x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊട്ടിത്തെറിക്കും മുന്പേ ചിന്തിക്കുക

അ​ഡ്വ. ചാ​ർ​ളി പോ​ൾ
Published: December 18, 2025 02:13 AM IST | Updated: December 18, 2025 02:13 AM IST

നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ​പോ​ലും പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ആ​ത്മ​രോ​ഷ​ത്താ​ൽ കൈ​യേ​റ്റ​ത്തി​ന് മു​തി​രു​ക​യും ചെ​യ്യു​ന്ന​വ​രു​ണ്ട്. 50 പൈ​സ​യു​ടെ പേ​രി​ൽ, ഒ​രു വ​ട​യു​ടെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും അ​ത് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൃ​ഗ​ങ്ങ​ളെ​പോ​ലും നി​യ​ന്ത്രി​ക്കു​ന്ന മ​നു​ഷ്യ​ന് സ്വ​യം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​കു​ന്ന​ത് വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത പെ​രു​മാ​റ്റം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​രു​വ​നെ ന​യി​ക്കു​ക. പ്ര​തി​കൂ​ലി​ക്കു​ക​യോ അ​വ​ഹേ​ളി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കു മു​മ്പി​ൽ ആ​ത്മ​നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​തെ നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​തി​ലാ​ണ് ഒ​രാ​ളു​ടെ സ്വ​ഭാ​വ വൈ​ശി​ഷ്ട്യം വെ​ളി​വാ​കു​ന്ന​ത്.

സ്വ​ന്തം വി​കാ​ര​ങ്ങ​ൾ​ക്കും പ്ര​വൃ​ത്തി​ക​ൾ​ക്കും നാംത​ന്നെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. ആ​ത്മ​നി​യ​ന്ത്ര​ണം ഇ​ല്ലെ​ങ്കി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ തോ​ന്നും. അ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ഭ​വി​ഷ​ത്തു​ക​ൾ​ക്കും നാം ​മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി. പ​റ​ഞ്ഞ വാ​ക്കും എ​യ്ത അ​മ്പും തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റി​ല്ല എ​ന്നോ​ർ​ക്ക​ണം.

വ​രും​വ​രാ​യ്ക​ക​ൾ ആ​ലോ​ചി​ക്കാ​തെ​യു​ള്ള എ​ടു​ത്തുചാ​ട്ടം ഒ​ഴി​വാ​ക്ക​ണം. വി​കാ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യ​ല്ല; മ​റി​ച്ച്, അ​വ​യെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​യി​രി​ക്കു​ക​യും ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ജീ​വി​തസ​മ്മ​ർ​ദ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും ശാ​ന്ത​മാ​യും ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും നേ​രി​ടാ​ൻ ക​ഴി​യു​ക എ​ന്ന​ത് പ​ക്വ​ത​യു​ള്ള വ്യ​ക്തി​യു​ടെ സ​മീ​പ​ന​മാ​ണ്. അ​ത് ജീ​വി​ത​ത്തി​ലെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​ൻ സ​ഹാ​യി​ക്കും.

വൈ​കാ​രി​ക പ​ക്വ​ത

ആ​ത്മ​നി​യ​ന്ത്ര​ണം സ്വ​യം നി​യ​ന്ത്രി​ക്കാ​നു​ള്ള മാ​ന​സി​കശ​ക്തി​യാ​ണ്. ജീ​വി​ത​ത്തി​ന് അ​ത് അ​നി​വാ​ര്യ​മാ​ണ്. സ്വ​ന്തം ചി​ന്ത​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും പ്ര​വൃ​ത്തി​ക​ളെ​യും നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വാ​ണ് ആ​ത്മ​നി​യ​ന്ത്ര​ണം. വൈ​കാ​രി​ക പ​ക്വ​ത​യു​ള്ള ഒ​രാ​ൾ ആ​ത്മനി​യ​ന്ത്ര​ണ​മു​ള്ള വ്യ​ക്തി​യാ​യി​രി​ക്കും.

