x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാഹോദര്യത്തിന്‍റെ സമറായ ചൈതന്യം

ഡോ. ​​​​അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല (ബി​​​​ഷ​​​​പ്, ക​​​​ണ്ണൂ​​​​ർ രൂ​​​​പ​​​​ത, ചെ​​​​യ​​​​ർ​​​​മാ​​​​ൻ, കെ​​​സി​​​ബി​​​സി ഹെ​​​​ൽ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ)
Published: February 10, 2026 10:48 PM IST | Updated: February 10, 2026 10:55 PM IST

ഒ​രു സീ​നി​യ​ർ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​നാമു​റി​ക്കു മു​മ്പി​ൽ കു​റി​ച്ചി​രി​ക്കു​ന്ന വാ​ക്യം ശ്ര​ദ്ധി​ച്ചു: ‘Doctors treat, but God heals!’ ശ​രി​യ​ല്ലേ? ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നാ​കും, പ​ക്ഷേ, സൗ​ഖ്യ​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​ത് ദൈ​വ​മാ​ണ്. “നി​ന്നെ സു​ഖ​പ്പെ​ടു​ത്തു​ന്ന ഞാ​നാ​ണ് ക​ർ​ത്താ​വ്”​എ​ന്ന് പു​റ​പ്പാ​ട് പു​സ്ത​ക​ത്തി​ന്‍റെ 15:26ൽ ​വാ​യി​ക്കു​ന്നു. സ​ങ്കീ​ർ​ത്ത​നം 103:2-3 ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു: “എ​ന്‍റെ ആ​ത്മാ​വേ, ക​ർ​ത്താ​വി​നെ വാ​ഴ്ത്തു​ക, അ​വി​ടു​ന്ന് നി​ന്‍റെ സ​ക​ല​ രോ​ഗ​വും സു​ഖ​പ്പെ​ടു​ത്തു​ന്ന​വ​നാ​ണ്.”

മു​പ്പ​ത്തി​നാ​ലാ​മ​ത് ലോ​ക രോ​ഗീ​ദി​ന​മാ​ണി​ന്ന്. ലെ​യോ 14-ാമ​ൻ പാ​പ്പാ​യു​ടെ സ​ന്ദേ​ശം, “സ​മ​രി​യാ​ക്കാ​ര​നെ​പ്പോ​ലെ അ​പ​ര​ന്‍റെ നൊ​ന്പ​രം ഏ​റ്റെ​ടു​ക്കു​ന്ന സ്നേ​ഹം” എ​ന്നാ​ണ്. സ​ഹ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യു​ള്ള സ്നേ​ഹ​സം​സ്കാ​രം തീ​ർ​ക്കു​ക എ​ന്ന ദൗ​ത്യം ഈ ​ആ​ച​ര​ണം ഓ​ർ​മി​പ്പി​ക്കു​ന്നു.

വി. ജോ​ണ്‍ പോ​ൾ ര​ണ്ടാ​മനും രോഗീദിനവും

വി​ശു​ദ്ധ​നാ​യ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ, ക​ടു​ത്ത സ​ഹ​ന​ങ്ങ​ളു​ടെ​യും രോ​ഗ​ങ്ങ​ളു​ടെയും ആ​ഘാ​ത​ങ്ങ​ളി​ലൂ​ടെ​ ക​ട​ന്നു​പോ​യ വ്യ​ക്തി​യാ​യി​രു​ന്നു. 1978 ഒ​ക്‌​ടോ​ബ​ർ 16നാ​ണ് അ​ദ്ദേ​ഹം മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 1981 മേ​യ് 13ന് ​തു​ർ​ക്കി ചാ​ര​ൻ മെ​ഹ​മ​ദ് അ​ലി അ​ഗ്ഖ​ മാർപാപ്പയ്ക്കുനേരേ വെ​ടി​യുതിർത്തു. തു​ട​ർ​ന്ന് പാപ്പായ്ക്ക് വി​വി​ധ​ങ്ങ​ളാ​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ നി​ര​ന്ത​രം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. ജോ​ണ്‍ പോ​ൾ പാ​പ്പാ ത​ന്നെ അ​തി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്, ‘എ​ന്‍റെ കു​രി​ശുയാ​ത്ര’​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​തെ​ന്നാ​ണ്. എ​ങ്കി​ലും ഹൃ​ദ​യ​പൂ​ർ​വം അ​ലി അ​ഗ്ഖ​യോ​ട് ക്ഷ​മി​ക്കു​ക​യും ജ​യി​ലി​ലെ കു​ടു​സു മു​റി​യി​ൽ ചെ​ന്നു​ സം​സാ​രി​ക്കു​ക​യും അ​യാ​ളു​ടെ മോ​ച​ന​ത്തി​നാ​യി ക​ത്തെ​ഴു​തി ശി​പാ​ർ​ശ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​സ​ഹ​ന​ത്തി​ന്‍റെ ന​ടു​വി​ലാ​ണ് 1993 ഫെ​ബ്രു​വ​രി 11ന് ​ലൂ​ർ​ദ് മാ​താ​വി​ന്‍റെ തി​രു​നാ​ൾ​ദി​ന​ത്തി​ൽ, മാ​തൃ​ഭ​ക്ത​നാ​യ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ ‘ലോ​ക രോ​ഗീദി​നം’ ആ​രം​ഭി​ച്ച​ത്.

രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഒ​രു ലോ​ക​ദി​നാ​ച​ര​ണം ആ​രം​ഭി​ക്കാ​നു​ള്ള പ്ര​ഥ​മ കാ​ര​ണം, രോ​ഗ​ബാ​ധി​ത​ർ​ക്കും സ​ഹ​ന​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി പ്രാ​ർ​ഥി​ക്കാ​ൻ​ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ആ​ത്യ​ന്തി​ക​മാ​യി, ദൈ​വ​കൃ​പ​യും ക​രു​ത്തും കു​രി​ശി​ന്‍റെ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​ണ​ല്ലോ. അ​തോ​ടൊ​പ്പം, കാ​രു​ണ്യ​ത്തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സ​മ​ർ​പ്പ​ണ​വും ത്യാ​ഗ​പൂ​ർ​ണ​മാ​യ സാ​ന്നി​ധ്യ​വും സ​മൂ​ഹം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ശാ​രീ​രി​ക-മാ​ന​സി​ക വ്യ​ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രോ​ടൊ​പ്പം രാ​വും പ​ക​ലും ക​ഴി​യു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ന​ട​ത്തു​ന്ന ത്യാ​ഗം നാം ​മ​ന​സി​ൽ സൂ​ക്ഷി​ക്കു​ക​യും അ​വ​രു​ടെ സ​മ​ർ​പ്പ​ണം വി​ല​മ​തി​ക്കു​ക​യും ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു.

മൂ​ന്നാ​മ​താ​യി, നൊ​ന്പ​ര​ങ്ങ​ളു​ടെ ലോ​ക​ത്തി​ൽ ആ​യി​രി​ക്കു​ന്ന​വ​രെ, പ്ര​ത്യേ​കി​ച്ച് മ​ര​ണാ​സ​ന്ന​രെ​യും കി​ട​പ്പുരോ​ഗി​ക​ളെ​യും, വാ​ർ​ധ​ക്യ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ലും അ​വ​ശ​ത​യി​ലും ക​ഴി​യു​ന്ന​വ​രെ​യും​പ​റ്റി അ​വ​ബോ​ധ​വും ക​രു​ത​ലും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. അ​വ​രെ അ​വ​ഗ​ണി​ക്കു​ന്ന ഒ​രു സം​സ്കാ​ര​ത്തി​ന് ബ​ദ​ലാ​യി, ക​നി​വി​ന്‍റെ ഒ​രു സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്നു. മാ​ത്ര​മ​ല്ല, രോ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ളി​ൽ അ​തൊ​രു ശി​ക്ഷ​യാ​യും പ​രി​ഹാ​ര​മി​ല്ലാ​ത്ത പ്ര​ശ്ന​മാ​യു​മെ​ടു​ക്കാ​തെ കാ​ൽ​വ​രി​യി​ലെ കു​രി​ശി​ലേ​ക്ക് ദൃ​ഷ്ടി​ക​ൾ ഉ​യ​ർ​ത്താ​നും കു​രി​ശി​ന്‍റെ ചു​വ​ട്ടി​ൽ​ നി​ന്ന പ​രി​ശു​ദ്ധ അ​മ്മ​യോ​ടൊ​പ്പം സ​ഹ​ന​ത്തി​ന്‍റെ ര​ക്ഷാ​ക​ര​മാ​യ മാ​നം തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്ക​ണം.

