x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശസ്നേഹത്തിന് അഗ്നി പകർന്ന ‘വന്ദേമാതരം’

പ്ര​​​ഫ. റോ​​​ണി കെ. ​​​ബേ​​​ബി
Published: November 9, 2025 02:21 AM IST | Updated: November 9, 2025 02:21 AM IST

സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മ​​​ന്ത്ര​​​മാ​​​യി ന​​​മ്മു​​​ടെ സി​​​ര​​​ക​​​ളി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്ന ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യ ‘വ​​​ന്ദേ​​​മാ​​​ത​​​രം’ ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി ര​​​ചി​​​ച്ചി​​​ട്ട് 150 വ​​​ർ​​​ഷ​​​ം പി​​​ന്നി​​​ടു​​​ക​​​യാ​​​ണ്. ‘ത്യാ​​​ഗ​​​ത്താ​​​ൽ വി​​​ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഗാ​​​നം’ എ​​​ന്ന് മ​​​ഹാ​​​ത്മാഗാ​​​ന്ധി​​​യും ‘ന​​​മ്മു​​​ടെ ഉ​​​ണ​​​ർ​​​ത്തുപാ​​​ട്ട്’ എ​​​ന്ന് ജ​​​വഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വും വി​​​ശേ​​​ഷി​​​പ്പി​​​ച്ച വ​​​ന്ദേ​​​മാ​​​ത​​​രം ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ത​​​ല​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ മു​​​ഴ​​​ങ്ങി​​​ക്കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു.

എ​​​ഴു​​​തി​​​യ​​​ത് സം​​​സ്കൃ​​​തം ക​​​ല​​​ര്‍ന്ന ബം​​​ഗാ​​​ളി​​​യി​​​ല്‍ ആ​​​ണെ​​​ങ്കി​​​ലും ഭാ​​​ഷ​​​യ്ക്ക​​​തീ​​​ത​​​മാ​​​ണ് വ​​​രി​​​ക​​​ള്‍. 1870ക​​​ളി​​​ൽ ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി​​​യെ സ്തു​​​തി​​​ക്കു​​​ന്ന ‘ദൈ​​​വം രാ​​​ജ്ഞി​​​യെ ര​​​ക്ഷി​​​ക്ക​​​ട്ടെ’ എ​​​ന്ന ഗാ​​​നം എ​​​ല്ലാ​​​വ​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ആ​​​ല​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ബ്രി​​​ട്ടീ​​​ഷ് നി​​​ബ​​​ന്ധ​​​ന​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യാ​​​ണ് ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി വ​​​ന്ദേ​​​മാ​​​ത​​​രം ര​​​ചി​​​ച്ച​​​ത് എ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

1875 ന​​​വം​​​ബ​​​ര്‍ ഏ​​​ഴി​​​നാ​​​ണ് ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി​​​യു​​​ടെ തൂ​​​ലി​​​ക​​​യി​​​ലൂ​​​ടെ ഗാ​​​നം പി​​​റ​​​വി​​​യെ​​​ടു​​​ത്ത​​​ത്. ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ർ​​​ജി ത​​​ന്നെ ര​​​ചി​​​ച്ച ആ​​​ന​​​ന്ദ​​​മ​​​ഠം എ​​​ന്ന നോ​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ദ്യ​​​മാ​​​യി പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. 1909 ന​​​വം​​​ബ​​​ര്‍ 20നാ​​​ണ് ക​​​ര്‍മ​​​യോ​​​ഗി​​​ന്‍ എ​​​ന്ന ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ വി​​​വ​​​ര്‍ത്ത​​​നം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്. 1923ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത ഗാ​​​യ​​​ക​​​ൻ വി.​​​ഡി. പാ​​​ലു​​​സ്‌​​​ക​​​ർ കാ​​​ഫി രാ​​​ഗ​​​ത്തി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ലാ​​​പ​​​നം ന​​​ട​​​ത്തി.

