x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഠമാകണം ഇവരുടെ വിസ്മയനേട്ടങ്ങൾ -4

റെ​​​​ജി ജോ​​​​സ​​​​ഫ്
Published: November 20, 2025 02:52 AM IST | Updated: November 24, 2025 02:34 PM IST

ഈ ​മ​ക​ൾ നാ​ടി​ന്‍റെ ക​ണ്‍​മ​ണി

ജ​ന്മ​നാ കൈ​ക​ളി​ല്ലാ​ത്ത എ​സ്.​ ക​ണ്‍​മ​ണിക്ക്(24) പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​ത്താം ക്ലാ​സ് മു​ത​ൽ കാ​ലു​ക​ളാ​ണ് സ​ഹാ​യി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സം​ഗീ​തം ബി​എ, എം​എ പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നാം റാ​ങ്കു​കാ​രി. കാ​ലു​ക​ളാ​ൽ ചി​ത്രം വ​ര​ച്ചു സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ മി​ടു​ക്കി. സം​ഗീ​ത ക​ച്ചേ​രി​ക​ളി​ലും നി​റ​ഞ്ഞു​പാ​ടി.

2019ൽ ​സ​ർ​ഗാ​ത്മ​ക മി​ക​വി​നു​ള്ള സാ​മൂ​ഹി​കനീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി. ചെ​റു​പ്പ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ്കൂ​ളു​ക​ൾ ത​യാ​റാ​കാ​തെവ​ന്ന​തോ​ടെ അ​മ്മ രേ​ഖ, ലോ​ല​മ്മ എ​ന്ന അ​ധ്യാ​പി​ക​യെ സ​മീ​പി​ച്ചു. ടീ​ച്ച​റു​ടെ വീ​ട്ടി​ൽ ​പോ​യാ​ണ് ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് എ​ൽ​കെ​ജി, യു​കെ​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​ൽ​കൊ​ണ്ട് അ​ക്ഷ​ര​മെ​ഴു​താ​ൻ പ​രി​ശീ​ലി​പ്പി​ച്ച​തും ടീ​ച്ച​റാ​ണ്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ സ്കൂ​ളി​ൽ പ​ഠ​നം തു​ട​ർ​ന്നു.

ഇ​തേ ടീ​ച്ച​റാ​ണ് വ​ര​യ്ക്കാ​നു​ള്ള ക​ഴി​വു ക​ണ്ടെ​ത്തി​യ​ത്. അ​തോ​ടെ ചി​ത്ര​ക​ല പ​ഠി​ക്കാ​നാ​യി ചേ​ർ​ത്തു. നാ​ലാം വ​യ​സി​ൽ സം​ഗീ​ത​പ​ഠ​നം തു​ട​ങ്ങി. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ശാ​സ്ത്രീ​യ സം​ഗീ​തം, അ​ഷ്‌​ട​പ​ദി, ക​ഥ​ക​ളി സം​ഗീ​തം, ചി​ത്ര​ര​ച​ന, അ​ക്ഷ​ര​ശ്ലോ​കം, പ​ദ്യംചൊ​ല്ല​ൽ എ​ന്നി​വ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി.

ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലും അ​ഷ്‌​ട​പ​ദി​യി​ലും ക​ണ്‍​മ​ണി കാ​ലുകൊ​ണ്ടാ​ണ് താ​ള​മി​ട്ട​ത്. പ​ന്ത്ര​ണ്ടാം വ​യ​സി​ൽ ചെ​ന്പൈ സം​ഗീ​തോ​ത്സ​വ വേ​ദി​യി​ലു​മെ​ത്തി. സം​ഗീ​ത കോ​ള​ജി​ൽ പ​ഠി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റേ​ണ്ടി​വ​ന്ന​പ്പോ​ൾ അ​വി​ടെ മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് പ​ഠി​ച്ചു. ബാ​ല്യം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു ആ​ന​യു​ടെ നെ​റ്റി​പ്പ​ട്ടം ചെ​യ്യ​ണ​മെ​ന്ന​ത്. അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ വാ​ങ്ങി കാ​ൽ​കൊ​ണ്ടു​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി. ഇ​തു​വ​രെ 150 നെ​റ്റി​പ്പ​ട്ട​ങ്ങ​ളാ​ണ് ക​ണ്‍​മ​ണി ത​യാ​റാ​ക്കി​യ​ത്. പി​ന്നീ​ട് കീ​ബോ​ർ​ഡ് വ​ശ​മാ​ക്കി. കം​പ്യൂ​ട്ട​റും മൊ​ബൈ​ലും കാ​ലു​ക​ൾ​ക്ക് വ​ഴ​ങ്ങി.