വേ​ദ​നി​ക്കു​ന്ന​വ​രോ​ടൊ​പ്പമുണ്ട് ക്രി​സ്തു

രോ​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ന​ങ്ങ​ളു​ടെ​യും ലോ​ക​ത്തി​ലേ​ക്കാ​ണ് ക്രി​സ്തു ക​ട​ന്നു​വ​ന്ന​ത്. അ​ത് അ​ന്വ​ർ​ഥ​മാ​ക്കു​ന്ന​താ​ണ് പ്ര​വാ​ച​ക​വ​ച​ന​ങ്ങ​ൾ: “ന​മ്മു​ടെ രോ​ഗ​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ൻ വ​ഹി​ച്ച​ത്; ന​മ്മു​ടെ വേ​ദ​ന​ക​ളാ​ണ് അ​വ​ൻ ചു​മ​ന്ന​ത്” (ഏ​ശ​ 53:4). രോ​ഗി​ക​ളെ സ്പ​ർ​ശി​ച്ചു സു​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ ഈ ​ദൗ​ത്യ​മാ​ണ് യേ​ശു പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സു​വി​ശേ​ഷ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു (മ​ത്താ 8:17). ക്രി​സ്തു​വി​ന്‍റെ കു​രി​ശി​ലെ സ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യ വി​ശു​ദ്ധ പ​ത്രോ​സ് അ​പ്പസ്തോ​ല​നും ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നു: “അ​വ​ന്‍റെ മു​റി​വി​നാ​ൽ നി​ങ്ങ​ൾ സൗ​ഖ്യ​മു​ള്ള​വ​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു!” (1 പ​ത്രോ 2:24). യ​ഥാ​ർ​ഥ​ത്തി​ൽ സൗ​ഖ്യ​വും സാ​ന്ത്വ​ന​വും ന​ൽ​കു​ന്ന ജി​വി​ത​മാ​യി​രു​ന്നു ക്രി​സ്തു​വി​ന്‍റേ​ത്. അ​താ​ണ് അ​സ​ന്നി​ഗ്ധ​മാ​യി അ​വി​ട​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്: “ഞാ​ൻ വ​ന്നി​രി​ക്കു​ന്ന​ത് അ​വ​ർ​ക്ക് ജീ​വ​നു​ണ്ടാ​കു​വാ​നും അ​ത് സ​മൃ​ദ്ധ​മാ​യി ഉ​ണ്ടാ​കു​വാ​നു​മാ​ണ്”(​യോ​ഹ 10:10).

എ​ത്ര ത​ന്മ​യ​ത്വ​ത്തോ​ടും പ്രാ​വീ​ണ്യ​ത്തോ​ടു​മാ​ണ് ക്രി​സ്തു രോ​ഗി​ക​ളോ​ടൊ​പ്പം ആ​യി​രു​ന്ന​തും സ​ന്പൂ​ർ​ണ സ​മ​ഗ്ര സൗ​ഖ്യ​ദാ​യ​ക ശു​ശ്രൂ​ഷ​യി​ൽ വ്യാ​പ​രി​ച്ച​തും! നാ​ലു സു​വി​ശേ​ഷ​ങ്ങ​ളി​ലു​മാ​യി 46 സൗ​ഖ്യ​പ്പെ​ടു​ത്ത​ലി​ന്‍റെ വി​വ​ര​ണങ്ങ​ൾ ന​മു​ക്കു കാ​ണാം. അ​തി​ൽ 33 എ​ണ്ണം അ​തി​ശ​യ​ക​ര​മാ​യ രോ​ഗ​വി​മു​ക്തി​യു​ടെ​യും ജീ​വ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ​യു​മൊ​ക്കെ ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ളാ​ണ്.

