മുംബൈ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു.
പുലർച്ചെ അഞ്ചിനുണ്ടായ അപകടത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. 15 മുതൽ 20 വരെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞ് രണ്ട് ഡമ്പർ ട്രക്കുകൾ ആദ്യം കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ പേരയ്ക്കാ നിറച്ച ട്രക്കും ഈ വാഹനങ്ങളിൽ ഇടിച്ചു.
ഈ ട്രക്കിൽ നിന്നും പുറത്തുപോയ പേരയ്ക്കകൾ റോഡിൽ വഴുക്കൽ സൃഷ്ടിച്ചു. ഇതോടെ മറ്റ് വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടുകയും ഒന്നിലധികം അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 20 മുതൽ 25 വരെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
പോലീസ്, ആംബുലൻസ്, രക്ഷാപ്രവർത്തകർ എന്നിവരെ ഉടൻ തന്നെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട നിരവധി പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോലീസ് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Tags : Mumbai-Delhi Expressway accident Dense Fog death