൽ​​​​​​കി. അ​​​​​​റ​​​​​​ബി​​​​​​ക​​​​​​ളാ​​​​​​യ അ​​​​​​ൽ ഖ​​​​​​യ്ദ ഭീ​​​​​​ക​​​​​​ര​​​​​​ർ ബാ​​​​​​ഗ്ദാ​​​​​​ദി​​​​​​ലെ യു​​​​​​എ​​​​​​ൻ കെ​​​​​​ട്ടി​​​​​​ടം ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യും ഷി​​​​​​യാ-​​​​​​സു​​​​​​ന്നി ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​നു വ​​​​​​ഴി​​​​​​മ​​​​​​രു​​​​​​ന്നി​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ൽ ഐ​​​​​​എ​​​​​​സ് താ​​​​​​ലി​​​​​​ബാ​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​പോ​​​​​​ന്നു. പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബു​​​​​​ഷ് അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു മാ​​​​​​റി ഇ​​​​​​റാ​​​​​​ക്കി​​​​​​ൽ ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച് താ​​​​​​ലി​​​​​​ബി​​​​​​ന്‍റെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യ്ക്ക് ആ​​​​​​ക്കം​​​​​​കൂ​​​​​​ട്ടി.

2006 ഓ​​​​​​ഗ​​​​​​സ്റ്റി​​​​​​ൻ അ​​​​​​ൽ ഖ​​​​​​യ്ദ​​​​​​യു​​​​​​ടെ ഒ​​​​​​രു വ​​​​​​ന്പ​​​​​​ൻ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ പ​​​​​​ദ്ധ​​​​​​തി ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ ബ്രി​​​​​​ട്ടീ​​​​​​ഷ് ര​​​​​​ഹ​​​​​​സ്യാ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നു സാ​​​​​ധി​​​​​ച്ചു. അ​​​​​ഞ്ചാം വാ​​​​​ർ​​​​​ഷി​​​​​കം, ഹീ​​​​​ത്രൂവിൽ​​​​​നി​​​​​ന്നു​​​​​ള്ള ഏ​​​​​താ​​​​​നും വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​റ്റ്‌ലാ​​​​​ന്‍റി​​​​​ക് സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ പൊ​​​​​ട്ടി​​​​​ച്ചു​​​​​താ​​​​​ഴ്ത്തി ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​നു​​​​​ള്ള പൈ​​​​​ശാ​​​​​ചി​​​​​ക​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. അ​​​​​തു ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ വ്യോ​​​​​മ​​​​​യാ​​​​​ന​​​​​രം​​​​​ഗം മാ​​​​​ത്ര​​​​​മ​​​​​ല്ല ആ​​​​​ഗോ​​​​​ള സാ​​​​​ന്പ​​​​​ത്തി​​​​​ക ​​​​​ക്ര​​​​​മം​​​​​ത​​​​​ന്നെ കു​​​​​ഴ​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ബി​​​​​ൻ​​​​​ലാ​​​​​ദ​​​​​നോ​​​​​ടൊ​​​​​പ്പം ഇ​​​​​ത് ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത പാ​​​​​ക്കി​​​​​സ്ഥാ​​​​​നി - ബ്രി​​​​​ട്ടീ​​​​​ഷ് ഭീ​​​​​ക​​​​​ര​​​​​നാ​​​​​യ റ​​​​​ഷീ​​​​​ദ് റൗ​​​​​ഫ് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യെ​​​​​ങ്കി​​​​​ലും ത​​​​​ട​​​​​വു​​​​​ചാ​​​​​ടി​​​​​യ​​​​​ത് ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്. 2007ൽ ​​​​​ഭീ​​​​​ക​​​​​ര​​​​​ത​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​നാ​​​​​ടാ​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബേ​​​​​ന​​​​​സി​​​​​ർ ഭൂ​​​​​ട്ടോ ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ തോ​​​​​ക്കിനി​​​​​ര​​​​​യാ​​​​​യി. അ​​​​​ൽ ഖ​​​​​യ്ദ അതിന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​ പോ​​​​​ലീ​​​​​സ് ത​​​​​ന്നെ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത് മ​​​​​റ്റൊ​​​​​രു സ​​​​​മ​​​​​സ്യ​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു.

ദ​​​​​ശ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത് മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ്. ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തെ, സൂ​​​​​ക്ഷ്മ​​​​​മാ​​​​​യ പ്ലാ​​​​​നിം​​​​​ഗി​​​​​നു ശേ​​​​​ഷം പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ കേ​​​​​ന്ദ്ര​​​​​മാ​​​​​യ ല​​​​​ഷ്ക​​​​​ർ ഇ ​​​​​താ​​​​​യ്ബ എ​​​​​ന്ന തീ​​​​​വ്ര​​​​​വാ​​​​​ദ ഗ്രൂ​​​​​പ്പി​​​​​ന്‍റെ പ​​​​​ത്തു ഭീ​​​​​ക​​​​​ര​​​​​രാ​​​​​ണ് നാ​​​​​ലു ദി​​​​​വ​​​​​സം നീ​​​​​ണ്ട ഈ ​​​​​കൊ​​​​​ല​​​​​പാ​​​​​ത​​​​​ക പ​​​​​ര​​​​​ന്പ​​​​​ര ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ വേ​​​​​രു​​​​​ക​​​​​ളു​​​​​ള്ള ഡേ​​​​​വി​​​​​ഡ് ഹെ​​​​​ഡ്‌​​​​​ലി എ​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​നാ​​​​​ണ് ബു​​​​​ദ്ധി​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​ത്. ഡെ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ പോ​​​​​കും​​​​​വ​​​​​ഴി​​​​​യാ​​​​​ണ് ഇ​​​​​യാ​​​​​ൾ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ വീ​​​​​ണ്ടും ആ​​​​​ക്ര​​​​​മണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത് 2009ലെ ​​​​​ക്രി​​​​​സ്മ​​​​​സ് ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ്. ഒ​​​​​രു നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദി ഒ​​​​​രു അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വി​​​​​മാ​​​​​നം ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും യാ​​​​​ത്രി​​​​​ക​​​​​ർ അ​​​​​തു ത​​​​​ട​​​​​ഞ്ഞു. ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് മെ​​​​​ട്രോ​​​​​യും ച​​​​​ര​​​​​ക്കു​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും ത​​​​​ക​​​​​ർ​​​​​ക്കാ​​​​​നും ടൈം​​​​​സ് സ്ക്വ​​​​​യ​​​​​റി​​​​​ൽ കാ​​​​​ർ​​​​​ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ക്കാ​​​​​നു​​​​​മു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളും വി​​​​​ജ​​​​​യി​​​​​ച്ചി​​​​​ല്ല.

