x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളി നടൻ കല്യാൺ ചാറ്റർജി അന്തരിച്ചു


Published: December 9, 2025 03:20 AM IST | Updated: December 9, 2025 03:20 AM IST

കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​ശ​​​സ്ത ബം​​​ഗാ​​​ളി ന​​​ട​​​ൻ ക​​​ല്യാ​​​ൺ ചാ​​​റ്റ​​​ർ​​​ജി (81) അ​​​ന്ത​​​രി​​​ച്ചു. ടൈ​​​ഫോ​​​യ്ഡ് ബാ​​​ധി​​​ച്ച് കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

നാ​​​നൂ​​​റി​​​ലേ​​​റെ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 1968ലാ​​​ണ് ഇ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

സ​​​ത്യ​​​ജി​​​ത് റേ​​​യു​​​ടെ പ്ര​​​തി​​​ദ്വ​​​ന്ദി​​​യി​​​ലും സു​​​ജോ​​​യ് ഘോ​​​ഷി​​​ന്‍റെ ഹി​​​ന്ദി സി​​​നി​​​മ ക​​​ഹാ​​​നി​​​യി​​​ലും ചാ​​​റ്റ​​​ർ​​​ജി അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​മി​​​ത്ര ചാ​​​റ്റ​​​ർ​​​ജി, സാ​​​ബി​​​ത്രി ച​​​ട്ടോ​​​പാ​​​ധ്യാ​​​യ, ദീ​​​പാ​​​ങ്ക​​​ർ ഡേ ​​​എ​​​ന്നി​​​വ​​​രു​​​ടെ സ​​​മ​​​കാ​​​ലി​​​ക​​​നാ​​​യി​​​രു​​​ന്നു ക​​​ല്യാ​​​ൺ ചാ​​​റ്റ​​​ർ​​​ജി.

Tags : Bengali actor Kalyan Chatterjee passes away Kolkata

Recent News

Up