x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മു​ക​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ചു; മോ​ഡ​ലും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ യു​വ​തി മ​രി​ച്ചു


Published: November 10, 2025 07:26 PM IST | Updated: November 10, 2025 07:26 PM IST

ഭോ​പ്പാ​ൽ: കാ​മു​ക​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച മോ​ഡ​ലും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ സെ​ഹോ​ർ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മോ​ഡ​ൽ ഖു​ഷ്ബു അ​ഹി​ർ​വാ​ർ(27)​നെ കാ​മു​ക​ൻ ഉ​പേ​ക്ഷി​ച്ച​ത്.

ഡോ​ക്ട​ർ​മാ​ർ പെ​ൺ​കു​ട്ടി മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ഭോ​പ്പാ​ലി​ലെ ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു.

മ​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ച് അ​മ്മ ല​ക്ഷ്മി അ​ഹി​ർ​വാ​ർ രം​ഗ​ത്തെ​ത്തി. അ​വ​ളു​ടെ ദേ​ഹ​മാ​സ​ക​ലം നീ​ല നി​റ​ത്തി​ലു​ള്ള പാ​ടു​ക​ൾ ഉ​ണ്ട്. അ​വ​ളു​ടെ മു​ഖം വീ​ർ​ത്തി​രി​ക്കു​ന്നു. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. എ​ന്‍റെ മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു കൊ​ന്നു.-​ഖു​ഷ്ബു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. ഖു​ഷ്ബു​വി​ന് നീ​തി​വേ​ണ​മെ​ന്ന് സ​ഹോ​ദ​രി​യും ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബം പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഖാ​സിം എ​ന്ന വ്യ​ക്തി​യു​മാ​യി ഖു​ഷ്ബു ലി​വ്-​ഇ​ൻ റി​ലേ​ഷ​നി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഖു​ഷ്ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം ഇ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​യി. ദ​മ്പ​തി​ക​ൾ ഉ​ജ്ജ​യി​നി​ൽ നി​ന്ന് ഭോ​പ്പാ​ലി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഖു​ഷ്ബു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് മൂ​ന്ന് ദി​വ​സം മു​മ്പ്, ഖാ​സിം ത​ന്നെ വി​ളി​ച്ച​താ​യി ഖു​ഷ്ബു​വി​ന്‍റെ അ​മ്മ പ​റ​യു​ന്നു. ഞാ​ൻ ഒ​രു മു​സ്‌​ലീ​മാ​ണ്, നി​ങ്ങ​ളു​ടെ മ​ക​ൾ എന്‍റെ കൂ​ടെ​യു​ണ്ട്. വി​ഷ​മി​ക്കേ​ണ്ട, ഞാ​ൻ അ​വ​ളെ ഉ​ജ്ജൈ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി അ​മ്മ ല​ക്ഷ്മി പ​റ​ഞ്ഞു. പി​ന്നീ​ട് ഖു​ഷ്ബു​വും കു​ടും​ബ​ത്തെ വി​ളി​ച്ചു.

മോ​ഡ​ലാ​യി​രു​ന്ന ഖു​ഷ്ബു. ബി​എ കോ​ഴ്‌​സി​ന്‍റെ ഒ​ന്നാം വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ഭോ​പ്പാ​ലി​ൽ താ​മ​സ​മാ​ക്കി. സംഭവത്തിൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഖാസി​മി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഖു​ഷ്ബു​വി​ന്‍റെ പ​രി​ക്കു​ക​ളു​ടെ സ്വ​ഭാ​വം ആ​ക്ര​മ​ണ​ത്തി​നും ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.

Tags : Bhopal Model Khushboo Ahirwar Dumped By Lover utside Hospital died police case

Recent News

Up