x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാറ്റിനും മേലെയാണ് ഭരണഘടന

ഡോ. ​​​പോ​​​ളി മാ​​​ത്യു മു​​​രി​​​ക്ക​​​ൻ
Published: November 26, 2025 03:11 AM IST | Updated: November 26, 2025 03:11 AM IST

‘ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളാ​​​യ നാം’ ​​​ന​​​മു​​​ക്കു​​​വേ​​​ണ്ടി ന​​​മ്മ​​​ളാ​​​ൽ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ധാ​​​ര​​​ശി​​​ല അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​ട്ടി​​​ട്ട് ഇ​​​ന്ന് 76 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചും അ​​​ത് വി​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​മു​​ള്ള കൃ​​​ത്യ​​​മാ​​​യ അ​​​വ​​​ബോ​​​ധ​​മാ​​ണ് മി​​​ക​​​ച്ച പൗ​​​ര​​ന്മാ​​രെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​ത്. രാ​​​ഷ്‌​​ട്രം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത് എ​​​ന്നു​​​ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ​​ത​​​ന്നെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും. ‘ഇ​​​ന്ത്യയി​​​ലെ ജ​​​ന​​​ങ്ങ​​​ളാ​​​യ നാം’ ​​​എ​​​ന്ന വാ​​​ച​​​ക​​​ത്തോ​​​ടെ​​​യാ​​​ണ് ന​​​മ്മു​​​ടെ ഭ​​​ര​​​ണഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യെ ഒ​​​രു പ​​​ര​​​മാ​​​ധി​​​കാ​​​ര സോ​​​ഷ്യ​​​ലി​​​സ്റ്റ് മ​​​തേ​​​ത​​​ര ജ​​​നാ​​​ധി​​​പ​​​ത്യ റി​​​പ്പ​​​ബ്ലി​​​ക്കാ​​​യി കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ക​​​യും എ​​​ല്ലാ പൗ​​​ര​​ന്മാ​​ർ​​​ക്കും സ​​​മ​​​ത്വ​​​വും നീ​​​തി​​​യും സ്വാ​​​ത​​​ന്ത്ര്യ​​​വും തു​​​ല്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും സാ​​​ഹോ​​​ദ​​​ര്യം വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​താ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ അ​​​ടി​​​വ​​​ര​​​യി​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് രാ​​​ജ്യ​​​ത്തെ ന​​​യി​​​ക്കാ​​​നു​​​ള്ള ക​​​ട​​​മ ആ​​​ർ​​​ക്കാ​​​ണ് എ​​​ന്നു ചി​​​ന്തി​​​ച്ചു​​​നോ​​​ക്കേ​​​ണ്ട​​​ സ​​​ന്ദ​​​ർ​​​ഭ​​​മാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ 76 വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​​ൻ വേ​​​ണ്ട തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ക്കേ​​​ണ്ട​​​ സ​​​മ​​​യ​​​വു​​​മാ​​​ണി​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​വും അ​​​തി​​​ന്‍റെ കെ​​​ട്ടും മ​​​ട്ടും പ​​​രി​​​ശോ​​​ധിച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​നു​​​ള്ള പ്ര​​​ഥ​​​മ ചു​​​മ​​​ത​​​ല ന​​​മു​​​ക്കു​​​ത​​​ന്നെ​​​യെ​​​ന്നാ​​​ണ്. കാ​​​ര​​​ണം, ഭ​​​ര​​​ണ​​​ഘ​​​ട​​​ന ആ​​​രും ദാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​​യ​​​ത​​​ല്ല. നാം ​​​ത​​​ന്നെ സൃ​​​ഷ്ടി​​​ച്ച് ന​​​മു​​​ക്കെ​​ല്ലാ​​​വ​​​ർ​​​ക്കു​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ​​​ത്.

ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന

അ​​​ത്യ​​​ന്തം മ​​​നോ​​​ഹ​​​ര​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​വു​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യും അ​​​വ​​​ത​​​ര​​​ണ​​​വു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ട​​​നീ​​​ളം. മി​​​ക​​​ച്ച വ്യ​​​ക്തി​​​ക​​ളാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​നി​​​ർ​​​മാ​​​ണ​ സ​​​മി​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​യി​​​രു​​​ന്ന​​​ത്. എ​​​ല്ലാ കാ​​​ല​​​ത്തെ​​​യും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ പ​​​ര്യാ​​​പ്ത​​​മാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന് ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്ന നി​​​ർ​​​ബ​​​ന്ധ​​​വും നി​​​ശ്ച​​​യദാ​​​ർ​​​ഢ്യവും അ​​​വ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​രു​​​ടെ വി​​​ശ്വ​​​സ്ത​​​ത​​​യും വി​​​ധേ​​​യ​​​ത്വ​​​വും രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളോ​​​ടും അ​​​വ​​​രെ ഏ​​​ല്പി​​​ച്ച ചു​​​മ​​​ത​​​ല​​യോ​​​ടും മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​ന്നാം ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​തെ​​​ല്ലാം ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. ര​​​ണ്ടാം ഭാ​​​ഗം, പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ങ്ങ​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ന​​​മ്മു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളാ​​​ണ് മൂ​​​ന്നാം ഭാ​​​ഗ​​​ത്തി​​​ൽ. നാ​​​ലാം​​ ഭാ​​​ഗ​​​ത്ത് നി​​​ർ​​​ദേ​​​ശ​​​ക​​​ത​​​ത്വ​​​ങ്ങ​​​ളും ഭാ​​​ഗം നാ​​​ല് (എ​​​)ൽ മൗ​​​ലി​​​ക​​​ചു​​​മ​​​ത​​​ല​​​ക​​​ളും വി​​​വ​​​രി​​​ക്കു​​​ന്നു. തു​​ട​​ർ​​ന്ന് ന​​​മ്മു​​​ടെ ഭ​​​ര​​​ണസം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഘ​​​ട​​​ന​​​യാ​​​ണ്. യൂ​​​ണി​​​യ​​​ൻ, സ്റ്റേ​​​റ്റു​​​ക​​​ൾ, പ​​​ഞ്ചാ​​​യ​​​ത്ത് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​ളെ മൂ​​​ന്ന് ത​​​ട്ടു​​​ക​​​ളാ​​​യാ​​​ണ് ഭ​​​ര​​​ണ​​​ സം​​​വി​​​ധാ​​​നം വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ച​​​രി​​​ത്ര​​​മു​​​ഹൂ​​​ർ​​​ത്തം

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ നി​​​ർ​​​മാ​​​ണ​​​സ​​​മി​​​തി രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​ത് 1949 ന​​​വം​​​ബ​​​ർ 26നാ​​ണ്. ആ ​​​ച​​​രി​​​ത്രനി​​​മി​​​ഷ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ഖ്യ​​​ശി​​​ല്പി​​​യാ​​​യി​​​രു​​​ന്ന ഡോ.​ ​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഇ​​​പ്ര​​​കാ​​​രം പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി: “ഇ​​​ന്ന​​​ലെ​​​വ​​​രെ ഇ​​​ന്ത്യ​​​യു​​​ടെ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കും കു​​​റ​​​വു​​ക​​​ൾ​​​ക്കും ന​​​മു​​​ക്കു പ​​​ഴിപ​​​റ​​​യാ​​​ൻ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്നു​​​മു​​​ത​​​ൽ അ​​​തി​​​ന് പ്ര​​​സ​​​ക്തി​​​യി​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​നി​​​യ​​​ങ്ങോ​​​ട്ട് ന​​​മ്മു​​​ടെ കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കും കു​​​റ​​​വു​​​ക​​​ൾ​​​ക്കും നമ്മളെ ത​​​ന്നെ​​​യാ​​​ണ് കു​​​റ്റം പ​​​റ​​​യേ​​​ണ്ട​​​ത്.” ജ​​​നാ​​​ധി​​​പ​​​ത്യ​​​ ഭ​​​ര​​​ണ​​​ക്ര​​​മ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ സൂ​​​ക്ഷി​​​പ്പു​​​കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തേ​​​ണ്ട​​​താ​​​യ നി​​​താ​​​ന്ത ജാ​​​ഗ്ര​​​ത​​​യെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ ​​​വാ​​​ക്കു​​​ക​​​ൾ.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​മ്മെ ന​​​യി​​​ക്കു​​​ന്നു

