x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യം തേടിയ അഗ്നിപരീക്ഷണങ്ങൾ

ഡോ. വി.പി. ജോയ്
Published: November 29, 2025 04:28 AM IST | Updated: November 29, 2025 04:28 AM IST

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യാ​യ ‘എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ’​ളു​ടെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ​ല്ലോ. ലോ​ക​ത്തി​ൽ ത​ത്വ​ശാ​സ്ത്ര-​സാം​സ്കാ​രി​ക​രം​ഗ​ത്തു മാ​ത്ര​മ​ല്ല, ആ​ത്മീ​യ​മേ​ഖ​ല​യി​ലും വ​ള​രെ​യ​ധി​കം പ്ര​ശ​സ്തി നേ​ടി​യ പു​സ്ത​ക​മാ​ണ് ‘എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ’. പു​സ്ത​ക​ത്തി​ന്‍റെ പേ​രി​ൽ​ത്ത​ന്നെ സ​ത്യ​ത്തെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ത​ന്‍റെ ജീ​വി​ത​ല​ക്ഷ്യമെ​ന്ന് അ​ദ്ദേ​ഹം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. “എ​ന്‍റെ ജീ​വി​ത​മാ​ണ് എ​ന്‍റെ സ​ന്ദേ​ശ”​മെ​ന്ന് ഗാ​ന്ധി​ജി പ​റ​ഞ്ഞു. ആ ​ജീ​വി​തം സ​ത്യ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണെ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ ത​ന്‍റെ സ​ന്ദേ​ശ​വും അ​തു​ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ന്നു.

സ്വ​യം ന​ല്ല​വ​നാ​ണെ​ന്നു ചി​ത്രീ​ക​രി​ക്കു​ക​യ​ല്ല, ആ​ത്മ​ക​ഥ​യു​ടെ ല​ക്ഷ്യം. സ്വ​ന്തം കു​റ്റ​ങ്ങ​ളും കു​റ​വു​മെ​ല്ലാം ഏ​റ്റ​വും സ​ത്യ​സ​ന്ധ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക, സ​ത്യ​വു​മാ​യി ജീ​വി​ത​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം ആ​മു​ഖ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ത​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തേ​പ​ടി ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ന്ന​തി​നു പ​ക​രം, സ്വ​ന്തം സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ത്യ​വു​മാ​യി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി​ക​ൾ വ​ള​രെ കു​റ​വാ​ണ്. ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ എ​ന്ന വി​ഖ്യാ​ത​നാ​യ ശാ​സ്ത്ര​ജ്ഞ​ൻ ഗാ​ന്ധി​ജി​യെ​പ്പ​റ്റി പ​റ​ഞ്ഞു: “ഇ​നി വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ്യ​ക്തി ഈ ​ലോ​ക​ത്തു ജീ​വി​ച്ചി​രു​ന്നു എ​ന്നു വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​കും” എ​ന്ന്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യാ​യ ശാ​സ്ത്ര​ജ്ഞ​നെ​ക്കൊ​ണ്ട് അ​ങ്ങ​നെ പ​റ​യി​​ച്ച വ്യ​ക്തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. ഗാ​ന്ധി​ജി​യെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ഐ​ൻ​സ്റ്റൈ​ൻ ത​ന്‍റെ എ​ഴു​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തി​രി​ച്ച് ഗാ​ന്ധി​യും ഐ​ൻ​സ്റ്റൈ​നെ കാ​ണ​ണ​മെ​ന്നും അ​തു ത​ന്‍റെ ആ​ശ്ര​മ​ത്തി​ൽ​വ​ച്ചാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. പ​ക്ഷേ, അ​വ​ർ ത​മ്മി​ൽ ഒ​രി​ക്ക​ലും കൂ​ടി​ക്കാ​ണു​ക​യു​ണ്ടാ​യി​ല്ല.

