x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ർ​ശി​ക്കു​ന്ന​വ​ർ ത്യാ​ഗ​ങ്ങ​ളെ വി​ല​മ​തി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ: പ്രി​യ​ങ്ക ഗാ​ന്ധി


Published: November 5, 2025 10:20 PM IST | Updated: November 5, 2025 10:20 PM IST

പാ​​​​റ്റ്ന: കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ കു​​​​ടും​​​​ബ​​​​വാ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന ബി​​​​ജെ​​​​പി ആ​​​​ക്ഷേ​​​​പ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ച്ച് പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. പൂ​​​​ർ​​​​വി​​​​ക​​​​ർ ചെ​​​​യ്ത ത്യാ​​​​ഗ​​​​ങ്ങ​​​​ളെ വി​​​​ല​​​​മ​​​​തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.

ബി​​​​ഹാ​​​​ർ വെ​​​​സ്റ്റ് ച​​​​മ്പാ​​​​ര​​​​ൻ ജി​​​​ല്ല​​​​യി​​​​ലെ വാ​​​​ൽ​​​​മീ​​​​കി ന​​​​ഗ​​​​റി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ. “കു​​​​ടും​​​​ബ​​​​വാ​​​​ഴ്ച രാ​​​​ഷ്‌ട്രീ​​​​യ​​​​മെ​​​​ന്നു വേ​​​​ദി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ത്യാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.

രാ​​​​വി​​​​ലെ മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ നെ​​​​ഹ്‌​​​​റു​​​​വി​​​​നെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ തി​​​​ര​​​​ക്കി​​​​ലാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

പു​​​​തു​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ന്യൂ​​​​യോ​​​​ർ​​​​ക്ക് മേ​​​​യ​​​​ർ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​നെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു. എ​​​​ന്നാ​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ പ്ര​​​​ധാ​​​​ന​​​​ മ​​​​ന്ത്രി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം​​​​നാ​​​​ട്ടി​​​​ൽ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​ണ്”- പ്രി​​​​യ​​​​ങ്ക പ​​റ​​ഞ്ഞു.

Tags : Priyanka Gandhi Bihar Election Congress

Recent News

Up