റി​​​പ്പ​​​ബ്ലി​​​ക്കി​​​നു​​​ള്ളി​​​ൽ അ​​​ധി​​​കാ​​​രം വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ന്ന മൗ​​​ലി​​​ക​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​ലാ​​​ണ് ചു​​​മ​​​ത​​​ലാ​​​ നി​​​ർ​​​വ​​​ഹ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​കൂ​​​ട​​​വും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യും ന​​​ട​​​ത്തു​​​ന്ന അ​​​തി​​​രു​​​വി​​​ട്ട​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്താ​​​നും കോ​​​ട​​​തി​​​ക​​​ൾ​​​ക്കാ​​​കും. കാ​​​ര​​​ണം, ഭ​​​ര​​​ണ​​​ഘ​​​ട​​​ന വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത് കോ​​​ട​​​തി​​​ക​​​ളാ​​​ണ്. അ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വ്യ​​​ാഖ്യാ​​​ന​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പ​​​ന​​​വും എ​​​ല്ലാ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​​​പോ​​​ലെ ബാ​​​ധ​​​ക​​​മാ​​​ണ്. സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു മു​​​ന്പാ​​​കെ വ​​​രു​​​ന്ന ഏ​​​തൊ​​​രു വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ലും സം​​​ഗ​​​തി​​​യി​​​ലും പൂ​​​ർ​​​ണ​​​മാ​​​യ നീ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തീ​​​ർ​​​പ്പു​​​ക​​​ൾ ക​​​ല്പി​​​ക്കാ​​​നോ ഉ​​​ത്ത​​​ര​​​വു​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നോ ഉ​​​ള്ള വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 142-ാം അ​​​നുഛേ​​​ദ​​​പ്ര​​​കാ​​​രം സു​​​പ്രീം​​​കോ​​​ട​​​തി​​​ക്ക് ഉ​​​ണ്ടെന്നു​​​ള്ള​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വ​​​സ്തു​​​ത​​​യാ​​​ണ്.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ചോ​​​ദ​​​നം

കു​​​ട്ടി​​​ക​​​ളെ പ്ര​​​ചോ​​​ദി​​​പ്പി​​​ക്കു​​​ന്ന, അ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം സം​​​ര​​​ക്ഷ​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​രു ഭ​​​ര​​​ണ​​​ഘ​​​ട​​​നയാ​​​ണ് ന​​​മു​​​ക്കു​​ള്ള​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 15-ാം അ​​​നുച്ഛേ​​​ദം കു​​​ട്ടി​​​ക​​​ൾക്ക് പ്ര​​​ത്യേ​​​ക സം​​​ര​​​ക്ഷ​​​ണം ആ​​​കാ​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ​​​ ചെ​​​യ്യു​​​ന്നു. 24-ാം അ​​​നുച്ഛേ​​​ദം ബാ​​​ലവേ​​​ല​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​വും നി​​​രോ​​​ധി​​​ക്കു​​​ന്നു. നി​​​ർ​​​ദേ​​​ശ​​​ക ത​​​ത്വ​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ത് കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വും സം​​​ര​​​ക്ഷി​​​ക്ക​​ണ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളെ മു​​​തി​​​ർ​​​ന്ന​​​വ​​​ർ സ​​​ങ്കു​​​ചി​​​ത താ​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ദു​​​രു​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് 39(ഇ) ​​​അ​​​നുച്ഛേ​​​ദം ത​​​ട​​​യു​​​ന്നു. 21(എ) ​​​എ​​​ന്ന പേ​​​രി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മൂ​​​ന്നാം ഭാ​​​ഗ​​​ത്ത് 2002ൽ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത അ​​​നുച്ഛേ​​​ദം ആ​​റി​​നും 14​നും ​​ഇ​​​ട​​​യി​​ൽ പ്രാ​​യ​​മു​​ള്ള എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ​​​വും നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സം വ്യ​​​വ​​​സ്ഥ​​​ചെ​​​യ്തു​​​ കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഷ്‌​​ട്ര​​​ത്തെ പ്രേ​​​രി​​​പ്പി​​ക്കു​​​ന്നു. അ​​​നാ​​​ഥബാ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ന​​​ൽ​​​കി ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​വ​​​രെ സ​​​നാ​​​ഥ​​​രാ​​​ക്കു​​​ന്നു.