വൈ​ദ​ഗ്ധ‍്യ​മു​ള്ള ഒ​രു പീ​ടി​യാ​ട്രീ​ഷ്യ​നെ​പ്പോ​ലെ​യാ​ണ് യേ​ശു ശി​ശു​ക്ക​ളു​ടെ ഇ​ട​യി​ലേ​ക്കും അ​വ​രു​ടെ സ​ഹ​ന​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്. പ​ന്ത്ര​ണ്ടു വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളെ​പ്പ​റ്റി ആ​കു​ല​ത​യോ​ടെ ക​ഴി​യു​ന്ന ജാ​യ്റോ​സ് എ​ന്ന സി​ന​ഗോ​ഗ് അ​ധി​കാ​രി​യാ​യ പി​താ​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​പ്ര​കാ​ര​മാ​യി​രു​ന്നു: “എ​ന്‍റെ ഓ​മ​ന മ​ക​ൾ മ​രി​ക്കാ​റാ​യി​ക്കി​ട​ക്കു​ന്നു. അ​വ​ൾ സൗ​ഖ്യം പ്രാ​പി​ച്ച് ജീ​വി​ക്കാ​നാ​യി അ​ങ്ങു​ വ​ന്ന് അ​വ​ളു​ടെമേ​ൽ കൈ​ക​ൾ വ​യ്ക്കേ​ണ​മേ”(​മ​ർ​ക്കോ 5:23). അ​യാ​ളു​ടെ ഭ​വ​ന​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​ല​മു​റ​യി​ട്ടു ക​ര​ഞ്ഞു ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന വ​ലി​യൊ​രു ജ​നാ​വ​ലി​യെ​യാ​ണ് യേ​ശു ക​ണ്ട​ത്. അ​വ​രോ​ട് നി​ശ​ബ്ദ​രാ​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളെ​യും മൂ​ന്ന് ശി​ഷ്യ​രെ​യും മാ​ത്രം കൂ​ടെ​ക്കൂ​ട്ടി​ക്കൊ​ണ്ട് കു​ഞ്ഞി​ന്‍റെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച്, ക​ര​ങ്ങ​ളി​ൽ പി​ടി​ച്ച് ക​രു​ത​ലോ​ടും വ​ലി​യ വാ​ത്സ​ല്യ​ത്തോ​ടും കൂ​ടെ പ​റ​യു​ന്നു: “ത്‌ലീ​ത്താ​ കും - ബാ​ലി​കേ, എ​ഴു​ന്നേ​ല്ക്കൂ.”

ഈ ​പ്രാ​യ​ത്തി​ലു​ള്ള പ​ല കു​ഞ്ഞു​ങ്ങ​ളു​ടെ​യും പ്ര​ഥ​മ പ്ര​ശ്നം പോ​ഷ​കാ​ഹാ​ര​ക്കു​റ​വാ​ണെ​ന്നു മ​ന​സി​ലാ​ക്കി, അ​തി​നു​ള്ള പ്ര​തി​വി​ധി​യാ​ണ് യേ​ശു പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് (മ​ർ​ക്കോ​ 5:21-43; മ​ത്താ​ 8:40-56). ഇ​തേ​പോ​ലൊ​രു ക​രു​ത​ലു​ള്ള സ​മീ​പ​നം അ​പ​സ്മാ​ര രോ​ഗം ബാ​ധി​ച്ച ബാ​ല​നോ​ടും (ലൂ​ക്ക 9:37-43) എ​ല്ലാ കു​ഞ്ഞു​ങ്ങ​ളോ​ടും (ലൂ​ക്ക 18:15-17) യേ​ശു​വി​നു​ണ്ട്.

