x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്കാ സ​ഭ​യുടെ കാ​ൽ​ നൂ​റ്റാ​ണ്ട്

കൺമുന്നിൽ 2025 കാൽ നൂറ്റാണ്ട്/ഫാ. ​ഡോ. ​അ​​രു​​ണ്‍ ക​​ല​​മ​​റ്റ​​ത്തി​​ൽ
Published: December 28, 2025 12:26 AM IST | Updated: December 28, 2025 12:26 AM IST

ര​​ണ്ട് സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളു​​ടെ മ​​ഹാജൂ​​ബി​​ലി​​ക്കു​​ശേ​​ഷം 25 വ​​ർ​​ഷംകൂ​​ടി പി​​ന്നി​​ടു​​മ്പോ​​ൾ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ലെ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ത​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ഭാ​​വിപ്ര​​തീ​​ക്ഷ​​ക​​ളി​​ലേ​​ക്കു​​മു​​ള്ള എ​​ത്തി​​നോ​​ട്ടം ഏ​​റെ പ്ര​​സ​​ക്ത​​മാ​​വു​​ക​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രു ആ​​ത്മീ​​യ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ങ്കി​​ൽ​​പോ​​ലും ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ്വാ​​ധീ​​നശ​​ക്തി​​യു​​ള്ള, സു​​സം​​ഘ​​ടി​​ത​​മാ​​യ ഒ​​രു അ​​ന്താ​​രാ​​ഷ്‌​​ട്ര സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക സം​​വി​​ധാ​​നം കൂ​​ടി​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെപ്പോ​​ലെ ലോ​​ക​​രാ​​ഷ്‌​​ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മ​​നു​​ഷ്യ​​നെ​​യും അ​​വ​​ന്‍റെ ധാ​​ർ​​മി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും ശ​​ക്ത​​മാ​​യി സ്വാ​​ധീ​​നി​​ക്കാ​​നും ഒ​​രു​​മി​​പ്പി​​ച്ചു നി​​ർ​​ത്താ​​നും ശ​​ക്തി​​യും ക​​രു​​ത്തു​​മു​​ള്ള മ​​റ്റൊ​​രു സം​​വി​​ധാ​​ന​​വും ഒ​​രു കാ​​ല​​ത്തും ലോ​​ക​​ത്ത് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ന്‍റെ ഉ​​യ​​ർ​​ച്ചതാ​​ഴ്ച​​ക​​ൾ ലോ​​കച​​രി​​ത്ര​​ത്തി​​ന്‍റെ പ്ര​​സ​​ക്ത​​മാ​​യ ഭാ​​ഗ​​മാ​​ണ്.

ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ

ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ​​ക്ക് ക​​ത്തോ​​ലി​​ക്കാ സ​​ഭ സാ​​ക്ഷ്യം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ അം​​ഗ​​സം​​ഖ്യ​​യി​​ൽ ഗ​​ണ്യ​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. 25 വ​​ർ​​ഷം മു​​മ്പ് ഏ​​താ​​ണ്ട് 100 കോ​​ടി അം​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന സ​​ഭ​​യി​​ൽ ഇ​​ന്ന് 134 കോ​​ടി അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ, ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം യൂ​​റോ​​പ്പി​​ലും നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യി​​ലും വി​​ശ്വാ​​സി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വ് വ​​ന്ന​​പ്പോ​​ൾ ആ​​ഫ്രി​​ക്ക​​യി​​ലും ഏ​​ഷ്യ​​യി​​ലും ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​യി​​ലും വ​​ള​​രെ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി എ​​ന്ന​​താ​​ണ്. 72 ശ​​ത​​മാ​​നം ക​​ത്തോ​​ലി​​ക്ക​​ർ ഇ​​പ്പോ​​ൾ യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​ള്ള​​വ​​രാ​​ണ്. സ​​ഭ​​യു​​ടെ ശ​​ക്തി​​യും ശ്ര​​ദ്ധ​​യും യൂ​​റോ​​പ്പി​​നു പു​​റ​​ത്തേ​​ക്ക് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ് പു​​തി​​യ ട്രെ​​ൻ​​ഡ്. ഏ​​ഷ്യ​​യും ആ​​ഫ്രി​​ക്ക​​യും കേ​​ന്ദ്ര​​മാ​​ക്കി​​യു​​ള്ള സ​​ഭ​​യു​​ടെ ഈ ​​പു​​തി​​യ വ​​ള​​ർ​​ച്ചാശൈ​​ലി സ​​ഭ​​യു​​ടെ​​ത​​ന്നെ സാ​​മൂ​​ഹി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും സം​​സ്കാ​​ര​​ത്തെ​​യും നേ​​തൃ​​ ശൈ​​ലി​​യെ​​യും സാ​​ര​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും.

K-Rail Survey

നാ​​ലു മാ​​ർ​​പാ​​പ്പ​​മാ​​ർ

നാ​​ലു മാ​​ർ​​പാ​​പ്പ​​മാ​​ർ ആ​​ണ് ക​​ഴി​​ഞ്ഞ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ൽ സ​​ഭ​​യെ ന​​യി​​ച്ച​​ത്. ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും പു​​തി​​യ നൂ​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ജ​​ന​​പ്രീ​​തി നേ​​ടി​​യ നാ​​ലു മാ​​ർ​​പാ​​പ്പ​​മാ​​ർ. മ​​ഹാ​​ജൂ​​ബി​​ലി വ​​ർ​​ഷം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും പു​​തി​​യ സ​​ഹ​​സ്രാ​​ബ്‌​​ദ​​ത്തി​​ന്‍റെ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ ദൗ​​ത്യ​​ത്തെ ന​​വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത ജോ​​ൺ ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ (1978-2005) ആ​​യി​​രി​​ക്കും ലോ​​ക​​ച​​രി​​ത്ര​​ത്തി​​ൽ​​ത​​ന്നെ ഏ​​റ്റ​​വും അ​​ധി​​കം യാ​​ത്ര​​ക​​ൾ ചെ​​യ്യു​​ക​​യും സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്ത മാർപാ​​പ്പ. പേ​​പ്പ​​സി ഒ​​രു ആ​​ഗോ​​ള അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ ആ​​ണെ​​ന്ന് അ​​ങ്ങ​​നെ മാർപാ​​പ്പ വ്യ​​ക്ത​​മാ​​ക്കി.

ലോ​​ക​​ത്തി​​ന്‍റെ മ​​ന​​ഃസാ​​ക്ഷി​​യെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ അ​​തി​​ശ​​ക്ത​​മാ​​യ സാ​​മൂ​​ഹി​​ക പ്ര​​ബോ​​ധ​​ന​​ങ്ങ​​ളു​​ടെ പ​​ര​​മ്പ​​ര ജീ​​വ​​ന്‍റെ മ​​ഹ​​ത്വം (എ​വാ​ഞ്ച​ലി​യും വീ​റ്റേ) തു​​ട​​ങ്ങി​​യ ചാ​​ക്രി​​ക ലേ​​ഖ​​ന​​ങ്ങ​​ളി​​ലൂ​​ടെ പു​​തി​​യ സ​​ഹ​​സ്രാ​​ബ്‌​​ദ​​ത്തി​​ൽ പാ​​പ്പാ തു​​ട​​ർ​​ന്നു. മ​​നു​​ഷ്യ​​വ്യ​​ക്തി​​യു​​ടെ മ​​ഹ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച് ഏ​​റ്റ​​വും ആ​​ധി​​കാ​​രി​​ക​​മാ​​യും പ്ര​​ബോ​​ധ​​നാ​​ത്മ​​ക​​മാ​​യും സം​​സാ​​രി​​ച്ച ജോ​​ൺ ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പ വ​​ലി​​യ മാ​​ന​​വ​​സ്നേ​​ഹ​​ത്തി​​ന്‍റെ​​യും മ​​ത​​സൗ​​ഹാ​​ർ​​ദ​​ത്തി​​ന്‍റെ​​യും ക്രൈ​​സ്ത​​വ ഐ​​ക്യ​​ത്തി​​ന്‍റെ​​യും വ​​ക്താ​​വാ​​യി​​രു​​ന്നു. ആഗോ​​ള യു​​വ​​ജ​​ന സ​​മ്മേ​​ള​​ന​​ങ്ങ​​ളും മ​​ത​​സൗ​​ഹാ​​ർദ​​ത്തി​​ന്‍റെ അ​​സീ​​സി സ​​മ്മേ​​ള​​ന​​ങ്ങ​​ളും ഒ​​ക്കെ ജോ​​ൺ​​ പോ​​ൾ പാ​​പ്പാ​​യു​​ടേ​​താ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ലോ​​കം ക​​ണ്ട​​ത് ലോ​​ക​​ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും പ​​ണ്ഡി​​ത​​നാ​​യ മാ​​ർ​​പാ​​പ്പ​​യെ ആ​​യി​​രു​​ന്നു.