അ​​​നാ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​റു​​​തി

മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​മാ​​​യ അ​​​നാ​​​ചാ​​​ര​​​ങ്ങ​​​ളാ​​​യ അ​​​ടി​​​മ​​​ത്തത്തി​​​നും തൊ​​​ട്ടു​​കൂ​​​ടാ​​​യ്മ​​​യ്ക്കും ശൈ​​​ശവ​​​വി​​​വാ​​​ഹം, സ​​​തി തു​​​ട​​​ങ്ങി​​​യ ദു​​​രാ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്കും രാ​​​ജ്യ​​​ത്ത് അ​​​വ​​​സാ​​​നം കു​​​റി​​​ച്ച​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ വീ​​​ക്ഷ​​​ണ​​ങ്ങ​​​ളു​​​മാ​​​ണ്. തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ​​​യെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ വാ​​​ക്കു​​​ക​​ളി​​​ൽ നി​​​രോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. 17-ാം അ​​​നുച്ഛേ​​​ദം അ​​​തി​​​നു തെ​​​ളി​​​വാ​​​ണ്. അ​​​ത് സാ​​​മൂ​​​ഹി​​​ക​​​ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്നു.

പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ൽ

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​ള്ള പ്ര​​​യാ​​​ണം ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ലെത്തി​​​ നി​​​ൽ​​​ക്കു​​​ന്നു. ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ൽ പൗ​​​ര​​​നും ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം എ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ​​​ത്ത​​​ന്നെ​​​യു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സം വി​​​ര​​​ല​​​ട​​​യാള​​​ത്തി​​​ൽ​​നി​​​ന്നു ന​​​മ്മെ കൈ​​യൊ​​​പ്പി​​​ലേ​​​ക്ക് ന​​​യി​​​ച്ചെ​​​ങ്കി​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ന​​​മ്മെ വീ​​​ണ്ടും വി​​​ര​​​ല​​​ട​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വ്യ​​​ക്തി​​​പ​​​ര​​​വും മ​​​നു​​​ഷ്യ​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​വ​​​കാ​​​ശ​​ങ്ങ​​​ളും സ്വ​​​കാ​​​ര്യ​​​താ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. സ്വ​​​ന്ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം, വി​​​യോ​​​ജി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം, വ്യ​​​ക്തിപ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​നു​​​മതി​​​യി​​​ല്ലാ​​​തെ കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ പ്ര​​​സ​​​ക്ത​​​മാ​​​ണ് സ്വ​​​കാ​​​ര്യ​​​താ​​​വ​​​കാ​​​ശ​​​ത്തി​​​ൽ യു​​​ക്തി​​​പ​​​ര​​​വും ന്യാ​​​യ​​​യു​​ക്ത​​വും അ​​​വ​​​ശ്യ​​​​​​വു​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​ത്താ​​​നു​​​ള്ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും ശ്രേ​​​ഷ്ഠ​​​മാ​​​ണ് ജീ​​​വി​​​ക്കാ​​​നു​​​ള്ള പൗ​​​ര​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​വും. നി​​​യമം മൂ​​​ലം നി​​​ശ്ച​​​യി​​ക്ക​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യ​​​ല്ലാ​​​തെ ഈ ​​​അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കാ​​നാ​​കി​​​ല്ല. മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മാ​​​ഹാ​​​ത്മ്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് നി​​​ര​​​വ​​​ധി നി​​​ർ​​​ണാ​​​യ​​​ക​​​ മാ​​​ന​​​ങ്ങ​​​ളും പു​​​തി​​​യ​​​ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ഈ ​​​അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