ഗ്രീ​ക്ക് ഫി​ലോ​സ​ഫി​യു​ടെ അ​ന്തഃ​സ​ത്ത സ്വ​യം അ​റി​യു​ക, സ്വ​യം നി​യ​ന്ത്രി​ക്കു​ക, സ്വ​യം ന​ല്കു​ക എ​ന്ന​താ​ണ്. വൈ​കാ​രി​ക പ​ക്വ​ത​യു​ടെ അ​ന്തഃ​സ​ത്ത​യും ഇ​തുത​ന്നെ. മ​ന​സി​നെ ക്ര​മീ​ക​രി​ച്ചാ​ൽ വൈ​കാ​രി​ക പ​ക്വ​ത​യാ​കും. അ​തു​വ​ഴി ആ​ത്മ​നി​യ​ന്ത്ര​ണ​വും സാ​ധ്യ​മാ​കും. സ്വ​ന്തം വി​കാ​ര​ങ്ങ​ളെ തി​രി​ച്ച​റി​യു​ക, വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് വ​രു​തി​യി​ൽ നി​റു​ത്തു​ക, സ്വ​യം പ്ര​ചോ​ദ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക, അ​ന്യ​രു​ടെ വി​കാ​ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ സ​മ​ചി​ത്ത​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് വൈ​കാ​രി​ക പ​ക്വ​ത​യു​ടെ മാ​ന​ങ്ങ​ൾ. ജീ​വി​ത​വി​ജ​യ​ത്തി​ന് മ​നഃ​സം​യ​മ​ന​മെ​ന്ന വൈ​കാ​രി​ക പ​ക്വ​ത കൈ​വ​രി​ച്ചേ മ​തി​യാ​കൂ.

ശാ​രീ​രി​കം, മാ​ന​സി​കം, വൈ​കാ​രി​കം, ആ​ധ്യാ​ത്മി​കം എ​ന്നി​ങ്ങ​നെ മ​നു​ഷ്യ​ന് നാ​ല് ത​രം ബു​ദ്ധി​മാ​ന​ങ്ങ​ളു​ണ്ട്. ഇ​വ ഓ​രോ​ന്നും സം​യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ജീ​വി​തവി​ജ​യം ക​ട​ന്നു​വ​രി​ക. ഓ​രോ​ ബു​ദ്ധി​മാ​നത്തിനും വ്യ​ത്യ​സ്ത​മാ​യ ദൗ​ത്യ​മാ​ണു​ള്ള​ത്. ശാ​രീ​രി​ക​ ബു​ദ്ധി​മാ​ന​ത്തി​ന്‍റെ ല​ക്ഷ്യം നി​ല​നി​ല്​പാ​ണ്. മാ​ന​സി​ക ബു​ദ്ധി​മാ​ന​ത്തി​ന്‍റേ​ത് വി​ക​സ​ന​വും വ​ള​ർ​ച്ച​യു​മാ​ണ്. വൈ​കാ​രി​ക ബു​ദ്ധി​മാ​നം ബ​ന്ധ​ങ്ങ​ളെ​യും ആ​ധ്യാ​ത്മി​ക ബു​ദ്ധി​മാ​നം സം​തൃ​പ്തി​യെ​യും കൈ​കാ​ര്യം ചെ​യ്യു​ന്നു.

നാ​ലു മേ​ഖ​ല​ക​ൾ​ക്കും തു​ല്യ പ്ര​ാധാ​ന്യ​മാ​ണെ​ങ്കി​ലും വൈ​കാ​രി​ക പ​ക്വ​ത​യു​ടെ മാ​ന​ങ്ങ​ളാ​ണ് ഇ​ന്ന് ഏ​റ്റ​വും അ​ധി​കം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്താ​നു​ള്ള ഇ​ന്ധ​ന​മാ​ണ് വൈ​കാ​രി​ക ഭാ​വ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കേ​ണ്ട​ത്.

വൈ​കാ​രി​ക ബു​ദ്ധി​മാ​ന​ത്തി​ന് അ​ഞ്ച് ഘ​ട​ക​ങ്ങ​ളു​ണ്ട്. സ്വ​യാ​വ​ബോ​ധം, ഉ​ത്സാ​ഹം, ആത്മ​നി​യ​ന്ത്ര​ണം, ത​ന്മയീ​ഭാ​വം, ബ​ന്ധ​ങ്ങ​ളി​ലെ ദൃ​ഢ​ത എ​ന്നി​വ​യാ​ണ​വ. ഇ​വ സ​മ​ന്വ​യി​ക്കു​മ്പോ​ഴാ​ണ് വൈ​കാ​രി​ക പ​ക്വ​ത ആ​ർ​ജി​ക്കു​ന്ന​ത്.