യു​​ക്തി​​ഭ​​ദ്ര​​മാ​​യ ക​​ത്തോ​​ലി​​ക്കാ വി​​ശ്വാ​​സ​​ത്തെ വ​​ലി​​യ സ​​ഭാ​​സ്നേ​​ഹ​​ത്തോ​​ടും ആ​​ധി​​കാ​​രി​​ക​​ത​​യോ​​ടും കൂ​​ടി പ​​ഠി​​പ്പി​​ച്ച ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ മാർപാ​​പ്പ (2005–2013) ജോ​​ൺ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പാ​​യു​​ടെ സ​​ന്ത​​ത​​സ​​ഹ​​ചാ​​രി​​യും മ​​ന​​ഃസാ​​ക്ഷി സൂ​​ക്ഷി​​പ്പു​​കാ​​ര​​നും കൂ​​ടി​​യാ​​യി​​രു​​ന്നു. ന​​വ​​യു​​ഗ ആ​​പേ​​ക്ഷി​​ക​​താ​​വാ​​ദ​​ങ്ങ​​ളു​​ടെ​​യും തീ​​വ്ര സ്വാ​​ത​​ന്ത്ര്യ​​വാ​​ദ​​ങ്ങ​​ളു​​ടെ​​യും യു​​ക്തി​​വാ​​ദ​​ങ്ങ​​ളു​​ടെ​​യും കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സ​​ഭ​​യെ പാ​​ര​​മ്പ​​ര്യ​​ത്തി​​ലേ​​ക്കും ഉ​​റ​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും ചേ​​ർ​​ത്തു​​നി​​ർ​​ത്താ​​ൻ പാ​​പ്പാ ക​​ഠി​​ന​​പ്ര​​യ​​ത്നം ചെ​​യ്തു.

എ​​ന്നാ​​ൽ, ഇ​​റ്റാ​​ലി​​യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ജ​​ർ​​മ​​ൻ വി​​രോ​​ധ​​വും ‘ആ​​ധു​​നി​​കലോ​​ക​​ത്തി​​നു ചേ​​രാ​​ത്ത യാ​​ഥാ​​സ്ഥി​​തി​​ക​​ൻ’ എ​​ന്ന പേ​​രും ജ​ർ​മ​ന്‍ ലി​ബ​റ​ൽ ദൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ യാ​ഥാ​സ്ഥി​തി​ക വി​രു​ദ്ധ​ത​യും കാ​​ര​​ണം ലോ​​കം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ പ​​ണ്ഡി​​ത​​നും പ്ര​​ബോ​​ധ​​ക​​നും ജ​​ർ​​മ​​ൻ​​കാ​​ര​​നു​​മാ​​യ പാ​​പ്പാ​​യ്ക്ക് ജോ​​ൺ​​ പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പാ​​യു​​ടെ ജനപ്രിയത മാ​​ത്രം ഉ​​ണ്ടാ​​യി​​ല്ല. എ​​ന്നാ​​ൽ, ലോ​​ക​​ത്തെ​​യും മാ​​ധ്യ​​മ​​ങ്ങ​​ളെ​​യും സ്തബ്‌​​ധ​​രാ​​ക്കി​​ക്കൊ​​ണ്ട് ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ മാർപാ​​പ്പ രാ​​ജി​​വ​​ച്ച​​പ്പോ​​ൾ വ​​ലി​​യ അ​​ദ്ഭു​​ത​​ത്തോ​​ടെ ലോ​​കം ബെ​​ന​​ഡി​​ക്‌​​ട് പാ​​പ്പാ​​യു​​ടെ പേ​​പ്പ​​സി​​യി​​ലേ​​ക്ക് തി​​രി​​ഞ്ഞു​​നോ​​ക്കി. പേ​​പ്പ​​സി​​യു​​ടെ കാ​​ല​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നേ​​ക്കാ​​ൾ വ​​ലി​​യ പ്ര​​സി​​ദ്ധി​​യാ​​ണ് രാ​​ജി​​ക്കു​​ശേ​​ഷം പാ​​പ്പായ്​​ക്ക് ല​​ഭി​​ച്ച​​ത്.

K-Rail Survey

തു​​ട​​ർ​​ന്നു​​വ​​ന്ന ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ(2013-2025)യാ​​ണ് ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ൽ പേ​​പ്പ​​സി​​യെ ഏ​​റ്റ​​വും അ​​ധി​​കം ജനകീയമാക്കിയത്. ത​​ന്‍റെ ല​​ളി​​ത ജീ​​വി​​ത​​വും ജ​​ന​​സ​​മ്പ​​ർ​​ക്ക​​വും സ്വ​​ത​​ന്ത്ര നി​​ല​​പാ​​ടു​​ക​​ളും​​കൊ​​ണ്ട് സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ മു​​ഖം​​ത​​ന്നെ പാ​​പ്പാ ന​​വീ​​ക​​രി​​ച്ചു. സ​​ഭാ ഭ​​ര​​ണ​​ത്തി​​ൽ സി​​ന​​ഡാ​​ലി​​റ്റി​​ക്കു​​ള്ള പ്രാ​​ധാ​​ന്യ​​ത്തെ പാ​​പ്പാ പു​​ന​​ര​​വ​​ത​​രി​​പ്പി​​ച്ചു.

ക്രൈ​​സ്ത​​വ സ്നേ​​ഹ​​ത്തി​​ന്‍റെ​​യും സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ​​യും പ്ര​​തീ​​ക​​മാ​​യി ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യെ ലോ​​കം ക​​ണ്ടു. വി​​ശു​​ദ്ധ ഫ്രാൻ​​സി​​സി​​ന്‍റെ ചൈ​​ത​​ന്യ​​ത്തോ​​ടെ ദ​​രി​​ദ്ര​​രെ​​യും കു​​ടി​​യേ​​റ്റ​​ക്കാ​​രെ​​യും പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രെ​​യും പാ​​പ്പാ ചേ​​ർ​​ത്തു​​നി​​ർ​​ത്തി. എന്നാൽ അ​​തേ​​സ​​മ​​യം, പാ​​പ്പാ​​യു​​ടെ വാ​​ക്കുകൾ പാ​​പ്പാ ഉ​​ദ്ദേ​​ശി​​ച്ച​​തി​​നേ​​ക്കാ​​ൾ ലി​​ബ​​റ​​ൽ ചാ​​യ്‌​​വോ​​ടെ വ്യാ​​ഖ്യാ​​നി​​ക്കു​​ക​​യും പ​​ല​​പ്പോ​​ഴും വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യും ചെ​​യ്ത​​ത് കാ​​ര്യ​​മാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ൾ​​ക്കും ഇ​​ട​​യാക്കി.

ത​​ന്‍റെ മു​​ൻ​​ഗാ​​മി​​ക​​ൾ തു​​ട​​ങ്ങി​​വ​​ച്ച സ​​ഭാ ഐ​​ക്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഫ​​ല​​പ്രാ​​പ്തി​​യി​​ൽ എ​​ത്തി​​ക്കാ​​നും ഗൗ​​ര​​വ​​മാ​​യി ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന വി​​ശ്വാ​​സ ധാ​​ർ​​മി​​ക പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്ക് വ്യ​​ക്ത​​ത ന​​ൽ​​കാ​​നും കു​​ടി​​യേ​​റ്റ​​വും തീ​​വ്ര​​വാ​​ദ​​വും ക്രൈ​​സ്ത​​വ പീ​​ഡ​​ന​​വും ഉ​​യ​​ർ​​ത്തു​​ന്ന ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് അ​​ന്താ​​രാ​​ഷ്‌ട്ര ത​​ല​​ത്തി​​ൽ പ​​രി​​ഹാ​​ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​നും ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ങ്ങ​​ളെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും ഒ​​ക്കെ​​യു​​ള്ള ഭാ​​രി​​ച്ച ചു​​മ​​ത​​ല​​ക​​ൾ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ന്‍റെ സ​​മാ​​പ​​ന​​ത്തി​​ൽ ത​​ന്‍റെ ശു​​ശ്രൂ​​ഷ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാർപാ​​പ്പാ​​യെ കാ​​ത്തി​​രി​​ക്കു​​ന്നു. പാ​​പ്പാ​​യു​​ടെ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും രാ​​ജ്യാ​​ന്ത​​ര സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ളും സ​​ഭ​​യ്ക്കും ലോ​​ക​​ത്തി​​നും വ​​ലി​​യ പ്ര​​തീ​​ക്ഷ​​ക​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്.