ഐ​ൻ​സ്റ്റൈ​ൻ ഒ​രു​പാ​ട് ഭൗ​തി​ക​ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി​യാ​ണ്.എ​ങ്ങ​നെ​യാ​ണ് ഈ ​ഭൗ​തി​ക​പ്ര​പ​ഞ്ചം സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ചി​ന്താ​പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഐ​ൻ​സ്റ്റൈ​ൻ ന​ട​ത്തി​യ​ത്. മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​വി​ക​ത​യു​ടെ പ്ര​പ​ഞ്ചം എ​ങ്ങ​നെ​യാ​ണു സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഗാ​ന്ധിജി ന​ട​ത്തി​യ​ത്. സ​ത്യ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം ചെ​റു​പ്പ​കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്വി​ക​മാ​യ സ്വ​ത്വ​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നി​രു​ന്ന വി​കാ​ര​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണു ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​ത്യാ​ന്വേ​ഷ​ണ​ത്തി​നു​വേ​ണ്ടി മാ​റ്റി​വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി​യ​ത്. ചെ​റു​പ്പ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ഒ​രു ഇ​ൻ​സ്പെ​ക്‌​ട​ർ വ​രി​ക​യും ക്ലാ​സി​ൽ സ്പെ​ല്ലിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്തു. അ​പ്പോ​ൾ ഗാ​ന്ധി​ക്ക് kettle എ​ന്ന വാ​ക്കി​ന്‍റെ സ്പെ​ല്ലിം​ഗ് അ​റി​യി​ല്ല. അ​തു മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ൻ, അ​ടു​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ സ്ലേ​റ്റി​ൽ​നി​ന്ന് ശ​രി​യു​ത്ത​രം നോ​ക്കി എ​ഴു​താ​ൻ തൊ​ട്ടു​പി​ന്നി​ൽ​നി​ന്ന് ആം​ഗ്യം കാ​ണി​ച്ചു. പ​ക്ഷേ, ഗാ​ന്ധി​ജിക്ക് അ​തു മ​ന​സി​ലാ​യി​ല്ല. അ​ദ്ദേ​ഹം അ​തു തെ​റ്റി​ച്ചു. ഇ​ൻ​സ്പെ​ക്‌​ട​ർ പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​ധ്യാ​പ​ക​ൻ ഗാ​ന്ധിജി​യെ വ​ഴ​ക്കു പ​റ​ഞ്ഞു. കോ​പ്പി​യ​ടി​ക്കാ​ൻ താ​ൻ പ​റ​ഞ്ഞു​കൊ​ടു​ത്ത​തു​പോ​ലും മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി ഇ​ല്ലാ​തെപോ​യ​ല്ലോ എ​ന്നാ​ണ് അ​ധ്യാ​പ​ക​ൻ പ​രി​ഹ​സി​ച്ച​ത്. ഉ​ത്ത​രമെ​ഴു​താ​ൻ പ​റ്റാ​തി​രു​ന്ന​തു​കൊ​ണ്ട​ല്ല, കോ​പ്പി​യ​ടി​ക്കാ​ൻ അ​ധ്യാ​പ​ക​ൻ നി​ർ​ദേ​ശി​ച്ച​ല്ലോ എ​ന്ന വി​ഷ​മ​മാ​ണ് അ​ത് ഗാ​ന്ധി​ജിയി​ൽ ഉ​ള​വാ​ക്കി​യ​ത്. ശൈ​ശ​വ​ത്തി​ൽ​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു സ​ത്യ​ത്തോ​ടു​ണ്ടാ​യി​രു​ന്ന അ​ഭി​നി​വേ​ശ​മാ​യി​രു​ന്നു അ​തി​നു പി​ന്നി​ൽ.