സി​​​​​ഐ​​​​​എ ബി​​​​​ൻ ലാ​​​​​ദ​​​​​ന്‍റെ ഒ​​​​​ളി​​​​​ത്താ​​​​​വ​​​​​ളം കണ്ടെ​​​​​ത്തു​​​​​ന്ന​​​​​ത് 2010ലാ​​​​​ണ്. പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ അ​​​​​റി​​​​​യി​​​​​ക്കാ​​​​​തെ അ​​​​​മേ​​​​​രി​​​​​ക്ക ന​​​​​ട​​​​​ത്തി​​​​​യ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ആ​​​​​ചാ​​​​​ര്യ​​​​​നാ​​​​​യ ഒ​​​​​സാ​​​​​മ ബി​​​​​ൻ ലാ​​​​​ദ​​​​​ൻ 2011 മേ​​​​​യ് 11ന് ​​​​​കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഐ​​​​​എ​​​​​സ്ഐ എ​​​​​ന്ന ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ ഹ​​​​​ർ​​​​​ക്ക​​​​​ത്ത്-ഉ​​​​​ൾ മു​​​​​ജാ​​​​​ഹി​​​​​ദി​​​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഇ​​​​​സ്‌​​​​ലാ​​​​​മാ​​​​​ബാ​​​​​ദി​​​​​ൽ സ​​​​​ന്തോ​​​​​ഷ​​​​​പൂർ​​​​​വം ജീ​​​​​വി​​​​​ച്ചു​​​​​വ​​​​​രി​​​​​കയാ​​​​​യി​​​​​​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ലോ​​​​​ക​​​​​ത്തി​​​​​നു മ​​​​​ന​​​​​സി​​​​​ലാ​​​​​യി. ഇ​​​​​വ​​​​​രാ​​​​​ണ് 9‍/11 ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​ത്. ബി​​​​​ൻ​​​​​ ലാ​​​​​ദ​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക ഭീ​​​​​ക​​​​​ര​​​​​ത​​​​​യ്ക്ക് അ​​​​​ന്ത്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് പ്ര​​​​​ത്യാ​​​​​ശി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്കു തെ​​​​​റ്റി. ല​​​​​ഷ്ക​​​​​ർ ഇ-താ​​​​​യ്ബ​​​​​യു​​​​​ടെ നേ​​​​​താ​​​​​വാ​​​​​യ ഹാ​​​​​ഫി​​​​​സ് സി​​​​​യി​​​​​ദ്, താ​​​​​ലി​​​​​ബാ​​​​​ൻ നേ​​​​​താ​​​​​വാ​​​​​യ മു​​​​​ള്ളാ ഒ​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ബി​​​​​ൻ ലാ​​​​​ദ​​​​​ന്&

ഇ​​​​​നി​​​​​യും ഭീ​​​​​ക​​​​​ര​​​​​ത?

രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടുന്ന​​​​​തി​​​​​നു​​​​​ള്ള ഒ​​​​​രു മാ​​​​​ർ​​​​​ഗ​​​​​മെ​​​​​ന്ന് ഭീ​​​​​ക​​​​​ര​​​​​ത​​​​​യെ നി​​​​​ർ​​​​​വ​​​​​ചി​​​​​ക്കു​​​​​ന്പോ​​​​​ൾ അ​​​​​തി​​​​​ന്‍റെ വി​​​​​വി​​​​​ധ മാ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി​​​​​ട്ടു​​​​​ണ്ട്. രാ​​​​​ഷ്‌​​​​ട്രംത​​​​​ന്നെ പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും സ്വ​​​​​ന്തം പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും എ​​​​​തി​​​​​രേ തി​​​​​രി​​​​​യാം. ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം​​​​​ത​​​​​ന്നെ ഒ​​​​​ത്താ​​​​​ശ ചെ​​​​​യ്യാ​​​​​നും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​രാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​രെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നും ദു​​​​​രി​​​​​ത​​​​​ത്തി​​​​​നും ഏ​​​​​ല്പി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്കു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​ത ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​വ​​​​​ശാ​​​​​ലും ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​ത​​​​​ല്ല, മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടു​​​​​ന്ന​​​​​തി​​​​​ന് രാ​​​​​ഷ്‌​​​​ട്രീ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​ത്തെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലും ഭീ​​​​​ക​​​​​ര​​​​​ത പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​റു​​​​​ണ്ട്. ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ കാ​​​​​ൽ നൂ​​​​​റ്റാ​​​​​ണ്ടു​​​​​കാ​​​​​ല​​​​​ത്തെ ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക ഭീ​​​​​ക​​​​​ര​​​​​ത​​​​​യാ​​​​​ണ് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നും കാ​​​​​ണാം. എ​​​​​ല്ലാ ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​വ​​​​​രു​​​​​ണ്ട്; വ്യ​​​​​ത്യ​​​​​സ്ത പേ​​​​​രു​​​​​ക​​​​​ളി​​​​​ൽ.

ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക ലോ​​​​​കം കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ക എ​​​​​ന്ന ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മു​​​​​സ്‌​​​​ലിം ബ്ര​​​​​ദ​​​​​ർ​​​​​ഹുഡ്, ക്രൈ​​​​​സ്ത​​​​​വ​​​​​രും യ​​​​​ഹൂ​​​​​ദ​​​​​രും ഇ​​​​​ല്ലാ​​​​​ത്ത ഒ​​​​​രു ലോ​​​​​ക​​​​​മാ​​​​​ണു ല​​​​​ക്ഷ്യ​​​​​മെ​​​​​ന്നു നി​​​​​യ​​​​​മാ​​​​​വ​​​​​ലി​​​​​യി​​​​​ൽ​​​​​ത​​​​​ന്നെ എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ഹ​​​​​മാ​​​​​സ്, ഹി​​​​​സ്ബുള്ള മു​​​​​ത​​​​​ലാ​​​​​യ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ്. 2023 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ഏഴിന് ഹ​​​​​മാ​​​​​സ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ല​​​​​യൊ​​​​​ലി​​​​​ക​​​​​ൾ ഇ​​​​​നി​​​​​യും അ​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​തി​​​​​നെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ നി​​​​​ര​​​​​ന്ത​​​​​രം കൊ​​​​​ന്നൊ​​​​​ടു​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ, യ​​​​​ഹൂ​​​​​ദ ഇ​​​​​ര​​​​​ക​​​​​ളെ കാ​​​​​ണാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന വി​​​​​ചി​​​​​ത്ര​​​​​മാ​​​​​യ മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന് കേ​​​​​ര​​​​​ള​​​​​വും സാ​​​​​ക്ഷി​​​​​യാ​​​​​ണ്.

‌പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മേ ഇ​​​​​പ്പോ​​​​​ൾ പു​​​​​തി​​​​​യ​​​​​ത​​​​​രം ഭീ​​​​​ക​​​​​ര​​​​​ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളും നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. സൈ​​​​​ബ​​​​​ർ ടെ​​​​​റ​​​​​റി​​​​​സം, നാ​​​​​ർ​​​​​ക്കോ ടെ​​​​​റ​​​​​റി​​​​​സം, ന്യൂ​​​​​ക്ലി​​​​​യ​​​​​ർ ടെ​​​​​റ​​​​​റി​​​​​സം, എ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക് ടെ​​​​​റ​​​​​റി​​​​​സം, ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് ടെ​​​​​റ​​​​​റി​​​​​സം (മാ​​​​​ർ​​​​​ക്സി​​​​​സ്റ്റ് - ലെ​​​​​നി​​​​​നി​​​​​സ്റ്റ്, മാ​​​​​വോ​​​​​യി​​​​​സ്റ്റ്) തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ അ​​​​​വ​​​​​യി​​​​​ൽ ചി​​​​​ല​​​​​താ​​​​​ണ്. ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു കാ​​​​​ലം ലോ​​​​​ക​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടി​​​​​ല്ല. ഇ​​​​​നി​​​​​യു​​​​​ള്ള കാ​​​​​ല​​​​​വും അ​​​​​ങ്ങ​​​​​നെ​​​​​ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും. എ​​​​​ങ്കി​​​​​ലും അ​​​​​ക്ര​​​​​മ​​​​​ഭീ​​​​​ഷ​​​​​ണി കു​​​​​റ​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ എ​​​​​ല്ലാ​​​​​വ​​​​​രും പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് രാ​​​​​ഷ്‌​​​​ട്രീ​​​​​യ, മ​​​​​ത​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ ശ്ര​​​​​ദ്ധി​​​​​ക്കേ​​​​​ണ്ട​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​വം​​​​​ശ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ല്പി​​​​​നും പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.

ആ​​​​​ത്മ​​​​​ഹ​​​​​ത്യാ സ്ക്വാ​​​​ഡു​​​​ക​​​​ളും മ​​​​റ്റും

സ്വ​​​​​ന്തം ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ ബോം​​​​​ബു​​​​​ക​​​​​ൾ വ​​​​​ച്ചു​​​​​കെ​​​​​ട്ടി മ​​​​​ര​​​​​ണ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്കു ന​​​​​ട​​​​​ന്ന​​​​​ടു​​​​​ക്കു​​​​​ന്ന പ്ര​​​​​വ​​​​​ണ​​​​​ത ഏ​​​​​റി​​​​​യ​​​​​ത് 1980ക​​​​​ളി​​​​​ലാ​​​​​ണ്. 1981 മു​​​​​ത​​​​​ൽ 2006 വ​​​​​രെ ഇ​​​​​ത്ത​​​​​രം 1,200 ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്ക്. ഏ​​​​​താ​​​​​ണ്ട് 1,500 പേ​​​​​ർ ഈ ​​​​​ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ജീ​​​​​വ​​​​​ൻ വെ​​​​​ടി​​​​​ഞ്ഞു. കൂ​​​​​ടു​​​​​ത​​​​​ൽ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യ രീ​​​​​തി ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളെ ഇ​​​​​തി​​​​​നു പ്രേ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​സ്തി​​​​​ഷ്ക പ്ര​​​​​ക്ഷാ​​​​​ള​​​​​ന​​​​​മാ​​​​​ണ് ന​​​​​ട​​​​​ന്ന​​​​​ത്. സ​​​​​ഹ​​​​​യാ​​​​​ത്രി​​​​​ക​​​​​നോ ട്രാ​​​​​ഫി​​​​​ക് തി​​​​​ര​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു വാ​​​​​ഹ​​​​​ന​​​​​മോ ഷോ​​​​​പ്പിം​​​​​ഗ് മാ​​​​​ളി​​​​​ലെ ഒ​​​​​രു ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വോ സി​​​​​നി​​​​​മാ​​​​​ശാ​​​​​ല - നി​​​​​ശാ​​​​​ക്ല​​​​​ബ്ബി​​​​​ലെ - ബാ​​​​​റി​​​​​ലെ ഒ​​​​​രു സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​നോ ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ ബോം​​​​​ബും കെ​​​​​ട്ടി​​​​​വ​​​​​ച്ചാ​​​​​ണു വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ആ​​​​​രും സം​​​​​ശ​​​​​യി​​​​​ക്കി​​​​​ല്ല​​​​​ല്ലോ.