ഒ​​​രു ക​​​വി​​​യു​​​ടെ കേ​​​വ​​​ല​​​മാ​​​യ ഭാ​​​വ​​​ന മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല വ​​​ന്ദേ​​​മാ​​​ത​​​രം എ​​​ന്ന ഗാ​​​നം. മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​വും അ​​​തി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​മാ​​​യ ഇ​​​ച്ഛാ​​​ശ​​​ക്തി​​​യെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന ആ​​​ത്മാ​​​വി​​​ന്‍റെ നൊ​​​മ്പ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന മു​​​റ​​​വി​​​ളി​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഒ​​​രു​​​മി​​​ച്ച് ഒ​​​രൊ​​​റ്റ സ്വ​​​പ്‌​​​നം കാ​​​ണാ​​​ന്‍ ബ​​​ങ്കിം ച​​​ന്ദ്ര ചാ​​​റ്റ​​​ര്‍ജി​​​യു​​​ടെ വ​​​രി​​​ക​​​ള്‍ ജ​​​ന​​​ത​​​യോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. ആ​​​ന​​​ന്ദ​​​മ​​​ഠം വാ​​​യ​​​ന​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തോ​​​ടെ, നോ​​​വ​​​ലി​​​ലെ ആ ​​​ഗാ​​​നം രാ​​​ജ്യ​​​ത്തി​​​ന്‍റെ സി​​​ര​​​ക​​​ളി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു. 1896ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ല്‍ക്ക​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ര്‍ ആ​​​ല​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഒ​​​രു സ​​​ങ്കീ​​​ര്‍ത്ത​​​നം​​​പോ​​​ലെ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ദ്യ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ള്‍ ശ്ര​​​വി​​​ച്ച​​​ത്. ബം​​​ഗാ​​​ളി​​​ന്‍റെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മെ​​​ന്ന് അ​​​ര​​​ബി​​​ന്ദോ വി​​​ശേ​​​ഷി​​​പ്പി​​​ച്ച വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ സ്വാ​​​ത​​​ന്ത്ര്യ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത് ടാ​​​ഗോ​​​റാ​​​ണ്.

1905ൽ ​​​ബം​​​ഗാ​​​ൾ വി​​​ഭ​​​ജ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഗാ​​​ന​​​മാ​​​യി അ​​​ല​​​യ​​​ടി​​​ച്ചു. ഭ​​​ഗ​​​ത് സിം​​​ഗ്, ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ ആ​​​സാ​​​ദ്, ബ​​​ടു​​​കേ​​​ശ്വ​​​ര്‍ ദ​​​ത്ത് തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ ധീ​​​ര​​​ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ള്‍ വ​​​ന്ദേ​​​മാ​​​ത​​​രം മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് സ​​​ധൈ​​​ര്യം ക​​​ഴു​​​മ​​​ര​​​ത്തി​​​ലേ​​​ക്ക് ന​​​ട​​​ന്നു​​​നീ​​​ങ്ങി. സു​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ ആ​​​ര്‍മി​​​യു​​​ടെ ഗാ​​​ന​​​മാ​​​ക്കി. നി​​​ര​​​വ​​​ധി സ്വാ​​​ത​​​ന്ത്ര​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ൾ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ച്ചു എ​​​ന്ന കു​​​റ്റ​​​ത്തി​​​ന് തു​​​റുങ്കി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

1907ല്‍ ​​​ജർമനി‍യിലെ സ്റ്റു​​​ട്ട്ഗാ​​​ര്‍ട്ടി​​​ല്‍ മാ​​​ഡം ഭി​​​ക്കാ​​​ജി കാ​​​മ ത്രി​​​വ​​​ര്‍ണ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ പ​​​താ​​​ക​​​യി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​രം എ​​​ന്നാ​​​യി​​​രു​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ത്രി​​​വ​​​ര്‍ണ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി​​​യ സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. 1909 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പാ​​​രീ​​​സ് ഇ​​​ന്ത്യ​​​ൻ സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ‘ബ​​​ന്ദേ മാ​​​ത​​​രം’ എ​​​ന്ന പേ​​​രി​​​ൽ മാ​​​ഡം ഭി​​​ക്കാ​​​ജി കാ​​​മ പ​​​ത്രം ആ​​​രം​​​ഭി​​​ച്ചു. വ​​​ന്ദേ മാ​​​ത​​​രം ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ നി​​​രോ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് മാ​​​ഡം കാ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