ആ​ത്മ​നി​യ​ന്ത്ര​ണം

ആ​ത്മ​നി​യ​ന്ത്ര​ണം വൈ​കാ​രി​ക പ​ക്വ​ത​യു​ടെ ആ​ണി​ക്ക​ല്ലാ​ണ്. മ​ന​സി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. മ​റ്റു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മ​ന​സി​ലാ​ക്കാ​നും പ​രി​ഗ​ണി​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ൾ ആ​ത്മ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കും. ചി​ല അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ അ​ങ്ങ​നെ​യും ഒ​രു അ​ഭി​പ്രാ​യ​മു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ മ​തി. പ്ര​തി​ക​രി​ക്ക​ണ​മെ​ന്നി​ല്ല. അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രു​ടെ അ​പ്പോ​ഴ​ത്തെ മാ​ന​സി​ക​നി​ല പ്ര​ധാ​ന​മാ​ണ്. മ​റ്റൊ​രു സ​ന്ദ​ർ​ഭ​ത്തി​ലാ​ണെ​ങ്കി​ൽ അ​ങ്ങ​നെ അ​ഭി​പ്രാ​യം പ​റ​യി​ല്ലാ​യി​രു​ന്നു. സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റാ​ൻ പ​ഠി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി വ്യ​ക്ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​തി​രു​ക​ൾ സ്ഥാ​പി​ക്കാം.

സ​മ്മ​ർ​ദ​ങ്ങ​ൾ അ​ല​ട്ടു​മ്പോ​ൾ, വ​സ്തു​ത​ക​ൾ പ​ഠി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും ശാ​ന്ത​ത പാ​ലി​ക്കാ​നും ചി​ന്തി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും പ​ക്വ​മാ​യി പ്ര​തി​ക​രി​ക്കാ​നും ക​ഴി​യ​ണം. അ​ങ്ങ​നെ വ​രു​മ്പോ​ൾ ന​മ്മു​ടെ മാ​ന​സി​ക ക്ഷേ​മം മെ​ച്ച​മാ​കും. ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നും നി​ല​നി​ർ​ത്താ​നും സാ​ധി​ക്കും. ജീ​വി​ത സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും. വൈ​കാ​രി​ക പ​ക്വ​ത ഒ​രു തു​ട​ർ​ച്ച​യാ​യ പ്ര​ക്രി​യ​യാ​ണ്. തെ​റ്റു​ക​ൾ സം​ഭ​വി​ക്കാം. അ​തി​ൽ​നി​ന്ന് പാ​ഠം പ​ഠി​ച്ച് മു​ന്നേ​റാ​നു​ള്ള ക​ഴി​വാ​ണ് പ്ര​ധാ​നം.

മാ​ന​സി​കനി​ല ത​ക​രാ​റി​ലാ​ക്കു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ളെ​യും നെ​ഗ​റ്റീ​വ് ചി​ന്ത​ക​ളെ​യും നി​യ​ന്ത്രി​ക്ക​ണം. അ​ഹ​ങ്കാ​രം, പു​ച്ഛ​ഭാ​വം, ധാ​ർ​ഷ്ട്യം, പ​രി​ഹാ​സം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. നെ​ഗ​റ്റീ​വ് അ​നു​ഭ​വ​ങ്ങ​ൾ ന​ല്ക​രു​ത്. സ​ന്തോ​ഷ​വും അ​ന്ത​സും നി​റ​ഞ്ഞ സ​മീ​പ​ന​ത്തി​ലൂ​ടെ വൈ​കാ​രി​ക പ​ക്വ​ത കൈ​വ​രി​ക്കാം. സം​തൃ​പ്തി​യു​ടെ ഉ​റ​വ ആ​രം​ഭി​ക്കേ​ണ്ട​ത് മ​ന​സി​ൽ​നി​ന്നു​മാ​ണ്.

സ്വ​ന്തം മ​നോ​ഭാ​വ​ത്തി​ലാ​ണ് മാറ്റം വ​രു​ത്തേ​ണ്ട​ത്. മ​ന​സി​നെ ശാ​ന്ത​മാ​ക്കു​ക, അ​സ്വ​സ്ഥ​ത​ക​ളു​ടെ ന​ടു​വി​ലും പു​ഞ്ചി​രി​ക്കു​ക, കു​റ്റ​പ്പെ​ടു​ത്തി​യാ​ലും കാ​തോ​ർ​ക്കു​ക, ശു​ഭാ​പ്തിവി​ശ്വാ​സി​യാ​കു​ക, ന​ർ​മ​ബോ​ധം ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കു​ക, വി​ശ്വ​സ്ത​ത പു​ല​ർ​ത്തു​ക, ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക, സ്നേ​ഹി​ച്ചു വ​ശ​ത്താ​ക്കു​ക എ​ന്നീ സ​മീ​പ​ന​ങ്ങ​ൾ മ​നഃ​സം​യ​മ​ന​ത്തി​നും അ​തു​വ​ഴി വൈ​കാ​രി​ക പ​ക്വ​ത​യ്ക്കും ജീ​വി​തവി​ജ​യ​ത്തി​നും സ​ഹാ​യ​ക​ര​മാ​കും.

Tags : explode Think before

Recent News

Up