x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു


Published: December 3, 2025 06:54 PM IST | Updated: December 3, 2025 06:59 PM IST

റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെയും വധിച്ചു.

ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ. ഇപ്പോഴും ഏറ്റുമുട്ടിൽ തുടരുകയാണ്. ഇന്ന് രാവിലെ ഈ പ്രദേശത്ത് തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്കു നേരെ മാവോയിസ്റ്റുകൾക്ക് വെടിയുതിർക്കുകായിരുന്നു. പിന്നീട് ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങി.

ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീരമൃത്യുവരിച്ച ജവാൻമാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Tags : Maoist Chhattisgarh Bijapur–Dantewada

Recent News

Up