സ​​ഭാ ഐ​​ക്യ​​ത്തിന്‍റെ കാ​​ൽ ​​നൂ​​റ്റാ​​ണ്ട്

ക​​ഴി​​ഞ്ഞ കാ​​ൽ ​​നൂ​​റ്റാ​​ണ്ട് കാ​​ല​​ത്ത് സ​​ഭാ ഐ​​ക്യ ശ്ര​​മ​​ങ്ങ​​ളി​​ൽ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി​​യാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.​​ അ​​വ​​യി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട​​ത് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ന്‍റെ പു​​രോ​​ഗ​​തി​​യാ​​ണ്. രണ്ടായിരത്തിൽ ആ​​രം​​ഭി​​ച്ച കാ​​ത്ത​​ലി​​ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ തി​​യോ​​ള​​ജി​​ക്ക​​ൽ ഡ​​യ​​ലോ​​ഗ് നാ​​ളി​​തു​​വ​​രെ വ​​ലി​​യ ഫ​​ല​​ങ്ങ​​ൾ ഉ​​ള​​വാ​​ക്കി. കൂ​​ദാ​​ശാ​​പ​​ര​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലും ദൈ​​വ​​ശാ​​സ്ത്ര വീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലും സി​​റി​​യ​​ക്, കോ​​പ്റ്റി​​ക്, അ​​ർ​​മേ​​നി​​യ​​ൻ, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് തു​​ട​​ങ്ങി​​യ പൗ​​ര​​സ്ത്യ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​ക​​ളു​​മാ​​യും വ​​ലി​​യ അ​​ടു​​പ്പം വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞു.​​ ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ മാർപാ​​പ്പയു​​ടെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും സ​​ഭാ​​ ശാ​​സ്ത്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഓ​​ർ​​ത്തഡോ​​ക്സ് സ​​ഭ​​യും ക​​ത്തോ​​ലി​​ക്കാ​​ സ​​ഭ​​യും കൂ​​ടു​​ത​​ൽ അ​​ടു​​ത്തു. നൂ​​റ്റാ​​ണ്ടു​​ക​​ൾ നീ​​ണ്ട മു​​റി​​വു​​ക​​ൾ സു​​ഖ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​നു ക​​ഴി​​ഞ്ഞു. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് ആം​​ഗ്ലി​​ക്ക​​ൻ-കാ​​ത്ത​​ലി​​ക് ച​​ർ​​ച്ച​​ക​​ളും ഏ​​റ്റ​​വും സ​​ജീ​​വ​​മാ​​യ​​ത്. വ​​ലി​​യൊ​​രു വി​​ഭാ​​ഗം ആ​​ളു​​ക​​ളും വൈ​​ദി​​ക​​രും മെ​​ത്രാ​​ന്മാ​​ർ​​പോ​​ലും ആം​​ഗ്ലി​​ക്ക​​ൻ സ​​ഭ​​യി​​ൽ​​നി​​ന്ന് ക​​ത്തോ​​ലി​​ക്ക കൂ​​ട്ടാ​​യ്മ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി.

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ല​​ത്താ​​ണ് ലൂ​​ഥറ​​ൻ നേ​​താ​​ക്ക​​ന്മാ​​രു​​മാ​​യി സം​​യു​​ക്ത പ്ര​​സ്താ​​വ​​ന ന​​ട​​ത്തു​​ക​​യും വി​​ഭ​​ജ​​ന​​ത്തേക്കാ​​ൾ അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ന്‍റെ ചൈ​​ത​​ന്യം പ്ര​​സ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​ത്. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ മാ​​മോ​​ദീ​​സ​​യും സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​വും സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ങ്ങ​​ളി​​ൽ പെ​​ന്ത​​കോ​​സ്റ്റ​​ൽ നേ​​താ​​ക്ക​​ന്മാ​​രും പ്രൊ​​ട്ട​​സ്റ്റ​​ന്‍റ് നേ​​താ​​ക്ക​​ന്മാ​​രു​​മാ​​യി പ്ര​​സ​​ക്ത​​മാ​​യ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ ന​​ട​​ന്നു. സ​​ഭ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ൽ അ​​പ്പ​​സ്തോ​​ലി​​ക പാ​​ര​​മ്പ​​ര്യം ഇ​​ല്ലാ​​ത്ത വി​​ശ്വാ​​സ സ​​മൂ​​ഹ​​ങ്ങ​​ളു​​മാ​​യി ഏ​​റ്റ​​വും അ​​ധി​​കം ച​​ർ​​ച്ച​​ക​​ളും പ​​ങ്കാ​​ളി​​ത്ത​​വും ഉ​​ണ്ടാ​​യ​​ത് ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ലാ​​ണ്.

സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ളും സ​​മാ​​ധാ​​ന ശ്ര​​മ​​ങ്ങ​​ളും

ജോ​​ൺ ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യ്ക്കു​​ശേ​​ഷം ഏ​​റ്റ​​വുമ​​ധി​​കം സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ന്ന കാ​​ല​​ഘ​​ട്ട​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ കാ​​ൽ നൂ​​റ്റാ​​ണ്ട്. ആ​​ഗോ​​ള സാ​​മൂ​​ഹി​​ക ക്ര​​മ​​ത്തി​​ൽ സം​​ഭ​​വി​​ച്ച വ്യ​​തി​​യാ​​ന​​വും ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​ടെ വ​​ള​​ർ​​ച്ച​​യും ഈ ​​സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ളെ അ​​നി​​വാ​​ര്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. യു​​ദ്ധ​​ങ്ങ​​ൾ, ഐ​​വി​​എ​​ഫ്, ക്ലോ​​ണി​​ംഗ്, ഗ​​ർ​​ഭഛി​​ദ്രം, ദ​​യാ​​വ​​ധം, വ​​ധ​​ശി​​ക്ഷ, രാ​​ജ്യാ​​ന്ത​​ര നി​​ർ​​ബ​​ന്ധി​​ത കു​​ടി​​യേ​​റ്റം, പ്ര​​കൃ​​തിചൂ​​ഷ​​ണം തു​​ട​​ങ്ങി ജൈ​​വ​​ധാ​​ർ​​മി​​ക​​ത​​യും മ​​നു​​ഷ്യ​​വ്യ​​ക്തി​​യു​​ടെ മ​​ഹ​​ത്വ​​വും സം​​ബ​​ന്ധി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വെ​​ല്ലു​​വി​​ളി​​ക​​ൾ ഉ​​യ​​ർ​​ത്തി​​യ​​ത്.

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ വ​​ധ​​ശി​​ക്ഷ​​യെക്കു​​റി​​ച്ചു​​ള്ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ പ്ര​​ബോ​​ധ​​ന​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തി​​യ​​ത് ഈ ​​കാ​​ല​​ത്താ​​ണ്. മ​​നു​​ഷ്യ​​ജീ​​വ​​നു​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ മ​​റ്റൊ​​രു മാ​​ർ​​ഗ​​വും ഇ​​ല്ലാ​​ത്ത അ​​ത്യ​​പൂ​​ർ​​വ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ വ​​ധ​​ശി​​ക്ഷ അ​​നു​​വ​​ദ​​നീ​​യ​​മാ​​ണെ​​ന്ന നി​​ല​​പാ​​ടി​​നെ “യാ​​തൊ​​രു വി​​ധ​​ത്തി​​ലും അം​​ഗീ​​ക​​രി​​ക്കാ​​ൻ ആ​​വു​​ക​​യി​​ല്ല” എ​​ന്ന് പാ​​പ്പാ തി​​രു​​ത്തി. ആ​​ഗോ​​ള പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ ദ​​ർ​​ശ​​ന​​ത്തെ​​യും മ​​നു​​ഷ്യ​​നെ​​യും പ്ര​​കൃ​​തി​​യെ​​യും സം​​ര​​ക്ഷി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യു​​ടെ ലൗ​ദാ​ത്തോ സി (2015) എ​​ന്ന ചാ​​ക്രി​​ക ലേ​​ഖ​​ന​​വും തു​​ട​​ർ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളും അ​​തി​​ശ​​ക്ത​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ക​​യും അ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് വ്യ​​ക്ത​​മാ​​യ ദി​​ശാ​​ബോ​​ധം ന​​ൽ​​കു​​ക​​യും ചെ​​യ്തു. പ്ര​​കൃ​​തിചൂ​​ഷ​​ണ​​വും കാ​​ലാ​​വ​​സ്ഥാ ന​​ശീ​​ക​​ര​​ണ​​വും ‘പാ​​പ’​​മാ​​യി​​ത്ത​​ന്നെ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ൻ​​സി​​സ് പാ​​പ്പ പ്ര​​ബോ​​ധ​​നം ന​​ൽ​​കി.

ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യു​​ടെ അ​മോ​റി​സ് ലെ​ത്തീ​സ്യാ (2016) തി​​രു​​സ​​ഭ​​യു​​ടെ ധാ​​ർ​​മി​​ക അ​​ജ​​പാ​​ല​​ന ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ നാ​​ഴി​​ക​​ക്ക​​ല്ലാ​​യി​​രു​​ന്നു. വി​​വാ​​ഹ​​ത്തി​​ന്‍റെ​​യും ലൈം​​ഗി​​ക​​ത​​യു​​ടെ​​യും പ​​ര​​മ്പ​​രാ​​ഗ​​ത പ്ര​​ബോ​​ധ​​ന​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ​​ത​​ന്നെ ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഒ​​രു അ​​ജ​​പാ​​ല​​നശൈ​​ലി ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ൽ ഉ​​ണ്ടാ​​കേ​​ണ്ട​​തു​​ണ്ട് എ​​ന്ന വീ​​ക്ഷ​​ണം ശ​​ക്ത​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ടു. ലൈം​​ഗി​​ക​​ത​​യെ​​യും കു​​ടും​​ബ​​ബ​​ന്ധ​​ത്തെ​​യും സം​​ബ​​ന്ധി​​ക്കു​​ന്ന സ​​ങ്കീ​​ർ​​ണ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ എ​​ഴു​​ത​​പ്പെ​​ട്ട നി​​യ​​മ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ​​ത​​ന്നെ ക​​രു​​ണാ​​ർ​​ദ്ര​​മാ​​യും, വ്യ​​ക്തി​​ക​​ളെ​​യും സാ​​ഹ​​ച​​ര്യ​​ത്തെ​​യും പ്ര​​ഥ​​മ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചും വ്യാ​​ഖ്യാ​​നി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ടു.

സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലെ ധാ​​ർ​​മി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ആ​​നു​​കാ​​ലി​​ക സ്വ​​ഭാ​​വ​​ത്തോ​​ടെ ക​​ഴി​​ഞ്ഞ നൂ​​റ്റാ​​ണ്ടി​​ൽ പ്ര​​ബോ​​ധ​​ന വി​​ഷ​​യ​​മാ​​യി. മ​​നു​​ഷ്യ​​വ്യ​​ക്തി​​യെ വെ​​റും ഉ​​പ​​ഭോ​​ക്താ​​വാ​​യി മാ​​ത്രം കാ​​ണ​​രു​​തെ​​ന്നും മ​​നു​​ഷ്യ​​ൻ വെ​​റു​​മൊ​​രു സാ​​മ്പ​​ത്തി​​ക യാ​​ഥാ​​ർ​​ഥ്യം മാ​​ത്ര​​മ​​ല്ലെ​​ന്നും അ​​തു​​കൊ​​ണ്ടു​​ത​​ന്നെ എ​​ല്ലാ സാ​​മ്പ​​ത്തി​​ക ചൂ​​ഷ​​ണ​​ങ്ങ​​ളും കാ​​പ്പി​​റ്റ​​ലി​​സം ഉ​​ൾ​​പ്പെ​​ടെ, ചൂ​​ഷ​​ണ​​സാ​​ധ്യ​​ത​​യു​​ള്ള എ​​ല്ലാ വ്യ​​വ​​സ്ഥി​​തി​​ക​​ളും അ​​ധാ​​ർ​​മി​​ക​​മാ​​ണെ​​ന്നും ജോ​​ൺ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പ പ​​ഠി​​പ്പി​​ച്ചു. കാ​രി​ത്താ​സ് ഇ​ന്‍ വേ​രി​ത്താ​ത്തേ (2009) എ​​ന്ന ചാ​​ക്രി​​ക ലേ​​ഖ​​ന​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക ജീ​​വി​​ത​​ത്തി​​ന് ഒ​​രി​​ക്ക​​ലും ധാ​​ർ​​മി​​ക​​മാ​​യി നി​​ഷ്പ​​ക്ഷ​​മാ​​യി​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും അ​​തി​​നാ​​ൽ അ​​വ സ​​ത്യ​​ത്താ​​ലും സ്നേ​​ഹ​​ത്താ​​ലും ന​​യി​​ക്ക​​പ്പെ​​ടേ​​ണ്ട​​തു​​ണ്ടെ​​ന്നും ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ മാർപാ​​പ്പ പ​​ഠി​​പ്പി​​ച്ചു.

ഏ​​റ്റ​​വുമ​​ധി​​കം യു​​ദ്ധ​​ങ്ങ​​ളും അ​​ക്ര​​മ​​ങ്ങ​​ളും മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ളും അ​​സ​​മാ​​ധാ​​ന​​വും അ​​വ​​യു​​ടെ ധാ​​ർ​​മി​​ക പ്ര​​ശ്ന​​ങ്ങ​​ളും അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന വ​​ർ​​ഷ​​ങ്ങ​​ളാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ന്‍റേ​​ത്. സി​​റി​​യ​​യി​​ലെ​​യും ഇ​​റാ​​ക്കി​​ലെ​​യും യു​​ക്രെ​​യ്നി​​ലെ​​യും ആ​​ഫ്രി​​ക്ക​​യി​​ലെ​​യും യു​​ദ്ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​തി​​ശ​​ക്ത​​മാ​​യ ഒ​​രു രാ​​ജ്യാ​​ന്ത​​ര നി​​യ​​മസം​​വി​​ധാ​​ന​​വും അ​​ന്താ​​രാ​​ഷ്‌​​ട്ര​​ സം​​ഭാ​​ഷ​​ണ​​ത്തി​​നാ​​യു​​ള്ള പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​വും അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്നും, യുഎ​​ൻ പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടേ​​ണ്ട​​തു​​ണ്ടെ​​ന്നും ജോ​​ൺ​​ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ ലോ​​ക​​ത്തെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി.

യു​​ദ്ധ​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​​നും സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കാ​​നുമു​​ള്ള വ​​ത്തി​​ക്കാ​​ന്‍റെ ന​​യ​​ത​​ന്ത്ര ഇ​​ട​​പെ​​ട​​ലു​​ക​​ൾ അ​​വ​​യു​​ടെ നി​​ഷ്പ​​ക്ഷ​​തകൊ​​ണ്ടും ഫ​​ല​​പ്രാ​​പ്തി കൊ​​ണ്ടും ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു. തീ​​വ്ര​​വാ​​ദ​​വും മ​​തവ​​ർ​​ഗീ​​യ​​ത​​യും വം​​ശ​​ഹ​​ത്യ​​ക​​ളും അ​​ന്താ​​രാ​​ഷ്‌​​ട്ര​​ ത​​ല​​ത്തി​​ൽ സം​​ഘ​​ടി​​ത​​മാ​​യി ചെ​​റു​​ക്ക​​പ്പെ​​ട​​ണമെ​​ന്ന് ബെ​​ന​​ഡി​​ക്‌​​ട് പാ​​പ്പാ അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​മൂ​​ഹ​​ത്തെ​​യും രാ​​ഷ്‌​​ട്ര​​ത്ത​​ല​​വ​​ന്മാ​​രെ​​യും നി​​ര​​ന്ത​​രം ബോ​​ധ്യ​​പ്പെ​​ടു​​ത്തി. 180ല​​ധി​​കം രാ​​ജ്യ​​ങ്ങ​​ളു​​മാ​​യു​​ള്ള ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ങ്ങ​​ളും ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ​​യി​​ലെ സ്ഥി​​രം നി​​രീ​​ക്ഷ​​ക പ​​ദ​​വി​​യും ഉ​​പ​​യോ​​ഗി​​ച്ച് വ​​ത്തി​​ക്കാ​​ൻ ഒ​​രു രാ​​ഷ്‌​​ട്രീ​​യശ​​ക്തി എ​​ന്ന​​തി​​നേ​​ക്കാ​​ൾ ധാ​​ർ​​മി​​ക ന​​യ​​ത​​ന്ത്ര ശ​​ക്തി​​യാ​​യി ഈ ​​ക​​ഴി​​ഞ്ഞ നൂ​​റ്റാ​​ണ്ടി​​ൽ നി​​ല​​കൊ​​ണ്ടി​​ട്ടു​​ണ്ട്.