ലോ​ക​ത്തി​ൽ സ​ത്യ​ത്തി​ന്‍റെ മു​ഖം

വെ​ളി​പ്പെ​ടു​ത്തു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. സ​ത്യം എ​പ്പോ​ഴും ത​മ​സ്ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. സൂ​ര്യ​വെ​ളി​ച്ച​ത്തി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ൽ പ​തി​ക്കു​ന്ന വെ​ളി​ച്ച​ത്തി​ന്‍റെ 17 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഭൂ​മി​യി​ലെ​ത്തു​ന്ന​ത്. കു​റെ അ​ന്ത​രീ​ക്ഷം ആ​ഗി​ര​ണം ചെ​യ്യും. കു​റേ സ​മു​ദ്രം ആ​ഗി​ര​ണം ചെ​യ്യും. അ​തു​പോ​ലെ, സ​ത്യ​ത്തി​ന്‍റെ വെ​ളി​ച്ചം അ​തി​ന്‍റെ സ്രോ​ത​സി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് സ്വീ​ക​ർ​ത്താ​വി​ന്‍റെ അ​ടു​ത്തെ​ത്തു​മ്പോ​ൾ വ​ള​രെ പ​രി​മി​ത​പ്പെ​ട്ടി​രി​ക്കും. ‘സ​ത്യം ചെ​രി​പ്പി​ടു​മ്പോ​ഴേ​ക്കും അ​സ​ത്യം ലോ​കം ചു​റ്റി​സ​ഞ്ച​രി​ക്കും’ എ​ന്ന ഒ​രു ചൊ​ല്ലു​ണ്ട​ല്ലോ. ഇ​ക്കാ​ല​ത്ത് അ​തു വ​ള​രെ ശ​രി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന അ​സ​ത്യം പെ​ട്ടെ​ന്നു​ത​ന്നെ അ​നേ​ക​രി​ലേ​ക്കെ​ത്തു​മ്പോ​ൾ, സ​ത്യ​സ​ന്ധ​മാ​യ പോ​സ്റ്റു​ക​ളി​ൽ ആ​ളു​ക​ൾ​ക്കു താ​ത്പ​ര്യം കു​റ​വാ​ണെ​ന്നു കാ​ണാം. അ​തു​കൊ​ണ്ട് സ​ത്യാ​ന്വേ​ഷ​ണം വ​ള​രെ പ്ര​യാ​സ​മു​ള്ള ഒ​രു പ്ര​ക്രി​യ​യാ​ണ്. അ​താ​ണ്, മ​ഹാ​ത്മാ​ഗാ​ന്ധി ജീ​വി​ത​ത്തി​ൽ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ള്ള​ത് ത​ന്‍റെ കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും അ​റി​യി​ക്കാ​നാ​ണ് താ​ൻ ആ​ത്മ​ക​ഥ എ​ഴു​തു​ന്ന​തെ​ന്നാ​ണ്. സാ​ധാ​ര​ണ ആ​ത്മ​ക​ഥ​ക​ളു​ടെ കാ​ര്യം ന​മു​ക്ക് അ​റി​വു​ള്ള​താ​ണ​ല്ലോ. വാ​യി​ച്ചുക​ഴി​യു​മ്പോ​ൾ, അ​തെ​ഴു​തി​യ വ്യ​ക്തി കു​റ്റ​ങ്ങ​ൾ​ക്കും കു​റ​വു​ക​ൾ​ക്കും അ​തീ​ത​നാ​ണ് എ​ന്നു വാ​യ​ന​ക്കാ​രി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കും.