ക​​​​​ഴു​​​​​ത്തു​​​​​വെ​​​​​ട്ടി​​​​​ക്കൊ​​​​​ല്ല​​​​​ൽ അ​​​​​തി​​​​​പു​​​​​രാ​​​​​ത​​​​​ന കാ​​​​​ലം മു​​​​​ത​​​​​ലേ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ഒ​​​​​രു ശി​​​​​ക്ഷാ​​​​​രീ​​​​​തി​​​​​യാ​​​​​ണ്. സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ ഇ​​​​​പ്പോ​​​​​ഴും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ഈ ​​​​​സ​​​​​ന്പ്ര​​​​​ദാ​​​​​യം ലോ​​​​​ക​​​​​ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ ആ​​​​ദ‍്യം​​​​വ​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സ്റ്റ് ഡാ​​​​​നി​​​​​യേ​​​​​ൽ പേ​​​​​ൾ, പോ​​​​​ളി​​​​​ഷ് ജി​​​​​യോ​​​​​ള​​​​​ജി​​​​​സ്റ്റ് പീ​​​​​റ്റ​​​​​ർ സ്റ്റാ​​​​​ൻ​​​​​സാ​​​​​ക് എ​​​​​ന്നി​​​​​വ​​​​​രെ യ​​​​​ഥാ​​​​​ക്ര​​​​​മം 2002ലും 2009​​​​​ലും പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​വ​​​​​ച്ച് ഇ​​​​​പ്ര​​​​​കാ​​​​​രം കൊ​​​​​ന്ന​​​​​പ്പോ​​​​​ഴാ​​​​​ണ്.

അ​​​​​ൽ ഖ​​​​​യ്ദ ത​​​​​ട​​​​​വി​​​​​ലാ​​​​​ക്കി​​​​​യ​​​​​വ​​​​​രെ 2004ൽ ​​​​​വ​​​​​ധി​​​​​ച്ച​​​​​തും ഇ​​​​​പ്ര​​​​​കാ​​​​​രം​​​​​ത​​​​​ന്നെ. ലോ​​​​​ക​​​​​ത്തെ ഞെ​​​​​ട്ടി​​​​​ക്കു​​​​​ക​​​​​യും ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത പൈ​​​​​ശാ​​​​​ചി​​​​​ക സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റ് ഭീ​​​​​ക​​​​​ര​​​​​ർ 300 പേ​​​​​രെ ത​​​​​ല​​​​​വെ​​​​​ട്ടി കൊ​​​​​ന്ന​​​​​ത്. 2014 ജൂ​​​​​ലൈ മു​​​​​ത​​​​​ൽ 2015 ഓ​​​​​ഗ​​​​​സ്റ്റ് വ​​​​​രെ ന​​​​​ട​​​​​ത്തി​​​​​യ ഈ ​​​​​കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​​യി​​​​​ൽ പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ, സി​​​​​റി​​​​​യ​​​​​ൻ - കു​​​​​ർ​​​​​ദി​​​​​ഷ് സൈ​​​​​നി​​​​​ക​​​​​ർ, ക്രി​​​​​സ്ത്യ​​​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ, മനു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ മു​​​​​ത​​​​​ലാ​​​​​യ​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. 2015 ഫെ​​​​​ബ്രു​​​​​വ​​​​​രി 15ന് 21 ​​​​​കോ​​​​​പ്റ്റി​​​​​ക് ക്രൈ​​​​​സ്ത​​​​​വ​​​​​രെ ലി​​​​​ബി​​​​​യ​​​​​ൻ ക​​​​​ട​​​​​ൽ​​​​​ത്തീ​​​​​ര​​​​​ത്തു​​​​​വ​​​​​ച്ച് ഐ​​​​​എ​​​​​സ് ശി​​​​​രച്ഛേ​​​​​ദ​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി.

ഒ​​​​​രു സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലും പെ​​​​​ടാ​​​​​തെ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യി സ്വ​​​​​ന്തം നി​​​​​ല​​​​​യി​​​​​ൽ കൊ​​​​​ല്ലാ​​​​​ൻ തു​​​​​നി​​​​​ഞ്ഞി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രു​​​​​മു​​​​​ണ്ട്. ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട ചെ​​​​​ന്നാ​​​​​യ എ​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​രു​​​​​ടെ പേ​​​​​ര്. ത​​​​​പാ​​​​​ൽ ബോം​​​​​ബു​​​​​ക​​​​​ൾ അ​​​​​യ​​​​​യ്ക്കു​​​​​ക, അ​​​​​മ​​​​​ച്വ​​​​​ർ ബോം​​​​​ബു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ചു പൊ​​​​​ട്ടി​​​​​ക്കു​​​​​ക, ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം ന‌​​​​​ട​​​​​ത്തു​​​​​ക എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം ഇ​​​​​ക്കൂ​​​​​ട്ട​​​​​രു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ലു​​​​​ണ്ട്. നോ​​​​​ർ​​​​​വേ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ആ​​​​​ൻ​​​​​ഡേ​​​​​ഴ്സ് ബേ​​​​​റിം​​​​​ഗ് 2011 ജൂ​​​​​ലൈ 11ന് ​​​​​ന​​​​​ട​​​​​ത്തി​​​​​യ ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ൺ​​​​​പ​​​​​തോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. തീ​​​​​വ്ര​​​​​വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ ചി​​​​​ന്താ​​​​​ഗ​​​​​തി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​യാ​​​​​ൾ​​​​​ക്ക് അ​​​​​ല്പം ചി​​​​​ല മാ​​​​​ന​​​​​സി​​​​​ക അ​​​​​സ്വാ​​​​​സ്ഥ്യ​​​​​ങ്ങ​​​​​ളും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ലെസ്‌ വേ​​​​ഗാ​​​​​സി​​​​​ൽ സ്റ്റീ​​​​​ഫ​​​​​ൻ പാ​​​​​ഡോ​​​​​ക്ക് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ 60 പേ​​​​​ർ മ​​​​​രി​​​​​ച്ചു; 411 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. കൊ​​​​​ള​​​​​റാ​​​​​ഡോ​​​​​യി​​​​​ലെ ഒ​​​​​രു തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ 2012 ജൂ​​​​​ലൈ 12ന് ​​​​​ജ​​​​​യിം​​​​​സ് ഹോം​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ 58 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു.

ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട ചെ​​​​​ന്നാ​​​​​യ്ക്ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​വും ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള​​​​​ത് തീ​​​​​വ്ര ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​ത​​​​​ന്നെ. ല​​​​​ണ്ട​​​​​നി​​​​​ൽ 2017 മാ​​​​​ർ​​​​​ച്ച് 22ന് ​​​​​ഖാ​​​​​ലി​​​​​ദ് മ​​​​​സൂ​​​​​ദ് എ​​​​​ന്ന ബ്രി​​​​​ട്ടീ​​​​​ഷ് തീ​​​​​വ്ര​​​​​വാ​​​​​ദി കാ​​​​​ൽ​​​​​ന​​​​​ട​​​​​ക്കാ​​​​​രു​​​​​ടെ മേ​​​​​ൽ കാ​​​​​റോ​​​​​ടി​​​​​ച്ചു ക​​​​​യ​​​​​റ്റി 50 പേ​​​​​രെ മു​​​​​റി​​​​​പ്പെ​​​​​ടു​​​​​ത്തി. ഇ​​​​​തു​​​​​പോ​​​​​ലെ ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ലേ​​​​​ക്കും ക്രി​​​​​സ്മ​​​​​സ് ച​​​​​ന്ത​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും കാ​​​​​റോ​​​​​ടി​​​​​ച്ചു ക​​​​​യ​​​​​റ്റി​​​​​യ​​​​​തി​​​​​ന്‍റെ​​​​​യും ട്രെ​​​​​യി​​​​​നി​​​​​ലും നി​​​​​ര​​​​​ത്തി​​​​​ലു​​​​​മു​​​​​ള്ള നി​​​​​ര​​​​​പ​​​​​രാ​​​​​ധി​​​​​ക​​​​​ളെ കു​​​​​ത്തി​​​​​വീ​​​​​ഴ്ത്തി​​​​​യ​​​​​തി​​​​​ന്‍റെ​​​​​യും എ​​​​​ത്ര​​​​​യോ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​നി, ഫ്രാ​​​​​ൻ​​​​​സ്, യു​​​​​കെ, ഓ​​​​​സ്ട്രി​​​​​യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

‌തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു ഉ​​​​​പാ​​​​​ധി​​​​​യാ​​​​​ണ് രാ​​​​​സ​​​​​പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ൾ. ഇ​​​​​വ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് വി​​​​​ഷ​​​​​വാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ൾ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ച് ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ മേ​​​​​ൽ പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത് മാ​​​​​ര​​​​​ക​​​​​മാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ അ​​​​​റ്റ്‌ലാ​​​​​ന്‍റ​​​​​യി​​​​ൽ 2004 മേ​​​​​യ് 25ന് ​​​​​ഉ​​​​​ണ്ടാ​​​​​യ ഒ​​​​​രു വാ​​​​​ത​​​​​ക​​​​​ചോ​​​​​ർ​​​​​ച്ച അ​​​​​ഞ്ചു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ൽ വ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. പ​​​​​തി​​​​​നാ​​​​​യി​​​​​രം പേ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. ഒ​​​​മ്പ​​​​തു പേ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​യി. വി​​​​​ഷ​​​​​വാ​​​​​ത​​​​​ക​​​​​വ്യാ​​​​​പ​​​​​നം​​​​​മൂ​​​​​ല​​​​​വും തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്താം എ​​​​​ന്ന ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​ത് വി​​​​​ര​​​​​ൽ​​​​​ചൂ​​​​​ണ്ടി.

വി​​​​​ഷ​​​​​വാ​​​​​ത​​​​​കം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ ചെ​​​​​ല​​​​​വു​​​​​കു​​​​​റ​​​​​വ് സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ അ​​​​​തി​​​​​നാ​​​​​ണു കൂ​​​​​ടു​​​​​ത​​​​​ൽ ശ്ര​​​​​ദ്ധ ന​​​​​ല്കു​​​​​ന്ന​​​​​ത്. എങ്കിലും ന്യൂ​​​​​ക്ലി​​​​​യ​​​​​ർ, രാ​​​​​സ, ജൈ​​​​​വാ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ല. ഇ​​​​​സ്‌​​​​ലാ​​​​​മി​​​​​ക തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​മാ​​​​​യി അ​​​​​ടു​​​​​പ്പ​​​​​മു​​​​​ള്ള ഒ​​​​​രു പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്/​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഫ്രാ​​​​​ൻ​​​​​സി​​​​​ലോ യു​​​​​കെ​​​​​യി​​​​​ലോ ഉ​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സ് ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം പ്ര​​​​​സ്താ​​​​​വി​​​​​ച്ച​​​​​ത് ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​ണ്. വ​​​​​ലി​​​​​യ ആ​​​​​യു​​​​​ധ​​​​​ക്കൂ​​​​​ന്പാ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മേ​​​​​ൽ അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ള്ള രാ​​​​​ഷ്‌​​​​ട്ര​​​​​ത്ത​​​​​ല​​​​​വ​​​​​ന്മാ​​​​​ർ സം​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ക്താ​​​​​ക്ക​​​​​ളാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണ്.‌

കാൽ നൂറ്റാണ്ടിൽ ലോകത്തെ നടുക്കിയ ​ഭീകരാക്രമണങ്ങൾ

(തീ​​​യ​​​തി, സ്ഥ​​​ലം, ആ​​ക്ര​​മ​​ണ​​ത്തി​​ന് ഉത്ത​​ര​​വാ​​ദി​​ക​​ൾ, സം​​​ഭ​​​വം, മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ)