K-Rail Survey

വി​​ദ്യാ​​ഭ്യാ​​സ​​വും സാ​​മൂ​​ഹി​​ക സേ​​വ​​ന​​വും

ക​​ത്തോ​​ലി​​ക്കാ സ​​ഭ എ​​ല്ലാക്കാ​​ല​​ത്തും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ദ്യാ​​ഭ്യാ​​സ - ആ​​തു​​ര - സാ​​മൂ​​ഹി​​കസേ​​വ​​ന സം​​വി​​ധാ​​നം കൂ​​ടി​​യാ​​ണ്. ലോ​​ക​​ത്തി​​ൽ എ​​ല്ലാക്കാ​​ല​​ത്തും ഏ​​റ്റ​​വുമ​​ധി​​കം വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും ആ​​ശു​​പ​​ത്രി​​ക​​ളും സാ​​മൂ​​ഹി​​കക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളും ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത് ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യാ​​ണ്. സ​​ഭാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വ​​ലി​​യ പ്ര​​ത്യേ​​ക​​ത അ​​വ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​യി​​രി​​ക്കു​​ന്ന​​ത് അ​​വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ലും പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലുമാ​​ണ് എ​​ന്ന​​താ​​ണ്. അ​​വ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തേ​​ക്കാ​​ൾ എ​​ക്കാ​​ല​​ത്തും വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണു​​താ​​നും. ക​​ഴി​​ഞ്ഞ നൂ​​റ്റാ​​ണ്ടി​​ലും ആ​​നു​​പാ​​തി​​ക​​മാ​​യ വ​​ള​​ർ​​ച്ച സ​​ഭ​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ സാ​​മൂ​​ഹി​​ക ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. 74,550 കി​​ൻ​​ഡ​​ർ ഗാ​​ർ​​ട്ട​​നു​​ക​​ളും 102,455 പ്രൈ​​മ​​റി സ്കൂ​​ളു​​ക​​ളും 52,085 സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളും നി​​ര​​വ​​ധി ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും 5,420 ആ​​ശു​​പ​​ത്രി​​ക​​ളും14,205 ഡി​​സ്പെ​​ൻ​​സ​​റി​​ക​​ളും വൃ​​ദ്ധ​​ർ​​ക്കും വി​​ക​​ലാം​​ഗ​​ർ​​ക്കും ആ​​യു​​ള്ള 15,476 ഭ​​വ​​ന​​ങ്ങ​​ളും കു​​ഷ്ഠ​​രോ​​ഗി​​ക​​ൾ​​ക്കാ​​യു​​ള്ള 504 പ​​രി​​ച​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളും 63,677 ചാ​​രി​​റ്റ​​ബി​​ൾ സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ 103,951 സാ​​മൂ​​ഹി​​ക സേ​​വ​​ന സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് ക​​ത്തോ​​ലി​​ക്കാ സ​​ഭ ഈ ​​കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ന്‍റെ സ​​മാ​​പ​​ന​​ത്തി​​ൽ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

സ​​ഭാ​​ ഭ​​ര​​ണം

സു​​താ​​ര്യ​​മാ​​യ ഭ​​ര​​ണ​​സം​​വി​​ധാ​​ന​​വും പ​​ങ്കാ​​ളി​​ത്ത ശൈ​​ലി​​യും ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള ന​​വീ​​ക​​ര​​ണ ശ്ര​​മ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ൽ സ​​ഭാ​​ ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​റെ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടു. വ​​ത്തി​​ക്കാ​​ൻ ബാ​​ങ്കിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ സാ​​മ്പ​​ത്തി​​ക സു​​താ​​ര്യ​​ത​​യും ഇ​​ന്‍റേ​​ണ​​ൽ ഓ​​ഡി​​റ്റിം​​ഗും ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പി​​ൽ വ​​രു​​ത്താ​​ൻ ബെ​​ന​​ഡി​​ക്‌​​ട് മാ​​ർ​​പാ​​പ്പ​​യ്ക്ക് ക​​ഴി​​ഞ്ഞു. അ​​ന്താ​​രാ​​ഷ്‌​​ട്ര സാ​​മ്പ​​ത്തി​​ക മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​നും ക​​ള്ള​​പ്പ​​ണ​​ത്തെ​​യും സാ​​മ്പ​​ത്തി​​ക ക്ര​​മ​​ക്കേ​​ടു​​ക​​ളെ​​യും നി​​യ​​ന്ത്രി​​ക്കാ​​നു​​മാ​​യി 2010ൽ ​​ഒ​​രു ഫി​നാ​ന്‍​ഷ​ൽ ഇ​ന്‍​ഫ​ർ​മേ​ഷ​ന്‍ അ​ഥോ​റി​റ്റി (AIF) വ​​ത്തി​​ക്കാ​​നി​​ൽ സ്ഥാ​​പി​​ച്ച​​ത് ബെ​​ന​​ഡി​​ക്‌​​ട് മാ​​ർ​​പാ​​പ്പ​​യാ​​ണ്.

അ​​ജ​​പാ​​ല​​ന ​​ശ്ര​​ദ്ധ​​യും പ്രേ​​ഷി​​താ​​ഭി​​മു​​ഖ്യ​​മു​​ള്ള ന​​വീ​​ക​​ര​​ണ ശ്ര​​മ​​ങ്ങ​​ളാ​​ണ് ഫ്രാ​​ൻ​​സി​​സ് മാർപാ​​പ്പ ല​​ക്ഷ്യം​​വ​​ച്ച​​ത്. സ​​ഭാ​​ ഭ​​ര​​ണ​​ത്തി​​ലും ഉ​​പ​​ദേ​​ശ​​കസ​​മി​​തി​​ക​​ളി​​ലും ഇ​​റ്റ​​ലി​​ക്കും യൂ​​റോ​​പ്പി​​നും പു​​റ​​ത്തു​​നി​​ന്ന് കൂ​​ടു​​ത​​ൽ പ​​ങ്കാ​​ളി​​ത്തം ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ ഉ​​റ​​പ്പു​​വ​​രു​​ത്തി. ഏ​​ഷ്യ​​യി​​ൽ​​നി​​ന്നും ആ​​ഫ്രി​​ക്ക​​യി​​ൽ​​നി​​ന്നും ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നു​​മു​​ള്ള അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു.

ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ലെ മ​​റ്റൊ​​രു നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് സി​​ന​​ഡാ​​ലി​​റ്റി​​യെക്കു​​റി​​ച്ചു​​ത​​ന്നെ ന​​ട​​ന്ന സി​​ന​​ഡ് (2021 - 2024). പു​​തി​​യ സ​​ഹ​​സ്രാ​​ബ്‌​​ദ​​ത്തി​​ൽ ഒ​​രു​​മി​​ച്ച്, ഒ​​രേ ദി​​ശ​​യി​​ൽ തി​​രു​​സ​​ഭ സ​​ഞ്ച​​രി​​ക്കേ​​ണ്ട​​തെ​​ങ്ങ​​നെ എ​​ന്ന് ഈ ​​സി​​ന​​ഡ് ച​​ർ​​ച്ച ചെ​​യ്തു. പ​​ങ്കാ​​ളി​​ത്തസ്വ​​ഭാ​​വ​​മു​​ള്ള ഭ​​ര​​ണ​​വും അ​​ല്മാ​​യ പ​​ങ്കാ​​ളി​​ത്ത​​വും സ്ത്രീ​​ക​​ളു​​ടെ ദൗ​​ത്യ​​വും കൂ​​ടു​​ത​​ൽ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടു. സി​​ന​​ഡി​​ന്‍റെ ഒ​​രു​​ക്കം മു​​ത​​ൽ എ​​ല്ലാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലുമു​​ള്ള ആ​​ളു​​ക​​ളെ കേ​​ൾ​​ക്കാ​​ൻ സ​​ഭ സ​​ന്ന​​ദ്ധ​​യാ​​യി. ദൈ​​വാ​​ധി​​കാ​​ര​​ത്തെ​​യും വി​​ശു​​ദ്ധ പാ​​ര​​മ്പ​​ര്യ​​ത്തെ​​യും മു​​ഖ​​വി​​ല​​യ്ക്കെ​​ടു​​ത്തു​​കൊ​​ണ്ടു​​ത​​ന്നെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ഭി​​പ്രാ​​യ രൂ​​പീ​​ക​​ര​​ണം ന​​ട​​ത്തേ​​ണ്ട​​തെ​​ങ്ങ​​നെ എ​​ന്ന​​തി​​ന്‍റെ വ​​ലി​​യൊ​​രു മാ​​തൃ​​ക​​യാ​​യി​​രു​​ന്നു ഈ ​​സി​​ന​​ഡ് സ​​മ്മേ​​ള​​നം.

