x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ജിം ​ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഗു​ണ്ടാ​സം​ഘം


Published: January 6, 2026 12:31 AM IST | Updated: January 6, 2026 12:31 AM IST

ന്യൂ​ഡ​ല്‍​ഹി: ജിം ​ഉ​ട​മ​യ്ക്കും കു​ടും​ബ​ത്തി​നും നേ​രെ ക്രൂ​ര മ​ര്‍​ദ​നം. ഡ​ൽ​ഹി​യി​ലെ ജിം ​ഉ​ട​മ രാ​ജേ​ഷ് ഗാ​ര്‍​ഗി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് ല​ക്ഷ്മി ന​ഗ​റി​ല്‍ വ​ച്ച് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ജിം ​ഉ​ട​മ​യു​ടെ മ​ക​നെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ സം​ഘം അ​ർ​ധ ന​ഗ്ന​നാ​ക്കി മ​ര്‍​ദ്ദി​ച്ചു. ഭാ​ര്യ​യെ​യും മ​ര്‍​ദി​ച്ചു. ജി​മ്മി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

ജിം ​പ​രി​ശീ​ല​ക​ന്‍ സ​തീ​ശ് യാ​ദ​വും കൂ​ട്ടാ​ളി​ക​ളു​മാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. സ​തീ​ശ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജ​നു​വ​രി ര​ണ്ടി​ന് വീ​ടി​ന് താ​ഴെ കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റെ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷ് ഗാ‍‍​ർ​ഗി​നും കു​ടും​ബ​ത്തി​നും നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

നാ​ല് പേ‍​ർ ഇ​വി​ടേ​ക്കെ​ത്തി രാ​ജേ​ഷി​നേ​യും മ​ക​നേ​യും ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ‍​ർ നി​ന്നി​രു​ന്ന ബേ​സ്മെ​ന്‍റി​ൽ നി​ന്നും ഇ​വ​രെ വ​ലി​ച്ച് പു​റ​ത്ത് റോ​ഡി​ലി​ട്ട് ച​വി​ട്ടു​ന്ന​താ​യ ദൃ​ശ്യ​മാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Tags : Delhi gym police case

Recent News

Up