കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ചശേഷവും ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണം തുടരുന്നതിനെതിരേ അമ്പതുകളില്‍ നടന്ന വിമോചനസമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍.
ഗോവ വിമോചനസമരത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ വിമോചനസമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും ആ സമരത്തില്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എഐസിസി പ്രമേയം പാസാക്കിയിരുന്നു. ഗോവയ്ക്ക് സ്വാതന്ത്ര്യം നല്കിയാല് ഗോവന്‍ ജനത പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ട് എഐസിസി പ്രമേയം പാസാക്കിയെന്നും ഗവർണർ പറഞ്ഞു.
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്നും നിശാക്ലബ് സംസ്കാരം വ്യാപകമാകുന്നതിനെ കുറിച്ച് സമൂഹം ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം സര്‍ക്കാരിന് മാത്രം തടയാന്‍ കഴിയുന്നതല്ല, സമൂഹത്തിനുകൂടി അതിന് ഉത്തരവാദിത്വമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Tags : Goa's liberation Congress Kerala governor Rajendra Vishwanath Arlekar