1937ല്‍ ​​​ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്റു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക സ​​​മി​​​തി ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ വീ​​​ണ്ടും വ​​​ന്ദേ​​​മാ​​​ത​​​രം നി​​​രോ​​​ധി​​​ച്ചു. 1947ൽ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​ണ​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഭാ​​​ഷാ​​​പ​​​ര​​​മാ​​​യ സാ​​​ർ​​​വ​​​ത്രി​​​ക​​​ത മൂ​​​ലം ‘ജ​​​ന ഗ​​​ണ മ​​​ന’ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 1950 ജ​​​നു​​​വ​​​രി 24ന് ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് ജ​​​ന​​​ഗ​​​ണ മ​​​ന​​​യു​​​ടെ അ​​​തേ പ​​​ദ​​​വി വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നും ന​​​ല്‍ക​​​ണം എ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഈ ​​​നി​​​ര്‍ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​റി​​​ന്‍റെ ജ​​​ന-​​​ഗ​​​ണ-​​​മ​​​ന സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യും തു​​​ല്യ​​​മാ​​​യ പ​​​ദ​​​വി​​​യോ​​​ടെ ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യി വ​​​ന്ദേ​​​മാ​​​ത​​​ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ദൗ​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​കം​​​പോ​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​ മു​​​ത​​​ലെ​​​ടു​​​പ്പി​​​നു​​​വേ​​​ണ്ടി ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് അ​​​ത്യ​​​ന്തം ദു​​​ഃഖ​​​ക​​​ര​​​മാ​​​ണ്. 1937ൽ ​​​വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ‘നി​​​ർ​​​ണാ​​​യ​​​ക’ വ​​​രി​​​ക​​​ൾ നീ​​​ക്കം ചെ​​​യ്തു​​​വെ​​​ന്നും അ​​​ത് ഗാ​​​ന​​​ത്തെ വി​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​വി​​​ഭ​​​ജ​​​ന​​​ത്തി​​​ന് വി​​​ത്ത് വി​​​ത​​​യ്ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. 1937ൽ, ​​​വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ പ​​​തി​​​പ്പ് കോ​​​ൺ​​​ഗ്ര​​​സ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും യ​​​ഥാ​​​ർ​​​ഥ ആ​​​റ് ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ നാ​​​ലെ​​​ണ്ണം ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. ദു​​​ർ​​​ഗാദേ​​​വി​​​യെ സ്തു​​​തി​​​ക്കു​​​ന്ന ഭാ​​​ഗം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ൽ​​​നി​​​ന്നു നെ​​​ഹ്റു മ​​​ന​​​പ്പൂ​​​ർ​​​വം നീ​​​ക്കം ചെ​​​യ്തെ​​​ന്നാ​​​ണ് വി​​​മ​​​ർ​​​ശ​​​നം.

1937ല്‍ ​​​ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്റു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന പ്ര​​​വ​​​ര്‍ത്ത​​​കസ​​​മി​​​തി​​​യി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ഭാ​​​ഗ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് സൂ​​​ചി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ബി​​​ഹാ​​​റി​​​ലെ പ​​​റ്റ്ന​​​യി​​​ല്‍ ബി​​​ജെ​​​പി ഓ​​​ഫി​​​സി​​​ല്‍ ന​​​ട​​​ന്ന വ​​​ന്ദേ​​​മാ​​​ത​​​രം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ല്‍ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും സ​​​മാ​​​ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍ത്തി​​​യി​​​രു​​​ന്നു. മ​​​ഹാ​​​ക​​​വി ടാ​​​ഗോ​​​റി​​​ന്‍റെ ജ​​​ന​​​ഗ​​​ണ​​​മ​​​ന എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​ന് അ​​​ഞ്ചു ച​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള​​​തി​​​ൽ ആ​​​ദ്യ​​​ത്തെ ച​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​യി എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. സ​​​മാ​​​ന​​​മാ​​​യി​​​ട്ടാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ട് ഖ​​​ണ്ഡ​​​ങ്ങ​​​ൾ ദേ​​​ശീ​​​യഗീ​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച​​​ത്.

മ​​​ഹാ​​​ക​​​വി ടാ​​​ഗോ​​​ർ ത​​​ന്നെ​​​യാ​​​ണ് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ലെ ആ​​​ദ്യ ര​​​ണ്ട് ഖ​​​ണ്ഡ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് എ​​​ന്ന ച​​​രി​​​ത്ര​​​വ​​​സ്തു​​​ത​​​ക​​​ളെ മ​​​നഃ​​​പൂ​​​ർ​​​വം മൂ​​​ടി​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ മു​​​ത​​​ലെ​​​ടു​​​പ്പി​​​ന് ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. എ​​​ത്ര​​​മാ​​​ത്രം വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​വി​​​ട്ടാ​​​ലും ദേ​​​ശ​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ടു​​​ങ്ങാ​​​ത്ത അ​​​ഗ്നി​​​യാ​​​യി വ​​​ന്ദേ​​​മാ​​​ത​​​രാം ത​​​ല​​​മു​​​റ​​​ക​​​ളി​​​ലൂ​​​ടെ അ​​​ന​​​സ്യൂ​​​തം പ്ര​​​വ​​​ഹി​​​ക്കും എ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

Tags : Vande Mataram patriotism Tagore

Recent News

Up