  • ​2001 ഓ​​​​ഗ​​​​സ്റ്റ് 10: അം​​​​ഗോ​​​​ള, ആ​​​​ഭ‍്യ​​​​ന്ത​​​​ര ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ, ട്രെ​​​​യി​​​​ൻ ആ​​​​ക്ര​​​​മ​​​​ണം-252. 
  • 2001 സെ​​​​പ്റ്റം​​​​ബ​​​​ർ 11: യു​​​​എ​​​​സ്എ, അ​​​​​​ൽ ഖ​​​​​​യ്ദ, ​വി​​​​മാ​​​​ന​​ങ്ങ​​ൾ റാ​​ഞ്ചി
    ആ​​​​ക്ര​​​​മ​​​​ണം-2,977.  
  • 2002 ഒ​​​​ക്ടോ​​​​ബ​​​​ർ 12: ബാ​​​​ലി (ഇ​​​​ന്തോ​​​​നേ​​​​ഷ്യ), ജാ​​​മി​​​യ ഇ​​​സ്‌​​​ലാ​​​മി​​​യ, നൈ​​​​റ്റ് ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ൽ സ്ഫോ​​​​ട​​​​നം-202.
  • 2004 മാ​​​​ർ​​​​ച്ച് 11: മാ​​​​ഡ്രി​​​​ഡ് (സ്പെ​​​​യി​​​​ൻ), അ​​​​​​ൽ ഖ​​​​​​യ്ദ, ട്രെ​​​​യി​​​​ൻ സ്ഫോ​​​​ട​​​​ന പ​​​​ര​​​​മ്പ​​​​ര-191.
  • ​2004 സെ​​​​പ്റ്റം​​​​ബ​​​​ർ 1-3: ബെ​​​​സ്‌​​​​ലാ​​​​ൻ (റ​​​​ഷ്യ), ചെ​​​ച്ച​​​ൻ വി​​​മ​​​ത​​​ർ, സ്കൂ​​​ൾ ജിം​​​നേ​​​ഷ‍്യ​​​ത്തി​​​ൽ ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണം-334.
  • 2005 ഫെ​​​​ബ്രു​​​​വ​​​​രി 28: ഹി​​​​ല്ല (ഇ​​​​റാക്ക്), ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​ർ, കാ​​​​ർ ബോം​​​​ബ്
    സ്ഫോ​​​​ട​​​​നം-127.
  • ​2005 സെ​​​​പ്റ്റം​​​​ബ​​​​ർ 14: ബാ​​​​ഗ്ദാ​​​​ദ് (ഇ​​​​റാ​​​​ക്ക്), അ​​​​​​ൽ ഖ​​​​​​യ്ദ, സ്ഫോ​​​​ട​​​​ന പ​​​​ര​​​​മ്പ​​​​ര-160.
  • ​​2006 ജൂ​​​​ലൈ 11: മും​​​​ബൈ (ഇ​​​​ന്ത്യ), ഇ​​​ന്ത‍്യ​​​ൻ മു​​​ജാ​​​ഹി​​​ദീ​​​ൻ, ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ-209.
  • 2006 ന​​​വം​​​ബ​​​ർ 23: സ​​​ദ​​​ർ (ഇ​​​റാ​​​ക്ക്), അ​​​​​​ൽ ഖ​​​​​​യ്ദ​, കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണം-215.
  • 2007 മാ​​​​ർ​​​​ച്ച് 27: ത​​​​ൽ അ​​​​ഫാ​​​​ർ (ഇ​​​​റാക്ക്), ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളും വെ​​​​ടി​​​​വ​​​യ്​​​​പും-152.
  • ​2007 ഏ​​​​പ്രി​​​​ൽ 18: ബാ​​​​ഗ്ദാ​​​​ദ് (ഇ​​​​റാക്ക്), ചാ​​​​വേ​​​​ർ ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ-198.
  • ​2007 ഓ​​​​ഗ​​​​സ്റ്റ് 14: ഖ​​​​ഹ്താ​​​​നി​​​​യ (ഇ​​​​റാ​​​​ക്ക്), ട്ര​​​​ക്ക് ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ-796.
  • ​2008 ഒ​​​​ക്ടോ​​​​ബ​​​​ർ 10: ഒ​​​​റാ​​​​ക്സാ​​​​യ് (പാ​​​​ക്കി​​​​സ്ഥാ​​​​ൻ), താ​​​ലി​​​ബാ​​​ൻ വി​​​രു​​​ദ്ധ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ചാ​​​​വേ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​നം-113.
  • ​2008 ന​​​​വം​​​​ബ​​​​ർ 26–29: മും​​​​ബൈ (ഇ​​​​ന്ത്യ), ല​​​ഷ്ക​​​ർ ഇ ​​​താ​​​യ്ബ, ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം-175.
  • ​2008 ഡി​​​​സം​​​​ബ​​​​ർ 24: കോം​​​​ഗോ (ഡി​​​ആ​​​ർ​​​സി), എ​​​ൽ​​​ആ​​​ർ​​​എ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ, ക്രി​​​​സ്മ​​​​സ് കൂ​​​​ട്ട​​​​ക്കൊ​​​​ല-860.
  • ​2009 ഒ​​​​ക്ടോ​​​​ബ​​​​ർ 25: ബാ​​​​ഗ്ദാ​​​​ദ് (ഇ​​​​റാ​​​​ക്ക്),ഇ​​​​ര​​​​ട്ട വാ​​​​ഹ​​​​ന സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ-155.
  • ​2009 ഡി​​​​സം​​​​ബ​​​​ർ 8: ബാ​​​​ഗ്ദാ​​​​ദ് (ഇ​​​​റാ​​​​ക്ക്), ബോം​​​​ബ് സ്ഫോ​​​​ട​​​​ന പ​​​​ര​​​​മ്പ​​​​ര-127.
  • ​2012 മേ​​​​യ് 21: സ​​​​നാ (യ​​​​മ​​​​ൻ), അ​​​ൽ ഖ​​​യ്ദ​, ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം-120.
  • ​2013 ജ​​​​നു​​​​വ​​​​രി 10: പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ബ​​​ലൂ​​​ചി വി​​​മ​​​ത​​​ർ, സ്ഫോ​​​​ട​​​​ന പ​​​​ര​​​​മ്പ​​​​ര-126.
  • ​2013 ഏ​​​​പ്രി​​​​ൽ 23-26: ഹ​​​​വി​​​​ജ (ഇ​​​​റാക്ക്), ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലും കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യും-331.
