x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാവോയിസ്റ്റുകളുടെ വധശിക്ഷ: ഹൈക്കോടതി വീണ്ടും പരിശോധിക്കും


Published: November 1, 2025 02:29 AM IST | Updated: November 1, 2025 02:29 AM IST

റാ​​ഞ്ചി: ആ​​റ് പോ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ര​​ണ്ട് മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ വ​​ധ​​ശി​​ക്ഷ​​യ്ക്കെതിരേ​​യു​​ള്ള അ​​പ്പീ​​ൽ ജാ​​ർ​​ഖ​​ണ്ഡ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ മ​​റ്റൊ​​രു ബെ​​ഞ്ച് പ​​രി​​ഗ​​ണി​​ക്കും.

ര​​ണ്ടം​​ഗബെ​​ഞ്ച് ഭി​​ന്ന​​വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ജ​​സ്റ്റീസ് ഗൗ​​തം കു​​മാ​​ർ ചൗ​​ധ​​രി​​യു​​ടെ ബ​​ഞ്ചി​​ൽ കേ​​സ് എ​​ത്തു​​ന്ന​​ത്.

ദും​​ക സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യു​​ടെ 2018 സെ​​പ്റ്റം​​ബ​​ർ 26 ലെ ​​വി​​ധി​​ക്കെ​​തി​​രേ പ്ര​​തി​​ക​​ളാ​​യ പ്ര​​വീ​​ർ ദാ ​​എ​​ന്ന പ്ര​​വീ​​ർ മു​​ർ​​മു​​വും ത​​ല ദാ ​​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ശാ​​ന്ത​​ൻ ബ​​സ്കി​​യു​​മാ​​ണ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.

കേ​​സി​​ൽ ക​​ഴി​​ഞ്ഞ 17 നാ​​ണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ഭി​​ന്ന​​വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. 2013 ജൂ​​ലൈ ര​​ണ്ടി​​ന് പു​​കാ​​ർ എ​​സ്പി അ​​മ​​ർ​​ജി​​ത് ബാ​​ലി​​ഹ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റ് പോ​​ലീ​​സു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ​​യു​​ള്ള കേ​​സ്.

Tags : Death penalty for Maoists Maoists Death penalty jharkhand High Court

Recent News

Up