മു​ൻ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ അ​തി​ഥി​യാ​യി പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ യു​വ​പ്ര​തി​ഭ​ക​ളോ​ടൊ​പ്പം ക​ർ​ണാ​ട​ക സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു. ഇ​തു​വ​രെ അ​ഞ്ഞൂ​റി​ൽ ​പ​രം വേ​ദി​ക​ളി​ൽ സം​ഗീ​ത​ ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പൂ​ജ​പ്പു​ര​യി​ൽ എം​എ​സ് ഹ​ബ് എ​ന്ന ടീ ​ഷോ​പ്പും കൂ​ൾ ബാ​റും ന​ട​ത്തു​ക​യാ​ണ് അ​ച്ഛ​ൻ ശ​ശി​കു​മാ​ർ. സ​ഹാ​യ​ത്തി​ന് അ​മ്മ രേ​ഖ​യു​മു​ണ്ട്. സ​ഹോ​ദ​ര​ൻ മ​ണി​ക​ണ്ഠ​നും ഒ​പ്പ​മു​ണ്ട്. സം​ഗീ​ത​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ള​ജ് അ​ധ്യാ​പി​ക​യാ​ക​ണ​മെ​ന്നു​മാ​ണ് ക​ണ്‍​മ​ണി​യു​ടെ ആ​ഗ്ര​ഹം.

 
 
 

K-Rail Survey

ഇ​രു​ൾ​മ​റ​യി​ലെ ഇ​ച്ഛാ​ശ​ക്തി

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​യോ​ടെ ജ​നി​ച്ച ഏ​ക മ​ക​ൻ അ​ഖി​ലു​മാ​യി ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജാ​സ്മി​ന്‍റെ ക​ണ്ണി​ൽ ഇ​രു​ൾ പ​ര​ന്നു​തു​ട​ങ്ങി​യ​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ട്രൈ​ജീ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ എ​ന്ന അ​പൂ​ർ​വ രോ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. സാ​ധ്യ​മാ​യ എ​ല്ലാ ചി​കി​ത്സ​യും ന​ട​ത്തി​യെ​ങ്കി​ലും 2011ൽ ​അ​ന്ധ​ത പൂ​ർ​ണ​മാ​യി. ക​ണ്ണി​ലെ പ്ര​കാ​ശം എ​ന്നേ​ക്കു​മാ​യി അ​ണ​യും​മു​മ്പ് ഇ​രു​ൾ​ജീ​വി​ത​ത്തി​ലേ​ക്കു പ​രു​വ​പ്പെ​ടാ​ൻ ജാ​സ്മി​ൻ ക​ണ്ണു​ക​ള​ട​ച്ച് ജോ​ലി​ക​ൾ ത​നി​യെ ചെ​യ്തു പ​രി​ശീ​ലി​ച്ചു.

തേ​ങ്ങാ​ക്കൊ​ത്ത് അ​രി​യു​ന്ന​തി​ലാ​യി​രു​ന്നു ആ​ദ്യ പ​രി​ശീ​ല​നം. മീ​ൻ വെ​ട്ടാ​നും ഇ​റ​ച്ചി നു​റു​ക്കാ​നും വ​സ്ത്രം ക​ഴു​കാ​നു​മൊ​ക്കെ പ​രി​ശീ​ലി​ച്ചു. അ​ടു​പ്പും അ​ടു​ക്ക​ള​സാ​ധ​ന​ങ്ങ​ളും എ​വി​ടെ​യെ​ന്ന് കൈ ​അ​ക​ല​ത്തി​ൽ പ​ര​തി ത​നി​യെ പാ​ച​കം ചെ​യ്തു.

വീ​ടി​ന്‍റെ ഓ​രോ മു​റി​യും മു​റ്റ​വും ദി​ശ​നോ​ക്കി മ​നഃ​പാ​ഠ​മാ​ക്കി. മ​ക​നെ കു​ളി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന​തി​നും പ​ര​സ​ഹാ​യം തേ​ടി​യി​ല്ല. മു​പ്പ​ത് വ​നി​ത​ക​ൾ​ക്ക് ജോ​ലി ന​ൽ​കു​ന്ന സം​രം​ഭ​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. നെ​യ്യ​പ്പ​വും അ​വ​ലോ​സ് പൊ​ടി​യും ധാ​ന്യ​പ്പൊ​ടി​ക​ളും അ​പ്പൂ​സ് ഫു​ഡ്സ് ബ്രാ​ൻ​ഡി​ൽ വി​റ്റ​ഴി​ക്കു​ന്ന വി​ജ​യ​ഗാ​ഥ​യെ അ​പാ​രം എ​ന്നു വി​ശേ​ഷി​പ്പി​ച്ചാ​ൽ പോ​രാ.