  • ​2013 മേ​​​​യ് 15-21: ഇ​​​​റാ​​​​ക്ക്, സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളും വെ​​​​ടി​​​​വ​​​യ്പും-449.
  • ​2013 ഓ​​​​ഗ​​​​സ്റ്റ് 21: ഘൗ​​​​ട്ട (സി​​​​റി​​​​യ), സി​​​റി​​​യ​​​ൻ വി​​​മ​​​ത​​​ർ, രാ​​​​സാ​​​​യു​​​​ധ പ്ര​​​​യോ​​​​ഗം-281-1,729.
  • ​2013 സെ​​​​പ്റ്റം​​​​ബ​​​​ർ 9-28: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, മോ​​​റോ നാ​​​ഷ​​​ണ​​​ൽ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട്,
    ആ​​​ക്ര​​​മ​​​ണം-220.
  • 2014 ജൂ​​​​ൺ 12: തി​​​​ക്രി​​​​ത് (ഇ​​​​റാ​​​​ക്ക്), ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ്, കൂ​​​​ട്ട​​​​ക്കൊ​​​​ല-1095-1700.
  • 2015 ജ​​​​നു​​​​വ​​​​രി 3-7: ബാ​​​​ഗ (നൈ​​​​ജീ​​​​രി​​​​യ), ബോ​​​ക്കൊ ഹ​​​റാം, ബാ​​​​ഗ കൂ​​​​ട്ട​​​​ക്കൊ​​​​ല -2000.
  • ​2015 മാ​​​​ർ​​​​ച്ച് 20: സ​​​​നാ (യ​​​​മ​​​​ൻ), ആ​​ഭ‍്യ​​ന്ത​​ര ക​​ലാ​​പ​​കാ​​രി​​ക​​ൾ, മോ​​സ്കി​​ൽ
    ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​നം-142.
  • ​2015 ഏ​​​​പ്രി​​​​ൽ 2: ഗാ​​​​രി​​​​സ (കെ​​​​നി​​​​യ), ഇ​​സ്‌​​ലാ​​മി​​ക് ഭീ​​ക​​ര​​ർ, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​യി​​ൽ വെ​​​​ടി​​​​വ​​യ്പ്-147.
  • ​2015 ജൂ​​​​ൺ 25-29: കൊ​​​​ബാ​​​​നി (സി​​​​റി​​​​യ), ആ​​ഭ‍്യ​​ന്ത​​ര ക​​ലാ​​പ​​കാ​​രി​​ക​​ൾ, കൊ​​​​ബാ​​​​നി കൂ​​​​ട്ട​​​​ക്കൊ​​​​ല-223.
  • ​2015 ജൂ​​​​ലൈ 1-2: കു​​​​ക്കാ​​​​വ (നൈ​​​​ജീ​​​​രി​​​​യ), ബൊ​​ക്കോ ഹ​​റാം, മോ​​സ്കി​​ൽ കൂ​​​​ട്ട​​​​ക്കൊ​​​​ല-145.
  • ​2015 ജൂ​​​​ലൈ 17: ഖാ​​​​ൻ ബാ​​​​നി സാ​​​​ദ് (ഇ​​​​റാക്ക്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ച​​​​ന്ത​​​​യി​​​​ലെ
    കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​നം-130 മ​​​​ര​​​​ണം
  • ​2015 സെ​​​​പ്റ്റം​​​​ബ​​​​ർ 20: മൈ​​​​ദു​​​​ഗു​​​​രി (നൈ​​​​ജീ​​​​രി​​​​യ), ബൊ​​ക്കോ ഹ​​റാം, ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ-145.
  • ​2015 ഒ​​​​ക്ടോ​​​​ബ​​​​ർ 10: അ​​​​ങ്കാ​​​​റ (തു​​​​ർ​​​​ക്കി), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​നം-102.
  • ​2015 ഒ​​​​ക്ടോ​​​​ബ​​​​ർ 31: സി​​​​നാ​​​​യി (ഈ​​​​ജി​​​​പ്ത്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, വി​​​​മാ​​​​ന​​ത്തി​​ന്
    ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം-224.
  • ​2015 ന​​​​വം​​​​ബ​​​​ർ 13: പാ​​​​രി​​​​സ് (ഫ്രാ​​​​ൻ​​​​സ്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, വെ​​​​ടി​​​​വ​​യ്പും
    സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളും-130.
  • 2016 ജ​​​​നു​​​​വ​​​​രി 16: ദേ​​​​ർ എ​​​​സ്സോ​​​​ർ (സി​​​​റി​​​​യ), ഐ​​എ​​സ്ഐ​​എ​​ൽ, മാ​​​​സ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ൾ-135-300.
  • ​2016 ഫെ​​​​ബ്രു​​​​വ​​​​രി 8: മൊസൂൾ (ഇ​​​​റാ​​​​ക്ക്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, കൂ​​​​ട്ട വ​​​​ധ​​​​ശി​​​​ക്ഷ-300.
  • ​2016 ഫെ​​​​ബ്രു​​​​വ​​​​രി 21: സ​​​​യ്യി​​​​ദ സ​​​​യ്ന​​​​ബ് (സി​​​​റി​​​​യ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ബോം​​​​ബാ​​​​ക്ര​​​​മ​​​​ണം-134.
  • 2016 മേ​​​​യ് 23: ജെ​​​​ബ്‌ല (സി​​​​റി​​​​യ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ചാ​​​​വേ​​​​ർ ബോം​​​​ബ്-184.
  • ​2016 ജൂ​​​​ലൈ 3: ബാ​​​​ഗ്ദാ​​​​ദ് (ഇ​​​​റാ​​​​ക്ക്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ബോം​​​​ബ് സ്ഫോ​​​​ട​​​​നം-342.
  • ​2016 ന​​​​വം​​​​ബ​​​​ർ 8: മൊ​​സൂ​​ൾ (ഇ​​​​റാ​​​​ക്ക്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, കൂ​​​​ട്ട​​​​ക്കൊ​​​​ല-300.
  • ​2016 ന​​​​വം​​​​ബ​​​​ർ 24: ഹി​​​​ല്ല (ഇ​​​​റാക്ക്), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ചാ​​​​വേ​​​​ർ ട്ര​​​​ക്ക് ബോം​​​​ബ് -125.
