x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഎൽഒമാർക്ക് ഭീഷണിയുണ്ടെങ്കിൽ നടപടി വേണം: സു​​​​പ്രീം​​​​കോ​​​​ട​​​​തി


Published: December 10, 2025 02:59 AM IST | Updated: December 10, 2025 02:59 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​ആ​​​​ർ) ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​രാ​​​​ജ​​​​ക​​​​ത്വ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ജി എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

എ​​​​സ്ഐ​​​ആ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വി​​​​ധ ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​വെ​​​യാ​​​ണു ​ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​താ​​​​യും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​ട​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ട​​​​സം സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം, സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും സം​​​​ര​​​​ക്ഷ​​​​ണം ഒ​​​​രു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​തെ വ​​​​രു​​​​ന്പോ​​​​ഴും ഉ​​​​ചി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ​​​​ക്കു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള പോ​​​​ലീ​​​​സി​​​​നെ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ൽ വ​​​​യ്ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ന്നാ​​​​ൽ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ധി​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന് എ​​​​ങ്ങ​​​​നെ ന​​​​ൽ​​​കാ​​​​നാ​​​​കു​​​​മെ​​​​ന്ന് ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

Tags : Supreme Court BLOs Action SIR threatened

Recent News

Up