തൊ​ടു​പു​ഴ തു​ട​ങ്ങ​നാ​ട് വി​ച്ചാ​ട്ട് അ​ജി​യു​ടെ ഭാ​ര്യ അ​ൻ​പ​ത്തി​മൂ​ന്നു​കാ​രി ജാ​സ്മി​ന്‍റെ കൈ​പ്പു​ണ്യം ദി​വ​സ​വും ആ​സ്വ​ദി​ക്കു​ന്ന​വ​ർ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ്. മേ​ന്മ​യി​ലും രു​ചി​യി​ലും വൃ​ത്തി​യി​ലും ജാ​സ്മി​നു വി​ട്ടു​വീ​ഴ്ച​യി​ല്ല. മൊ​ബൈ​ൽ കോ​ളു​ക​ൾ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന​തും ഓ​ർ​ഡ​റെ​ടു​ക്കു​ന്ന​തു​മൊ​ക്കെ ജാ​സ്മി​ൻ​ത​ന്നെ. അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ​തി​നാ​യി​രം ഉ​ണ്ണി​യ​പ്പം​വ​രെ പ​ല​ഹാ​ര​പ്പു​ര​യി​ൽ ത​യാ​റാ​ക്കു​ന്പോ​ൾ വി​ളി​പ്പാ​ട​ക​ലെ ക​രു​ത​ലോ​ടെ അ​ജി​യു​മു​ണ്ട്. “ജീ​വി​തം സാ​ധ്യ​ത​ക​ളു​ടേ​താ​ണ്. ആ​കാ​ശ​ത്തോ​ളം ഉ​യ​രാ​ൻ അ​വ​സ​ര​ങ്ങ​ളു​ണ്ട്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ന​മ്മു​ടെ ദൗ​ത്യം. ഈ​ശ്വ​ര​ൻ ഒ​രാ​ളെ​യും കൈ​വി​ടി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ ജീ​വി​താ​നു​ഭ​വം”- ജാ​സ്മി​ൻ പ​റ​ഞ്ഞു.

ഫോ​ണ്‍: 9961785342.

K-Rail Survey

ഡോ. ​ആ​ർ.​എ​സ്. സി​ന്ധു ക​ര​ളി​നു കാ​വ​ലാ​ൾ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2022ലെ ​വ​നി​താ​ര​ത്നം അ​വാ​ർ​ഡ് ജേ​താ​വാ​യ ഡോ. ​ആ​ർ.​എ​സ്. സി​ന്ധു വൈ​ദ്യ​ശാ​സ്ത്ര​മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലാ​ണ്. പോ​ളി​യോ ബാ​ധി​ച്ചു ത​ള​ർ​ന്ന ഡോ. ​സി​ന്ധു ആ​റും ഏ​ഴും മ​ണി​ക്കൂ​ർ വാ​ക്കിം​ഗ് സ്റ്റി​ക്കി​ലും ക്രെ​ച്ച​സി​ലും നി​ന്ന് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്നു. 20 വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നു ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​മാ​ക്കി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഇ​തി​നോ​ട​കം ഇ​രു​പ​തി​ലേ​റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ലി​ന്‍റെ ടീം ​ലീ​ഡ​റാ​യി​രു​ന്ന ഡോ. ​സി​ന്ധു ഇ​പ്പോ​ൾ റോ​ബോ​ട്ടി​ക് സ​ർ​ജ​റി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. മൂ​ന്നാം വ​യ​സി​ലാ​ണ് പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ൾ ത​ള​ർ​ന്ന​ത്. കാ​ലി​ൽ ഇ​രു​ന്പു​ദ​ണ്ഡു​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് സ്കൂ​ൾ പ​ഠ​നം തു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​യി​രു​ന്നു എം​ബി​ബി​എ​സ് ബി​രു​ദം.

കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നു സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി​യി​ൽ എം​സി​എ​ച്ച് നേ​ടി​യ ആ​ദ്യ വ​നി​ത​യാ​ണ്. ബാ​ല്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​ച്ച ഡോ. ​രാ​മ​സ്വാ​മി പി​ള്ള​യാ​ണ് മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ലും സി​ന്ധു​വി​ന് ഗു​രു​വാ​യ​ത്. ക്രെ​ച്ച​സ് മാ​റ്റി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ മാ​ന​സി​ക​ധൈ​ര്യം പ​ക​ർ​ന്ന​തും ഡോ. ​രാ​മ​സ്വാ​മി​യാ​ണ്.

സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ ചെ​യ്യു​ന്ന ഈ ​കൈ​ക​ൾ വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും വ​ലി​യ മി​ഴി​വു​ണ്ട്. പ​ഠ​ന​കാ​ല​ത്ത് പ്ര​ഫ​സ​റാ​യി​രു​ന്ന ഡോ. ​ഫ​സ​ൽ മ​ര​യ്ക്കാ​ർ എ​ഴു​തി​യ പു​സ്ത​ക​ത്തി​ന് ചി​ത്ര​ങ്ങ​ൾ മു​ഴു​വ​ൻ വ​ര​ച്ചു​കൊ​ടു​ത്ത​ത് സി​ന്ധു​വാ​ണ്. ഡോ. ​ഫ​സ​ലാ​ണ് സ​ർ​ജ​റി​യി​ലേ​ക്ക് സി​ന്ധു​വി​നെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ത​ന്പാ​നൂ​ർ കേ​ശ​വ നി​വാ​സി​ൽ പ​രേ​ത​നാ​യ ടി.​കെ. സ​ദാ​ശി​വ​ൻ നാ​യ​രു​ടെ​യും എ. ​രാ​ധ​യു​ടെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ര​ഘു എ​ൻ.​വാ​രി​യ​ർ. മ​ക​ൻ: നി​ര​ഞ്ജ​ൻ കെ. ​വാ​രി​യ​ർ.

Tags : amazing achievements S Kanmani Jasmin Dr. RS Sindhu

Recent News

Up