പ​ക്ഷേ, ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​രാ​യ്മ​ക​ളാ​ണു കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ത്മ​ക​ഥ എ​ന്ന​തി​ലു​പ​രി സ​ത്യാ​ന്വേ​ഷ​മാ​ണ് അ​ദ്ദേ​ഹം അ​തി​ൽ വി​വ​രി​ക്കു​ന്ന​ത്. ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​ദ്ദേ​ഹം​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും നി​ര​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ ഇ​ല്ലാ​യ്മ ​ചെ​യ്യാ​നു​ള്ള ചി​ല കു​ബു​ദ്ധി​ക​ളു​ടെ ശ്ര​മം നി​കൃ​ഷ്‌​ട​മെ​ന്നേ പ​റ​യേ​ണ്ടൂ!
സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്കു ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കൊ​ച്ചു​ കാ​ര്യ​ങ്ങ​ൾ, ജീ​വി​ത​രീ​തി​ക​ൾ, ആ​ത്മീ​യ​ത​യി​ൽ അ​ടി​യു​റ​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ - ഇ​വ​യെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ൽ ന​മു​ക്കു ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു പോ​രുന്പോൾ ധാ​രാ​ളം വി​ല​പി​ടി​ച്ച സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ണ്ടാ​യി; ഭാ​ര്യ​ക്കു ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ. അ​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​നു കൂ​ടെ​ക്കൂ​ട്ടാ​ൻ താ​ത്പ​ര്യ​മി​ല്ല. എ​ല്ലാം അ​വി​ടെ ഒ​രു ട്ര​സ്റ്റി​നു കൊ​ടു​ക്കാ​നാ​ണ് താ​ത്പ​ര്യം. ഇ​തി​നു ഭാ​ര്യ​ക്കു സ​മ്മ​ത​മി​ല്ല. ഒ​ടു​വി​ൽ മ​ക്ക​ളെ​ക്കൊ​ണ്ടു പ​റ​ഞ്ഞു സ​മ്മ​തി​പ്പി​ച്ച് ട്ര​സ്റ്റ് ന​ട​പ്പാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

ഗാ​ന്ധി​ജി​യെ​പ്പോ​ലെ, ത്യാ​ഗം ജീ​വി​ത​ത്തി​ന്‍റെ പ്ര​ധാ​ന ​ഭാ​ഗ​മാ​ക്കി മാ​റ്റി​യ മറ്റൊരു വ്യ​ക്തി അ​ദ്ദേ​ഹ​ത്തി​നു​ശേ​ഷം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ള്ള​ത്തോ​ളി​ന്‍റെ കവിത​യി​ലേ​തു​പോ​ലെ ലോ​ക​മേ ത​റ​വാ​ട് എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ങ്ക​ല്പം. ‘ഗം​ഗ​യാ​റൊ​ഴു​കു​ന്ന നാ​ട്ടി​ലേ ശ​രി​ക്കി​ത്ര മം​ഗ​ളം കാ​യ്ക്കും ക​ല്പ​പാ​ദ​പ​മു​ണ്ടാ​യ് വ​രൂ’​എ​ന്നാ​ണ് വ​ള്ള​ത്തോ​ൾ എ​ഴു​തി​യ​ത്.

