x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“നേ​ഹയ്ക്കെ​തി​രേ ന​ട​പ​ടി​ക​ൾ പാ​ടി​ല്ല”; മോദിക്കെതിരായ പോസ്റ്റിൽ കോടതി


Published: January 8, 2026 03:04 AM IST | Updated: January 8, 2026 03:04 AM IST

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ ഭോ​ജ്പു​രി ഗാ​യി​ക നേ​ഹ സിം​ഗ് റാ​ത്തോ​ഡി​നെ​തി​രേ​യു​ള്ള കേ​സി​ൽ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം ന​ൽ​കി സു​പ്രീം​കോ​ട​തി.

നേ​ഹ സിം​ഗി​നെ​തി​രേ നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, അ​തു​ൽ എ​സ്. ച​ന്ദൂ​ർ​ക്ക​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം സ​മാ​ന കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ഗാ​യി​ക സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മോ​ദി രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ബി​ഹാ​റി​ലേ​യ്ക്ക് പോ​യ​ത​ട​ക്കം വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നേ​ഹ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​ത്.

പാ​ക്കി​സ്ഥാ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാ​ണ് മോ​ദി ബി​ഹാ​റി​ലേ​ക്ക് പോ​യ​തെ​ന്നാ​യി​രു​ന്നു നേ​ഹ​യു​ടെ പോ​സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്കം. തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും നേ​ഹ ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​മാ​ണ് നേ​ഹ ന​ട​ത്തി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സാ​ണ് നേ​ഹ്​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നേ​ഹ നേ​ര​ത്തേയും ന​ട​ത്തി​യി​ട്ടു​ണ്ട്.

Tags : post Modi Bhojpuri singer Supreme Court Neha Singh Rathod

Recent News

Up