ഹൃ​​​ദ​​​യ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​നം

ഏ​​​തൊ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും എ​​​ല്ലാ​​​യ്പ്പോ​​​ഴും പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന ഒ​​​രു മ​​​ഹ​​​ത്ഗ്ര​​​ന്ഥ​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന. അ​​​തി​​​ലെ ആ​​​ശ​​​യ​​​ങ്ങ​​​ൾ ന​​​മ്മ​​​ൾ ഹൃ​​​ദ​​​യ​​​ത്തി​​​ൽ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഹൃ​​​ദ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്ക് സ്ഥാ​​​ന​​​മി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ല​​​ക്ഷ്യ​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​​നാ​​​കില്ല. ഹൃ​​​ദ​​​യ​​​ത്തി​​​ൽ അ​​​തി​​​ന് സ്ഥാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ൽ വേ​​​റെ നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ബ​​​ലം ആ​​​വ​​​ശ്യ​​മി​​​ല്ല​​​താ​​​നും.

സാ​​​മൂ​​​ഹി​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കും അ​​​ഭി​​​വൃ​​​ദ്ധി​​​ക്കു​​​മാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന കാ​​​ര​​​ണ​​​മാ​​​യ​​​ത്. ക്ഷേ​​​മ​​​രാ​​​ഷ്‌​​ട്രം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​നും വി​​​വേ​​​ച​​​ന​​​മി​​​ല്ലാ​​​തെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ തു​​​ല്യ​​​മാ​​​യി അ​​​നു​​​ഭ​​​വി​​​ക്കാ​​​നും ഓ​​​രോ ഭാ​​​ര​​​തീ​​​യ​​​നും ക​​​ഴി​​​യ​​​ണം. ഭ​​​ര​​​ണഘ​​​ട​​​ന എ​​​ത്ര ന​​​ല്ല​​​താ​​​ണെ​​​ങ്കി​​​ലും അ​​​ത് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കേ​​​ണ്ട​​​വ​​​ർ അ​​​ത് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​ന് ഫ​​​ല​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഭ​​​ര​​​ണ​​ഘ​​​ട​​​ന​​​യി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളി​​​ലു​​മു​​ള്ള അ​​​ച​​​ഞ്ച​​​ല​​​മാ​​​യ വി​​​ശ്വാ​​​സ​​​വും വി​​​ശ്വ​​​സ്ത​​​ത​​​യു​​​മാ​​​ണ് ഓ​​​രോ പൗ​​​ര​​​നെ​​​യും ന​​​യി​​​ക്കേ​​​ണ്ട​​​ത്. അ​​​തി​​​ലൂ​​​ടെ ഏ​​​തൊ​​​രു പ്ര​​​ശ്ന​​​ത്തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര​​​വും ക​​​ണ്ടെ​​​ത്താ​​​നാ​​​കും.

മ​​​തേ​​​ത​​​ര​​​ത്വം അ​​​ടി​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ത​​​ത്വം