എ​ന്തി​നാ​ണ് മ​ഹാ​ത്മ​ജി സ​ത്യ​ത്തോ​ട് ഇ​ത്ര ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യ​തെ​ന്നു ചോ​ദി​ച്ചാ​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ‘ദൈ​വം സ​ത്യ​മാ​ണ്’ എ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നാ​ണ്. സ​ത്യ​ത്തെ അ​ന്വേ​ഷി​ക്കു​ക എ​ന്നു പ​റ​ഞ്ഞാ​ൽ ദൈ​വ​ത്തെ അ​ന്വേ​ഷി​ക്കു​ക എ​ന്ന​തു​ത​ന്നെ. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥാ​പാ​രാ​യ​ണം ഭൗ​തി​ക​യാ​ത്ര​യു​ടേ​ത​ല്ല; മ​റി​ച്ച്, ആ​ത്മീ​യ​മാ​യ ഒ​രു യാ​ത്ര​യു​ടെ പ്ര​തീ​തി​യാ​ണ് സൃ​ഷ്‌​ടി​ക്കു​ന്ന​ത്. കാ​ര​ണം, അ​ത് സ​ത്യ​സ​ന്ധ​മാ​യ ഒ​രു വി​വ​ര​ണ​മാ​ണെ​ന്ന് ആ​രോ​ടും വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ ആ​ത്മീ​യ​ ഗു​രു​ക്ക​ന്മാ​രു​ടെ​യും ചൈ​ത​ന്യം സ​മ​ന്വ​യി​ച്ച വ്യ​ക്തി​യാ​ണ് മ​ഹാ​ത്മ​ജി​യെ​ന്ന് വ​ള്ള​ത്തോ​ൾ എ​ഴു​തി. ക്രി​സ്തു​ദേ​വ​ന്‍റെ പ​രി​ത്യാ​ഗ​ശീ​ല​വും കൃ​ഷ്ണ​ന്‍റെ ധ​ർ​മ​ര​ക്ഷോ​പാ​യ​വും ബു​ദ്ധ​ന്‍റെ അ​ഹിം​സ​യും ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ബു​ദ്ധി​ശ​ക്തി​യും ര​ന്തീ​ദേ​വ​ന്‍റെ ദ​യാ​വാ​യ്പും ഹ​രി​ശ്ച​ന്ദ്ര​ന്‍റെ സ​ത്യ​വും മു​ഹ​മ്മ​ദി​ന്‍റെ സ്ഥൈ​ര്യ​വും ഒ​ത്തു​ചേ​ർ​ന്ന വ്യ​ക്തി​യെ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ക​വി​ത​യി​ലൂ​ടെ സ​മ​ർ​ഥി​ച്ച​ത്.

വ​ള്ള​ത്തോ​ൾ പ​റ​ഞ്ഞ​തു​പോ​ലെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചൈ​ത​ന്യം മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു ചെ​ല്ലു​ക, അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​രി​ത്രം വാ​യി​ക്കു​ക. ആ ​വാ​യ​ന​യ്ക്കായി ‘സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ’ ക​യ്യി​ലെ​ടു​ക്കു​ക. ഇ​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചൈ​ത​ന്യം മ​ന​സി​ലാ​ക​ട്ടെ.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ന്ത​ക​ളി​ൽ​നി​ന്നു പു​തി​യ ത​ല​മു​റ അ​ക​ന്നു​പോ​കു​ക​യാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. അ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തി​നു വി​മ​ർ​ശ​ക​രു​ണ്ട്. വി​മ​ർ​ശ​ക​രോ​ട് അ​ദ്ദേ​ഹം സ​ഹി​ഷ്ണു​ത പു​ല​ർ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​ങ്ങും വ​ള​ർ​ന്നു​വ​രു​ക​യാ​ണ്. യു​ദ്ധ​ത്തി​ന്‍റെ​യും അ​സ​മാ​ധാ​ന​ത്തി​ന്‍റെ​യും ലോ​ക​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രി​ക​യേ ഉ​ള്ളൂ. അ​ഹിം​സ​കൊ​ണ്ട് എ​ങ്ങ​നെ​യാ​ണ് ലോ​ക​ത്തി​ൽ ഒ​രു സ​മ​രം ന​ട​ത്താ​ൻ സാ​ധി​ക്കു​ക, അ​ധി​നി​വേ​ശ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു ത​ട​യാ​ൻ സാ​ധി​ക്കു​ക എ​ന്ന​തെ​ല്ലാം പ്രാ​യോ​ഗി​ക​മാ​യി തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് ഗാന്ധിജി. ല​ളി​ത​മാ​യ വാ​ക്കു​ക​ളി​ൽ ര​ചി​ക്ക​പ്പെ​ട്ട മ​ഹാ​ത്മാ​വി​ന്‍റെ ആ​ത്മ​ക​ഥ ഇ​ന്നും എ​ന്നും പാ​രാ​യ​ണയോ​ഗ്യം​ത​ന്നെ.

(മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും കേ​​​ര​​​ള പ​​​ബ്ലി​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (സെ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ) ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ് ക​​​വി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ലേ​​ഖ​​ക​​ൻ.)

Tags : Mahatma Gandhi

Recent News

Up