ന​ലം​തി​ക​ഞ്ഞൊ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ​പ്പോ​ലെ​യാ​ണ് സ്ത്രീ​ക​ളു​ടെ രോ​ഗാ​വ​സ്ഥ​യി​ൽ യേ​ശു അ​വ​ർ​ക്ക് സൗ​ഖ്യ​വും സാ​ന്ത്വ​ന​വും സ്വീ​കാ​ര്യ​ത​യും പ​ക​ർ​ന്നുകൊ​ടു​ത്ത​ത്. ജ​നം തി​ങ്ങി​നി​റ​ഞ്ഞ് നീ​ങ്ങു​ന്പോ​ഴും, സൗ​ഖ്യ​ത്തി​നാ​യി ത​ന്‍റെ വ​സ്ത്ര​ത്തി​ൽ തൊ​ടു​ന്ന സ്ത്രീ​യെ തി​രി​ച്ച​റി​യു​ന്നു. പ​ന്ത്ര​ണ്ടു വ​ർ​ഷം വി​ഷ​മി​പ്പി​ച്ചി​രു​ന്ന ര​ക്ത​സ്രാ​വ​ത്തി​ൽ​നി​ന്നു മോ​ച​നം കൊ​ടു​ക്കു​ന്പോ​ൾ, അ​വ​ളു​ടെ മാ​ന​സി​ക വ്യ​ഥ​യും പ​രി​ത്യ​ക്താ​വ​സ്ഥ​യും മ​ന​സി​ലാ​ക്കി, “മ​ക​ളേ, നി​ന്‍റെ വി​ശ്വാ​സം നി​ന്നെ ര​ക്ഷി​ച്ചി​രി​ക്കു​ന്നു. സ​മാ​ധാ​ന​ത്തി​ൽ പോ​കു​ക; വ്യാ​ധി​യി​ൽ​നി​ന്നു വി​മു​ക്ത​യാ​യി​രി​ക്കു​ക!” (മ​ർ​ക്കോ 5:34) എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തേ​പോ​ലെ, പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി രോ​ഗി​ണി​യാ​യി, നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ​പോ​ലും സാ​ധി​ക്കാ​തെ കൂ​നി​യാ​യി ക​ഴി​ഞ്ഞി​രു​ന്ന ഒ​രു സാ​ധുസ്ത്രീ​യെ അ​നു​ഗ്ര​ഹി​ച്ച് സൗ​ഖ്യ​പ്പെ​ടു​ത്തി, അ​വ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട ആ​കാ​ശം തി​രി​കെ കൊ​ടു​ത്ത വി​വ​ര​ണം എ​ത്ര ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണ്! (ലൂ​ക്ക 13:10-17).

ന​ട്ടു​ച്ച​നേ​ര​ത്ത് കി​ണ​റ്റി​ന​രി​കെ എ​ത്തി​യ സ​മ​രി​യാ​ക്കാ​രി​യും (യോ​ഹ.4:7-42), പ​രി​മ​ള തൈ​ല​വു​മാ​യി ശി​മ​യോ​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി​യ പാ​പി​നി​യും (മ​ത്താ 26:6-12), ചി​ല്ലി​ക്കാ​ശ് കാ​ണി​ക്ക​പ്പാ​ത്ര​ത്തി​ൽ നി​ക്ഷേ​പി​ച്ച ദ​രി​ദ്ര വി​ധ​വ​യും (ലൂ​ക്ക 21:1-4) ഉ​ത്ഥാ​ന​പ്ര​ഭ​യ​റി​ഞ്ഞ മ​ഗ്ദ​ലേ​നാ​മ​റി​യ​വും (യോ​ഹ 20:11-18) മ​റ്റും ക്രി​സ്തു സാ​ന്നി​ധ്യ​ത്തി​ൽ ആ​കാ​ശ​ത്തു​റ​വി​യു​ടെ സൗ​ഖ്യ​വും സ്വീ​കാ​ര്യ​ത​യും അ​നു​ഭ​വി​ച്ച സ്ത്രീ​ക​ളി​ൽ ചി​ല​രാ​ണ്.

നൈ​പു​ണ്യം നി​റ​ഞ്ഞ മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യാ​ണ് മാ​ന​സി​ക പി​രി​മു​റു​ക്ക​വും പി​ശാ​ച് ബാ​ധ​യു​മൊ​ക്കെ​യാ​യി ക​ഴി​ഞ്ഞ​വ​രെ യേ​ശു സൗ​ഖ്യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​ത്താ​യി​യു​ടെ സു​വി​ശേ​ഷം 15-ാം അ​ധ്യാ​യ​ത്തി​ൽ മാ​ന​സി​ക​രോ​ഗി​യാ​യ മ​ക​ളു​ടെ അ​മ്മ, ഒ​രു ക​നാ​ൻ​കാ​രി സ്ത്രീ ​വ​ന്ന് യേ​ശു​വു​മാ​യി സം​വ​ദി​ക്കു​ന്ന ഭാ​ഗ​മു​ണ്ട്. സ​ഹ​ന​ത്തി​ന്‍റെ ന​ടു​വി​ലും ച​ടു​​ലത​യോ​ടെ ത​ർ​ക്കി​ക്കാ​നും എ​ല്ലാം മ​റ​ന്നു പു​ഞ്ചി​രി​ക്കാ​നു​മു​ള്ള അ​വ​ളു​ടെ സാ​ധ്യ​ത​ക​ൾ പു​റ​ത്തെ​ടു​ത്തു കൊ​ണ്ടാ​ണ് യേ​ശു ഇ​ട​പെ​ട്ട​ത്, മ​ക​ളെ രോ​ഗ​വി​മു​ക്ത​യാ​ക്കി​യ​ത്. ഗെ​രാ​സേ​ന​രു​ടെ നാ​ട്ടി​ലെ പി​ശാ​ചു ബാ​ധി​ത​നെ​യും (മ​ർ​ക്കോ 5:1-20) ബേ​ത്‌​സേ​ഥാ കു​ള​ത്തി​ലെ ത​ള​ർ​വാ​ത രോ​ഗി​യെ​യും (യോ​ഹ 5:1-18) സു​ഖ​പ്പെ​ടു​ത്തു​ന്പോ​ഴു​മൊ​ക്കെ യേ​ശു​വി​ന്‍റെ അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​സി​ദ്ധി പ്ര​ക​ട​മാ​കു​ന്നു.