  • 2017 ഏ​​​​പ്രി​​​​ൽ 15: അ​​​​ല​​​​പ്പോ (സി​​​​റി​​​​യ), ചാ​​​​വേ​​​​ർ കാ​​​​ർ ബോം​​​​ബ്-126.
  • ​2017 ഏ​​​​പ്രി​​​​ൽ 21: ബ​​​​ൽ​​​​ഖ് (അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ), താ​​ലി​​ബാ​​ൻ, മി​​​​ലി​​​​ട്ട​​​​റി ബേ​​​​സ് ആ​​​​ക്ര​​​​മ​​​​ണം -256.
  • ​2017 മേ​​​​യ് 20: ലി​​​​ബി​​​​യ, ആ​​ഭ‍്യ​​ന്ത​​ര ക​​ലാ​​പ​​കാ​​രി​​ക​​ൾ, എ​​​​യ​​​​ർ​​​​ബേ​​​​സ് ആ​​​​ക്ര​​​​മ​​​​ണം-141.
  • ​2017 മേ​​​​യ് 31: കാ​​​​ബൂ​​​​ൾ (അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ), ഹ​​ഖാ​​നി ഗ്രൂ​​പ്പ്, കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​നം-150
  • ​2017 ഒ​​​​ക്ടോ​​​​ബ​​​​ർ 14: മൊ​​​​ഗാ​​​​ദി​​​​ഷു (സൊ​​​​മാ​​​​ലി​​​​യ), അ​​ൽ ഷ​​ഹാ​​ബ്, ട്ര​​​​ക്ക് ബോം​​​​ബ് സ്ഫോ​​​​ട​​​​നം-587.
  • ​2017 ന​​​​വം​​​​ബ​​​​ർ 24: ഈ​​​​ജി​​​​പ്ത്, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, മോ​​സ്കി​​ൽ സ്ഫോ​​​​ട​​​​ന​​​​വും വെ​​​​ടി​​​​വ​​യ്പും-309.
  • 2018 ജൂ​​​​ലൈ 13: മ​​​​സ്തൂം​​​​ഗ് (പാ​​​​ക്കി​​​​സ്ഥാ​​​​ൻ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ചാ​​​​വേ​​​​ർ ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണം-149.
  • ​2018 ജൂ​​​​ലൈ 25: അ​​​​സ്-​​​​സു​​​​വൈ​​​​ദ (സി​​​​റി​​​​യ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളും വെ​​​​ടി​​​​വ​​യ്പും-255. 
  • 2019 ഫെ​​​​ബ്രു​​​​വ​​​​രി 11: ക​​​​ജു​​​​രു (നൈ​​​​ജീ​​​​രി​​​​യ), ഫു​​ലാ​​നി വി​​മ​​ത​​ർ,ക​​​​ജു​​​​രു കൂ​​​​ട്ട​​​​ക്കൊ​​​​ല-141.
  • ​2019 മാ​​​​ർ​​​​ച്ച് 23 : മോ​​​​പ്തി റീ​​​​ജൺ (മാ​​​​ലി), ഓ​​​​ഗോ​​​​സാ​​​​ഗൗ കൂ​​​​ട്ട​​​​ക്കൊ​​​​ല-160.
  • ​2019 ഏ​​​​പ്രി​​​​ൽ 21: ശ്രീ​​​​ല​​​​ങ്ക, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ഈ​​​​സ്റ്റ​​​​ർ ദി​​​​ന സ്ഫോ​​​​ട​​​​ന പ​​​​ര​​​​മ്പ​​​​ര-259.
  • 2021 മാ​​​​ർ​​​​ച്ച് 21: ത​​​​ഹൂ​​​​വ (നൈ​​​​ജ​​​​ർ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, വെ​​​​ടി​​​​വ​​യ്പ്-137.
  • ​2021 മാ​​​​ർ​​​​ച്ച് 24-ഏ​​​​പ്രി​​​​ൽ 5: പ​​​​ൽ​​​​മ (മൊ​​​​സാം​​​​ബി​​​​ക്), അ​​ൻ​​സ​​ർ അ​​ൽ സു​​ന്ന,കൂ​​​​ട്ട​​​​ക്കൊ​​​​ല-1,190.
  • ​2021 ജൂ​​​​ൺ 4-5: ബു​​​​ർ​​​​ക്കി​​​​നാ ഫാ​​​​സോ, സോ​​​​ൾ​​​​ഹാ​​​​ൻ-​​ത​​​​ദ​​​​ര്യ​​​​ത്ത് കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ൾ-174.
  • ​2021 ഓ​​​​ഗ​​​​സ്റ്റ് 26: കാ​​​​ബൂ​​​​ൾ (അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം-183.
  • 2022 ജ​​​​നു​​​​വ​​​​രി 5: സാം​​​​ഫാ​​​​റ (നൈ​​​​ജീ​​​​രി​​​​യ), ഫു​​ലാ​​നി ഭീ​​ക​​ര​​ർ, കൂ​​​​ട്ട​​​​ക്കൊ​​​​ല-200.
  • ​​2023 ഒ​​​​ക്ടോ​​​​ബ​​​​ർ 7: റീം (​​​​ഇ​​​​സ്രാ​​​​യേ​​​​ൽ), ഹ​​മാ​​സ്, സം​​​​ഗീ​​​​ത നി​​​​ശ​​​​യി​​​​ലെ കൂ​​​​ട്ട​​​​ക്കൊ​​​​ല-364.
  • ​2023 ഒ​​​​ക്ടോ​​​​ബ​​​​ർ 7: ഇ​​​​സ്രാ​​​​യേ​​​​ൽ, ഹ​​​​മാ​​​​സ്, കൂ​​ട്ട​​ക്കൊ​​ല -1200.
  • ​2023 ഡി​​​​സം​​​​ബ​​​​ർ 3-26: പ്ലേ​​​​റ്റോ സ്റ്റേ​​​​റ്റ് (നൈ​​​​ജീ​​​​രി​​​​യ), ഫു​​ലാ​​നി ഭീ​​ക​​ര​​ർ, ക്രി​​​​സ്മ​​​​സ് കൂ​​​​ട്ട​​​​ക്കൊ​​​​ല-198.
  • 2024 ഓ​​​​ഗ​​​​സ്റ്റ് 25: ബ​​​​ർ​​​​സ​​​​ലോ​​​​ഗോ (ബു​​​​ർ​​​​ക്കി​​​​നാ ഫാ​​​​സോ), ഇ​​സ്‌​​ലാ​​മി​​ക് ഭീ​​ക​​ര​​ർ, ബ​​​​ർ​​​​സ​​​​ലോ​​​​ഗോ കൂ​​​​ട്ട​​​​ക്കൊ​​​​ല-600.
  • ​2024 സെ​​​​പ്റ്റം​​​​ബ​​​​ർ 3: ത​​​​ർ​​​​മു​​​​വ (നൈ​​​​ജീ​​​​രി​​​​യ), ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്, കൂ​​​​ട്ട​​​​ക്കൊ​​​​ല-130.

*(ചി​​ല ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല)

Tags : Terrorism 21st century

Recent News

Up