സ​ഭാ ഭ​ര​ണ​ത്തി​ൽ മാ​ർ​പാ​പ്പ​യെ സ​ഹാ​യി​ക്കു​ന്ന കോ​ൺ​ഗ്രി​ഗേ​ഷ​നു​ക​ളെ ഡി​ക്കാ​സ്റ്റ​റി​ക​ൾ (കാ​ര്യാ​ല​യം) എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. റോ​മ​ൻ കൂ​രി​യാ​യെ പ്രേ​ഷി​ത ആ​ഭി​മു​ഖ്യ​ത്തോ​ടെ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​ഭ​യു​ടെ പ്രാ​ഥ​മി​ക ദൗ​ത്യം സു​വി​ശേ​ഷ​വ​ത്ക​ര​ണ​മാ​ണ് എ​ന്ന ബോ​ധ്യ​ത്തോ​ടെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യ​ത്തെ പ്രാ​ഥ​മി​ക കാ​ര്യാ​ല​യ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഉ​യ​ർ​ത്തി. സ​ഭാ ഭ​ര​ണ​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ലും സി​ന​ഡ​ൽ ച​ർ​ച്ച​ക​ളി​ലും അ​ല്മാ​യ​രെ​യും സ്ത്രീ​ക​ളെ​യും കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി. ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ ഭ​ര​ണ​കാ​ല​ത്താ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ഖി​ലേ​ന്ത്യാ ഭ​ര​ണാ​ധി​കാ​രം ന​ൽ​ക​പ്പെ​ട്ട​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ജ​പാ​ല​ന സാ​ധ്യ​ത​യു​ടെ ക​വാ​ട​ങ്ങ​ൾ തു​റ​ന്നി​ട്ടു​കൊ​ണ്ടാ​ണ് ഈ ​കാ​ൽ നൂ​റ്റാ​ണ്ട് ക​ട​ന്നു​പോ​കു​ന്ന​ത്.

സ​​ഭാ​​ നി​​യ​​മം

ഭ​​ര​​ണ​​പ​​ര​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ നി​​യ​​മ​​ങ്ങ​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തേക്കാ​​ൾ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത് വി​​വാ​​ഹ​​നി​​യ​​മ​​ങ്ങ​​ളും അ​​ജ​​പാ​​ല​​ന നീ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ളു​​ടെ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ളും ആ​​യി​​രു​​ന്നു. മീ​ത്തി​സ് യൂ​ദെ​ക്സ് ദോ​മി​നൂ​സ് യേ​സൂ​സ് (2015) വി​​വാ​​ഹ​​ത്തി​​ന്‍റെ സാ​​ധു​​ത പ​​രി​​ശോ​​ധി​​ക്കു​​ന്ന സ​​ങ്കീ​​ർ​​ണ​​മാ​​യ കോ​​ട​​തി പ്ര​​ക്രി​​യ​​യെ പ​​രി​​ഷ്ക​​രി​​ക്കു​​ക​​യും ല​​ഘൂ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. രൂ​​പ​​താ മെ​​ത്രാ​​നെ ത​​ന്‍റെ രൂ​​പ​​ത​​യു​​ടെ പ്രാ​​ഥ​​മി​​ക ജ​​ഡ്ജി​​യാ​​യി പു​​നഃ​​സ്ഥാ​​പി​​ച്ചു​​കൊ​​ണ്ട് നി​​യ​​മസം​​ബ​​ന്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ പ്രാ​​ദേ​​ശി​​ക​​മാ​​യ അ​​ധി​​കാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ക​​യും നീ​​തിനി​​ർ​​വ​​ഹ​​ണം രൂ​​പ​​താ മെ​​ത്രാ​​ന്‍റെ പ്രാ​​ഥ​​മി​​ക​​മാ​​യ അ​​ജ​​പാ​​ല​​ന ദൗ​​ത്യ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. നാ​​ളി​​തു​​വ​​രെ വി​​വാ​​ഹസം​​ബ​​ന്ധ​​മാ​​യ കേ​​സു​​ക​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​യും മേ​​ൽ​​ക്കോ​​ട​​തി​​യി​​ലേ​​ക്ക് അ​​പ്പീ​​ൽ പോ​​വു​​ക​​യും സ​​മാ​​ന​​മാ​​യ ര​​ണ്ട് വി​​ധി​​ക​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രി​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​നി​​മു​​ത​​ൽ ക​​ക്ഷി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടാ​​ത്ത​​പ​​ക്ഷം രൂ​​പ​​താ കോ​​ട​​തി​​യു​​ടെ വി​​ധി​​തീ​​ർ​​പ്പ് മാ​​ത്രം മ​​തി​​യാ​​കും എ​​ന്ന് തീ​​രു​​മാ​​നി​​ക്ക​​പ്പെ​​ട്ട​​ത് കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന്‍റെ ബു​​ദ്ധി​​മു​​ട്ടും സ​​മ​​യ​​ദൈ​​ർ​​ഘ്യ​​വും കു​​റ​​യ്ക്കു​​ക​​യും അ​​ജ​​പാ​​ല​​ന​​പ​​ര​​മാ​​യ നീ​​തി​​നി​​ർ​​വ​​ഹ​​ണം ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

ദൈ​​വ​​ശാ​​സ്ത്ര പു​​രോ​​ഗ​​തി​​

ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ന്‍റെ ദൈ​​വ​​ശാ​​സ്ത്ര പു​​രോ​​ഗ​​തി​​യെ സ​​ഭ​​യു​​ടെ സാ​​മൂ​​ഹി​​ക​​വും സാം​​സ്കാ​​രി​​ക​​വും രാ​​ഷ്‌​​ട്രീ​​യ​​വു​​മാ​​യ മേ​​ഖ​​ല​​ക​​ളി​​ലെ പു​​രോ​​ഗ​​തി​​യോ​​ട് താ​​ര​​ത​​മ്യം ചെ​​യ്താ​​ൽ ദു​​ർ​​ബ​​ല​​മാ​​യി​​രു​​ന്നു എ​​ന്ന് വി​​ല​​യി​​രു​​ത്തേ​​ണ്ടിവ​​രും. ജോ​​സ​​ഫ് റാ​​റ്റ്സിം​​ഗ​​റെപ്പോ​ലെ​​യു​​ള്ള അ​​തി​​പ്ര​​ഗ​​ത്ഭ​​രു​​ടെ നി​​ര​​യൊ​​ന്നും ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ൽ ഉ​​ദ​​യം ചെ​​യ്തി​​ല്ല. റാ​​റ്റ്സിം​​ഗ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൂ​​ട്ടാ​​യ്മ അ​​ധി​​ഷ്ഠി​​ത സ​​ഭാ ​​ദ​​ർ​​ശ​​നം (communion ecclesiology) പ​​രി​​പോ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും വ്യ​​ക്തി​​സ​​ഭ​​ക​​ളു​​ടെ പ്ര​​സ​​ക്തി​​യും പ്രാ​​ധാ​​ന്യ​​വും വ​​ർ​​ധി​​ക്കു​​ക​​യും ചെ​​യ്തു എ​​ന്ന​​ത് യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. തി​​രു​​സ​​ഭ​​യെ ഒ​​രു സം​​വി​​ധാ​​നം എ​​ന്ന​​തി​​നേ​​ക്കാ​​ളും കൗ​​ദാശിക സ്വ​​ഭാ​​വ​​മു​​ള്ള മി​​ശി​​ഹാശ​​രീ​​ര​​ത്തി​​ന്‍റെ കൂ​​ട്ടാ​​യ്മ​​യാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ൽ പ്രബോധന സ്വ​​ഭാ​​വ​​മു​​ള്ള ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ങ്ങ​​ളേക്കാ​​ൾ പ്രാ​​മു​​ഖ്യം ല​​ഭി​​ച്ച​​ത് സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു. പ്ര​​കൃ​​തി​​യും മ​​നു​​ഷ്യ​​നും പ്ര​​ഥ​​മ സ്ഥാ​​ന​​ത്ത് പ്ര​​തി​​ഷ്ഠി​​ക്ക​​പ്പെ​​ട്ടു. അ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ൾ ദൈ​​വ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി മു​​ൻ​​പെ​​ന്ന​​ത്തേ​​ക്കാ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്യ​​പ്പെ​​ട്ടു. വി​മോ​ച​ന ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ ഭാ​​ഗി​​ക​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​നും ഈ ​​കാ​​ല​​ഘ​​ട്ടം സാ​​ക്ഷ്യം വ​​ഹി​​ച്ചു. ഫെ​​മി​​നി​​സ്റ്റ്, ജെ​​ൻ​​ഡ​​ർ, എ​​ക്കോ​​ള​​ജി​​ക്ക​​ൽ വി​​ഷ​​യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ പ​​ഠി​​ക്ക​​പ്പെ​​ട്ടു.