അ​ന്ധ​ന്‍റെ ക​ണ്ണു​ക​ൾ​ക്ക് പു​തി​യ പ്ര​കാ​ശം പ​ക​രു​ന്പോ​ഴും (മർ​ക്കോ 8:22-26, മ​ത്താ​ 10:46-52, യോ​ഹ 9:1-41) ബ​ധി​ര​നെ ജ​ന​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് തി​രി​ച്ചു മാ​റ്റി​നി​ർ​ത്തി, ചെ​വി​ക​ളി​ൽ വി​ര​ലു​ക​ൾ ഇ​ട്ടും നാ​വി​ൽ സ്പ​ർ​ശി​ച്ചും സ്വ​ർ​ഗ​ത്തി​ലേ​ക്കു നോ​ക്കി നെ​ടു​വീ​ർ​പ്പി​ട്ട് പ്രാ​ർ​ഥി​ച്ചും അ​വ​നെ സൗ​ഖ്യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്പോ​ഴും സം​സാ​ര ഭാ​ഷ​യ്ക്ക​പ്പു​റം, അ​വ​നു പ​രി​ചി​ത​മാ​യ മു​ദ്ര​ക​ളി​ലൂ​ടെ ആം​ഗ്യ​ഭാ​ഷ​യി​ലേ​ക്കും ഭാ​വ​ന​യി​ലേ​ക്കും കൂ​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു യേ​ശു.

യേ​ശു പ​ക​രു​ന്ന സൗ​ഖ്യ​ത്തി​ന്‍റെ ഉ​ൾ​പ്പൊ​രു​ളു​ക​ളും നാം ​തി​രി​ച്ച​റി​യ​ണം. ആ​ഴ​മു​ള്ള വി​ശ്വാ​സ​ത്തി​ലേ​ക്കും അ​തോ​ടൊ​പ്പം പാ​പ​ബ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​ന്ത​രി​ക മു​റി​വു​ക​ളി​ൽ​നി​ന്നു​മു​ള്ള മു​ക്തി​യും മോ​ച​ന​വും അ​നു​ര​ഞ്ജ​ന​വും ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ ജീ​വ​ന്‍റെ സ​മൃ​ദ്ധി​യി​ലേ​ക്കാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്.

സൗ​ഖ്യ​ദാ​യ​ക​നാ​യ യേ​ശു ഇ​ന്നും ന​മ്മോ​ടൊ​പ്പം ഉ​ണ്ട്. വി​ശു​ദ്ധ അ​ഗ​സ്റ്റി​ൻ വി​വ​രി​ക്കു​ന്നു: ക്രി​സ്തു ആ​ഴ​ത്തി​ലു​ള്ള ന​മ്മു​ടെ മു​റി​വു​ക​ൾ സൗ​ഖ്യ​പ്പെ​ടു​ത്തു​ന്ന​ത്, സ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട​ല്ല, പ്ര​ത്യു​ത, ന​മ്മു​ടെ സ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്നു​കൊ​ണ്ടാ​ണ്. മു​റി​വേ​റ്റ​വ​രു​ടെ ആ​ത്മ​സു​ഹൃ​ത്താ​ണ് യേ​ശു. യേ​ശു​വി​ന്‍റെ ഈ ​നോ​ട്ട​ത്തി​ന്‍റെ ശൈ​ലി​യി​ലാ​യി​രു​ന്നു അ​വ​ശ​നാ​യ മ​നു​ഷ്യ​നെ സ​മീ​പി​ച്ച സ​മ​രി​യാ​ക്കാ​ര​ൻ എ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ പാ​പ്പാ ലോ​ക രോ​ഗീ​ദി​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സാ​ന്ത്വ​ന​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​നം

