x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരികെ വരണമെങ്കിൽ അവാമി ലീഗിന്‍റെ നിരോധനം പിൻവലിക്കണം: ഹസീന


Published: November 12, 2025 11:16 PM IST | Updated: November 12, 2025 11:16 PM IST

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​തൃ​​​രാ​​​ജ്യ​​​ത്തേ​​​ക്കു തി​​​രി​​​കെ​​​മ​​​ട​​​ങ്ങാ​​​ൻ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ണ്ടെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​ക​​​ലാ​​​പം മൂ​​​ലം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന.

രാ​​​ജ്യ​​​ത്തു പ​​​ങ്കാ​​​ളി​​​ത്ത​​​ജ​​​നാ​​​ധി​​​പ​​​ത്യം വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​തും ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ അ​​​വാ​​​മി ലീ​​​ഗി​​​ന്‍റെ നി​​​രോ​​​ധ​​​നം നീ​​​ക്ക​​​ണ​​​മെ​​​ന്ന​​​തും സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വും എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​ണ് രാ​​​ജ്യ​​​ത്തേ​​​ക്ക് തി​​​രി​​​കെ മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി താ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളെ​​​ന്നും ഹ​​​സീ​​​ന അ​​​റി​​​യി​​​ച്ചു.

ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത് ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ ഹ​​​സീ​​​ന അ​​​ജ്ഞാ​​​ത സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ പി​​​ടി​​​ഐ​​​ക്ക് ഇ-​​​മെ​​​യി​​​ൽ മു​​​ഖേ​​​ന ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ടാ​​​യ ക​​​ലാ​​​പം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഹ​​​സീ​​​ന കൈ​​​ക്കൊ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രൈം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ (ഐ​​​സി​​​ടി) ഇ​​​ന്നു വി​​​ധി പ​​​റ​​​യാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് ഹ​​​സീ​​​ന​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. അ​​​വാ​​​മി ലീ​​​ഗ് ഇ​​​ന്ന് ബംഗ്ലാദേശിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags : Awami League Bengladesh former Pm Hasina

Recent News

Up