ഭ​​​ര​​​ണ​​​ഘ​​​ട​​​ന മ​​​തേ​​​ത​​​ര​​​ത്വ​​​ത്തെ​​​യും മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യും സം​​​ബ​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ത​​​ന്നെ​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മത​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മോ വോ​​​ട്ട് ചോ​​​ദി​​​ക്ക​​​ലോ മ​​​തം കട​​​ന്നു​​​ക​​​യ​​​റി​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യോ ഒ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​പ​​​ര​​​മ​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷാ​​​ ശാ​​​സ​​​ന​​​ക​​​ൾ അ​​​നു​​​സ​​​രി​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. വി​​​ശ്വാ​​​സം, ഭ​​​ക്തി, ആ​​​രാ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ സ്വാ​​​ത​​​ന്ത്ര്യം വ്യ​​​ക്തി​​​യു​​​ടെ മ​​​ഹ​​​ത്വം, സാ​​​ഹോ​​​ദ​​​ര്യം, രാ​​​ഷ്‌​​ട്രീ​​​യ​​​നീ​​​തി, സാ​​​മൂ​​​ഹ്യ-സാ​​​ന്പ​​​ത്തി​​​ക സ​​​മ​​​ത്വം എ​​​ന്നി​​​വ ല​​​ക്ഷ്യം​​വ​​​ച്ചു​​​ള്ള​​​താ​​​ണ്.

എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും ജാ​​​തി, മ​​​ത, വ​​​ർ​​​ഗ, ലിം​​​ഗ​​​ഭേ​​​ദ​​​മി​​​ല്ലാ​​​തെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​രാ​​​ണ്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ജ​​​ന​​​ത​​​ക​​​ൾ​​ക്കി​​​ട​​​യി​​​ൽ വി​​​വേ​​​ച​​​നം ത​​​ട​​​യു​​​ന്നു. തു​​​ല്യ​​​മാ​​​യ സം​​​ര​​​ക്ഷ​​​ണം എ​​​ല്ലാ​​​വ​​​ർ​​​ക്കും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. മൗ​​​ലി​​​ക ചു​​​മ​​​ത​​​ല​​​ക​​​ൾ ഒ​​​ന്നാ​​​ണ്. അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ടു​​​ന്പോ​​​ൾ ജാ​​​തി, മ​​​തം ചോ​​​ദി​​​ക്കു​​​ക​​​യി​​​ല്ല. ഇ​​​തെ​​​ല്ലാം മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യു​​​ടെ അ​​​ന്ത​​​ഃസ​​​ത്ത വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണ്.

മ​​​തേ​​​ത​​​ര​​​ത്വം ന​​​മ്മു​​​ടെ ദേ​​​ശീ​​​യ​​​ഘ​​​ട​​​ന​​​യുടെ ഊ​​​ടും പാ​​​വു​​​മാ​​​ണ്. അ​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​സ്വ​​​ഭാ​​​വ​​​വു​​​മാ​​​ണ്. അ​​​മൂ​​​ർ​​​ത്ത​​​മാ​​​യ നി​​​യ​​​മസം​​​ഹി​​​ത​​​യോ ത​​​ത്വ​​​ചി​​​ന്ത​​​യോ സാം​​​സ്കാ​​​രി​​​ക ​​​ധാ​​​രാ​​​ള​​​ത്തി​​​മോ അ​​​ല്ല​​​ത്. പ്ര​​​ത്യു​​​ത, ന​​​മ്മു​​​ടെ സു​​​ഘ​​​ടി​​​ത​​​മാ​​​യ സാം​​​സ്കാ​​​രി​​​ക പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ന്‍റെ മേ​​ന്മ​​യാ​​​ർ​​​ന്ന ഇ​​​ഴ​​​ക​​​ളാ​​​ണ്. ഈ ​​​മ​​​ണ്ണി​​​ൽ പി​​​റ​​​ന്ന എ​​​ല്ലാ​​​വ​​​രും അ​​​ട​​​ങ്ങു​​​ന്ന ‘നാം ​​ഇ​​​ന്ത്യ​​​ക്കാ​​​ർ’ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​താ​​​ണ് ന​​​മ്മു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും മ​​​ത​​​നി​​​രപേ​​​ക്ഷ​​​ത എ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വീ​​​ക്ഷ​​​ണ​​​വും. അ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​ന്ന​​​ല്ല പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​പോ​​​ലും ക​​​ഴി​​​യു​​​ക​​​യി​​​ല്ല.

Tags : Constitution Constitution is above everything

Recent News

Up