സ​മ​രി​യാ​ക്കാ​ര​ന്‍റെ അ​നു​ക​ന്പ, “ആ​ഴ​മാ​ർ​ന്ന പ്ര​വൃ​ത്തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു വി​കാ​ര”​മാ​ണെ​ന്ന് ലെ​യോ പാ​പ്പാ വി​വ​രി​ക്കു​ന്നു. അ​വ​ശ​നാ​യി​ക്കി​ട​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ അ​ടു​ത്തു ചെ​ല്ലു​ക​യും മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടി, ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ലെ​യോ പാ​പ്പാ സ​ന്ദേ​ശ​ത്തി​ൽ തു​ട​ർ​ന്ന് എ​ഴു​തു​ന്നു: “ശ്ര​ദ്ധേ​യ​മാം​വി​ധം, അ​യാ​ൾ ഒ​റ്റ​ക്ക​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.” ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​നം, "സോ​ദ​ര​ർ സ​ർ​വ​രും' (Fratelli Tutti) വ്യാ​ഖ്യാ​നി​ക്കു​ന്ന​പോ​ലെ, “ആ ​മ​നു​ഷ്യ​നെ ശു​ശ്രൂ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സ​ത്ര​ക്കാ​ര​നെ സ​മ​രി​യാ​ക്കാ​ര​ൻ ക​ണ്ടെ​ത്തി; ന​മ്മ​ളും ഒ​രു കു​ടും​ബ​മാ​യി ഒ​ന്നി​ച്ചു ചേ​രാ​ൻ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; കാ​ര​ണം, ചെ​റി​യ വ്യ​ക്തി​ഗ​ത അം​ഗ​ങ്ങ​ളു​ടെ പ്ര​യ​ത്ന​ങ്ങ​ളെ​ക്കാ​ൾ ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ണ്.”

"ഒ​ന്നാ​യി​രി​ക്കു​ന്ന​വ​നി​ൽ ഒ​ന്നാ​യി​രി​ക്കു​ക' എ​ന്ന ലെ​യോ പാ​പ്പാ​യു​ടെ ആ​പ്ത​വാ​ക്യം അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ട്, സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു: “ന​മ്മെ അ​നു​ക​ന്പ​യി​ലേ​ക്ക് ന​യി​ക്കു​ന്ന വേ​ദ​ന ഒ​രു അ​പ​രി​ചി​ത​ന്‍റെ വേ​ദ​ന​യ​ല്ല; ന​മ്മു​ടെ​ത​ന്നെ ശ​രീ​ര​ത്തി​ലെ ഒ​രു അ​വ​യ​വ​ത്തി​ന്‍റെ വേ​ദ​ന​യാ​ണ​ത്. എ​ല്ലാ​വ​രു​ടെ​യും ന​ന്മ​യ്ക്കാ​യി പ​രി​ച​രി​ക്കാ​ൻ ന​മ്മു​ടെ ശി​ര​സാ​യ ക്രി​സ്തു ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു.” സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഈ "​സ​മ​റാ​യ ചൈ​ത​ന്യം' (Samaritan Spirit) തീ​ർ​ക്കാ​നു​ള്ള ഓ​ർ​മ​കൂ​ടി​യാ​ണ് ഈ ​സ​ന്ദേ​ശം.നൊ​ന്പ​ര​ങ്ങ​ളു​ടെ ലോ​ക​ത്തി​ൽ സാ​ന്ത്വ​ന​ത്തി​ന്‍റെ തൂ​വ​ൽ​സ്പ​ർ​ശ​മാ​യി തീ​രാ​നു​ള്ള വി​ളി​യും വെ​ല്ലു​വി​ളി​യു​മാ​ണ് "ലോ​ക രോ​ഗീ​ദി​നം'.

Tags : Smaray spirit brotherhood Leader Article

Recent News

Up