ഒ​​പ്പം, എ​​ല്ലാക്കാ​​ല​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​യി ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ങ്ങ​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​ത്തി​​യ ഒ​​രു കാ​​ല​​ഘ​​ട്ടംകൂ​​ടി​​യാ​​യി​​രു​​ന്നു ക​​ട​​ന്നു​​പോ​​യ കാ​​ൽ​​ നൂ​​റ്റാ​​ണ്ട്. കൂ​​ദാ​​ശ​​ക​​ളും ആ​​രാ​​ധ​​ന​​ക്ര​​മ​​വും സ​​ഭാ​​ നി​​യ​​മ​​ങ്ങ​​ളും യൂ​​റോ​​പ്പി​​നു പു​​റ​​ത്തു​​ള്ള പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വ​​ലി​​യ ച​​ർ​​ച്ചാ​​വി​​ഷ​​യ​​ങ്ങ​​ളാ​​യി​​രു​​ന്നു. യാ​​ഥാ​​സ്ഥി​​തി​​ക​​രും സ്വാ​​ത​​ന്ത്ര്യ​​വാ​​ദി​​ക​​ളും ത​​മ്മി​​ലു​​ള്ള അ​​ക​​ലം ക​​ഴി​​ഞ്ഞ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ൽ കൂ​​ടു​​ത​​ൽ വ​​ർ​​ധി​​ച്ചു എ​​ന്നു​​വേ​​ണം പ​​റ​​യാ​​ൻ. വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും കൂ​​ടു​​ത​​ൽ ലി​​ബ​​റ​​ൽ വീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലേ​​ക്ക് ചാ​​ഞ്ഞ​​പ്പോ​​ൾ അ​​ല്മാ​​യ സ​​മൂ​​ഹം കൂ​​ടു​​ത​​ൽ യാ​​ഥാ​​സ്ഥി​​തി​​ക നി​​ല​​പാ​​ടു​​ക​​ളി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ച്ചു എ​​ന്ന​​ത് ക​​ഴി​​ഞ്ഞ കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്.

വി​​ശു​​ദ്ധി​​യും വി​​ശ്വാ​​സ​​വും ആ​​ത്മീ​​യ​​ത​​യും

ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ൽ ര​​ക്ത​​സാ​​ക്ഷി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ വി​​ശു​​ദ്ധ സ​​ഭ​​യി​​ൽ നാ​​മ​​ക​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട് എ​​ന്ന​​ത് എ​​ടു​​ത്തുപ​​റ​​യേ​​ണ്ട​​താ​​ണ്. കാ​​ര​​ണം, സ​​ഭ​​യു​​ടെ വ​​ള​​ർ​​ച്ച​​യു​​ടെ യ​​ഥാ​​ർ​​ഥ അ​​ള​​വു​​കോ​​ൽ വി​​ശു​​ദ്ധി​​യി​​ലും ആ​​ത്മീ​​യ ജീ​​വി​​ത​​ത്തി​​ലും ഉ​​ള്ള വ​​ള​​ർ​​ച്ച​​യാ​​ണ്.1600​​ല​​ധി​​കം നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ൽ പു​​രോ​​ഗ​​മി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. മ​​ദ​​ർ തെ​​രേ​​സ​​യും ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പാ​​യും കാ​​ർ​​ഡി​​ന​​ൽ ന്യൂ​​മാ​​നും ചാ​​ൾ​​സ് ദേ ​​ഫു​​ക്കോ​​യും ജി​​യ​​ന്ന ബ​​റാ​​ത്ത മോ​​ള​​യും ചാവറയച്ചനും മു​​ത​​ൽ കാ​​ർ​​ലോ അ​​ക്വത്തിനസ് വ​​രെ​​യു​​ള്ള അ​​തി​​പ്ര​​ശ​​സ്ത​​രാ​​യ വി​​ശു​​ദ്ധ​​രെ സ​​ഭ​​യ്ക്ക് ല​​ഭി​​ച്ച കാ​​ൽ​​ നൂ​​റ്റാ​​ണ്ടു കൂ​​ടി​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. 482 വി​​ശു​​ദ്ധ​​രെ നാ​​മ​​ക​​ര​​ണം ചെ​​യ്ത ജോ​​ൺ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യാ​​ണ് ലോ​​കച​​രി​​ത്ര​​ത്തി​​ൽ​​ത്ത​​ന്നെ ഏ​​റ്റ​​വും അ​​ധി​​കം വി​​ശു​​ദ്ധ​​രെ സ​​ഭ​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള പാ​​പ്പാ.

സ​​ഭ​​യു​​ടെ ആ​​ത്മീ​​യ ന​​വീ​​ക​​ര​​ണ​​ത്തി​​ന് ശ​​ക്ത​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കി​​യ ക​​രി​​സ്മാ​​റ്റി​​ക് മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ കാ​​ല​​ഘ​​ട്ടം കൂ​​ടി​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞകാൽ നൂ​​റ്റാ​​ണ്ട്. 2000 വ​​ർ​​ഷ​​ത്തി​​ന്‍റെ മ​​ഹാ​​ജൂ​​ബി​​ലി​​യി​​ൽ ന​​വ സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്തു​​കൊ​​ണ്ട് ജോ​​ൺ​​പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പ ക​​രി​​സ്മാ​​റ്റി​​ക് മു​​ന്നേ​​റ്റ​​ത്തെ ഔ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ക​​യും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

പ​​രി​​ശു​​ദ്ധ പി​​താ​​വ് ബെ​​ന​​ഡി​​ക്‌​​ട് പ​​തി​​നാ​​റാ​​മ​​ൻ പാ​​പ്പ ക​​രി​​സ്മാ​​റ്റി​​ക് വ​​ര​​ങ്ങ​​ളും സി​​ദ്ധി​​ക​​ളും കൂ​​ട്ടാ​​യ്മ​​യി​​ലേ​​ക്കും കൗ​​ദാ​​ശി​​ക ജീ​​വി​​ത​​ത്തി​​ലേക്കും ന​​യി​​ക്ക​​ണ​​മെ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്തു. 2019ൽ ​​അ​​ല്മാ​​യ​​ർ​​ക്കും കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ജീ​​വ​​നും വേ​​ണ്ടി​​യു​​ള്ള ഡി​​ക്കാ​​സ്റ്ററിയു​​ടെ കീ​​ഴി​​ൽ CHARIS (കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് റി​ന്യൂ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ർ​വീ​സ്) എ​​ന്നൊ​​രു സം​​വി​​ധാ​​നം സ്ഥാ​​പി​​ച്ചു​​കൊ​​ണ്ട് വ​​ത്തി​​ക്കാ​​ൻ എ​​ല്ലാ ക​​രി​​സ്മാ​​റ്റി​​ക് ന​​വീ​​ക​​ര​​ണ മു​​ന്നേ​​റ്റ​​ങ്ങ​​ളെ​​യും ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ സം​​യോ​​ജി​​പ്പി​​ച്ചു. ലോ​​ക​​മെ​​മ്പാ​​ടും, ന​​മ്മു​​ടെ കേ​​ര​​ള​​ത്തി​​ൽ പോ​​ലും ശ​​ക്ത​​മാ​​യ ഒ​​രു ആ​​ധ്യാ​​ത്മി​​ക ന​​വീ​​ക​​ര​​ണ​​ത്തി​​ന് നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ൻ ക​​രി​​സ്മാ​​റ്റി​​ക് മു​​ന്നേ​​റ്റ​​ത്തി​​നു ക​​ഴി​​ഞ്ഞു. ചെ​​റി​​യ പ്രാ​​ർ​​ഥ​​നാ ഗ്രൂ​​പ്പു​​ക​​ൾ മു​​ത​​ൽ അ​​ന​​വ​​ധി ധ്യാ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളും പ്ര​​ശ​​സ്ത​​രാ​​യ ധ്യാ​​ന ഗു​​രു​​ക്ക​​ന്മാ​​രും വ​​ലി​​യ ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​നു​​ക​​ളും വ​​രെ ഉ​​ദ​​യം ചെ​​യ്യു​​ക​​യും അ​​ടി​​സ്ഥാ​​ന വി​​ശ്വാ​​സ​​ത്തി​​ലും വി​​ശ്വാ​​സാ​​നു​​ഭ​​വ​​ത്തി​​ലും അ​​വ സ​​ഭ​​യെ ന​​വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു. അ​​തേ​​സ​​മ​​യം​​ത​​ന്നെ ധാ​​രാ​​ളം വി​​ഘ​​ടി​​ത ഗ്രൂ​​പ്പു​​ക​​ളും സം​​ഘ​​ടി​​ത​​മാ​​യ സ​​ത്യ​​വി​​ശ്വാ​​സ​​വി​​രു​​ദ്ധ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളും ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഉ​​ദ​​യം​​ചെ​​യ്തു എ​​ന്ന​​തും വാ​​സ്ത​​വ​​മാ​​ണ്.

ഒ​​രു​​കാ​​ല​​ത്ത് ക്രൈ​​സ്ത​​വ​​കേ​​ന്ദ്ര​​ങ്ങ​​ൾ ആ​​യി​​രു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ മ​​ത​​മ​​ർദ​​ന​​ത്തി​​ന്‍റെ​​യും വം​​ശ​​ഹ​​ത്യ​​യു​​ടെ​​യും ഫ​​ല​​മാ​​യി ഇ​​സ്ലാ​​മി​​ക നാ​​ടു​​ക​​ളാ​​യി മാ​​റു​​ക​​യും ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​പോ​​ലും മോ​​സ്കു​​ക​​ൾ​​ആ​​യി പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട് എ​​ന്ന യാ​​ഥാ​​ർ​​ഥ്യം നി​​ല​​നി​​ൽ​​ക്കെ, ഇ​​സ്ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​വും വം​​ശ​​ഹ​​ത്യ​​ക​​ളും യൂ​​റോ​​പ്പി​​നെ​​യും ഭ​​യ​​പ്പെ​​ടു​​ത്തി​​ത്തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. വി​​ക​​സി​​ത​​വും സ​​മ്പ​​ൽ​​സ​​മൃ​​ദ്ധ​​വു​​മാ​​യ ഇ​​സ്ലാ​​മി​​ക രാ​​ഷ്‌​​ട്ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി യൂ​​റോ​​പ്പി​​നെ​​ത്ത​​ന്നെ ല​​ക്ഷ്യം​​വ​​ച്ച് ന​​ട​​ത്തു​​ന്ന നി​​ർ​​ബ​​ന്ധി​​ത കു​​ടി​​യേ​​റ്റ​​ങ്ങ​​ൾ യൂ​​റോ​​പ്പി​​ന്‍റെ വി​​ശ്വാ​​സപാ​​ര​​മ്പ​​ര്യ​​ത്തെ മാ​​ത്ര​​മ​​ല്ല, സം​​സ്കാ​​ര​​ത്തെക്കൂ​​ടി ത​​ക​​ർ​​ക്കു​​ന്നു​​വെ​​ന്ന് അ​​വ​​ർ തി​​രി​​ച്ച​​റി​​ഞ്ഞു തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു. ഖ​​ത്ത​​ർ പോ​​ലെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ അ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന ആ​​യു​​ധ- സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ങ്ങ​​ൾ ഇ​​ന്ന​​ത്ര ര​​ഹ​​സ്യ​​മ​​ല്ല. സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഇ​​താ​​യി​​രി​​ക്കെ​​പോ​​ലും ഇ​​ക്കാ​​ലം​​കൊ​​ണ്ട് സാ​​മാ​​ന്യം വ​​ലി​​യൊ​​രു വോ​​ട്ട് ബാ​​ങ്ക് ആ​​യി മാ​​റി​​യ കു​​ടി​​യേ​​റ്റ സ​​മൂ​​ഹ​​ത്തെ മാ​​റ്റി​​നി​​ർ​​ത്താ​​ൻ പാ​​ശ്ചാ​​ത്യ നാ​​ടു​​ക​​ളി​​ലെ രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്കും അ​​ത്ര എ​​ളു​​പ്പ​​മ​​ല്ല.

ക​​ഴി​​ഞ്ഞ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ന്‍റെ അ​​വ​​സാ​​നഘ​​ട്ടം വ​​ലി​​യൊ​​രു ഉ​​യ​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ്പി​​ന്‍റെ സൂ​​ച​​ന​​ക​​ളാ​​ണ് ന​​ൽ​​കു​​ന്ന​​ത്. 2015നും 2023നും ഇ​​ട​​യി​​ൽ ഫ്രാ​​ൻ​​സി​​ൽ മു​​തി​​ർ​​ന്ന ആ​​ളു​​ക​​ളു​​ടെ മാ​​മ്മോ​​ദീ​​സ സ്വീ​​ക​​ര​​ണ​​ത്തി​​ൽ 60% വ​​ർ​​ധ​​ന ഉ​​ണ്ടാ​​യി എ​​ന്ന​​ത് ന​​മ്മെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തും. യു​​കെ​​യി​​ലും ഫ്രാന്‍സിലും ജ​​ർ​​മ​​നി​​യി​​ലും യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സജീ​​വി​​ത​​ത്തി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് വ​​ള​​രെ ശ​​ക്ത​​മാ​​ണ്. ആ​​ഗോ​​ള യു​​വ​​ജ​​ന സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലും തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ളി​​ലും യൂ​​റോ​​പ്പി​​ൽ നി​​ന്നു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഗ​​ണ്യ​​മാം​​വി​​ധം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്നു. അ​​മേ​​രി​​ക്ക​​യി​​ൽ യു​​വദ​​മ്പ​​തി​​ക​​ളു​​ടെ​​യും മ​​ധ്യ​​വ​​യ​​സ്ക​​രു​​ടെ​​യും സ​​ജീ​​വ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന ഉ​​ണ്ടാ​​കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്നു.​​ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​മേ​​രി​​ക്ക​​യി​​ൽ ധാ​​രാ​​ളം സെ​​മി​​നാ​​രി​​ക​​ൾ വീ​​ണ്ടും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. മു​​ൻത​​ല​​മു​​റ​​യേക്കാ​​ൾ ജെ​ന്‍-​ഇ​സെ​ഡ് മ​​ത​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്നു​​ണ്ട് .

അ​​മേ​​രി​​ക്ക​​യി​​ലെ നാ​ഷ​ണ​ൽ യൂ​ക​രി​സ്റ്റി​ക് കോ​ൺ​ഗ്ര​സ് (2024) ൽ 60,000 ​​പേ​​രാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.​​ അ​​മേ​​രി​​ക്ക​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ത്തോ​​ലി​​ക്കാ സ​​മ്മേ​​ള​​നം ആ​​യി​​രു​​ന്നു അ​​ത്. നി​​ത്യാ​​രാ​​ധ​​ന ചാ​​പ്പ​​ലു​​ക​​ളു​​ടെ​​യും പ​​ര​​മ്പ​​രാ​​ഗ​​ത ആ​​രാ​​ധ​​ന​​ക്ര​​മ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ​​യും അ​​ല്മാ​​യ വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ന സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​യും ക്ലോ​​യി​​സ്റ്റ​​ർ കോ​​ൺ​​ഗ്രി​​ഗേ​​ഷ​​നു​​ക​​ളു​​ടെ​​യും എ​​ണ്ണ​​ത്തി​​ൽ സാ​​ര​​മാ​​യ വ​​ള​​ർ​​ച്ച ഈ ​​കാ​​ല​​ത്ത് പ്ര​​ക​​ട​​മാ​​കു​​ന്നു​​ണ്ട്. ചൈ​​ന ഏ​​റ്റ​​വും വ​​ലി​​യ ക​​ത്തോ​​ലി​​ക്കാ രാ​​ജ്യ​​മാ​​കാ​​ൻ പോ​​കു​​ന്നു എ​​ന്നും ഏ​​ഷ്യ​​യി​​ലും ആ​​ഫ്രി​​ക്ക​​യി​​ലും സ​​ഭ ശ​​ക്തി​​പ്പെ​​ടു​​ന്നു എ​​ന്നു​​ള്ള യാ​​ഥാ​​ർ​​ഥ്യ​​ത്തോ​​ടു ചേ​​ർ​​ത്തുവാ​​യി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ് ഭൗ​​തി​​ക​​ത​​യെ കൈ​​വെ​​ടി​​ഞ്ഞ് വി​​ശ്വാ​​സജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ന്നു തു​​ട​​ങ്ങു​​ന്ന അ​​മേ​​രി​​ക്ക​​യു​​ടെ​​യും യൂ​​റോ​​പ്പി​​ന്‍റെ​​യും പു​​തി​​യ ച​​രി​​ത്രം.

Tags : Catholic Church quarter century old

Recent News

Up