x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​വേ​യി​ൽ ടോ​ൾ ഒ​ഴി​വാ​ക്കു​ന്നു; ഉ​ത്ത​ര​വി​റ​ക്കി മ​ഹാ​രാ​ഷ്ട്ര സ്പീ​ക്ക​ർ


Published: December 10, 2025 07:23 PM IST | Updated: December 10, 2025 07:23 PM IST

മും​ബൈ: പ്ര​ധാ​ന ഹൈ​വേ​ക​ളി​ലെ​ല്ലാം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പി​ടി​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് സ്പീ​ക്ക​ർ സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ഗ്പൂ​രി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​റാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ടോ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​യം നി​ല​വി​ലു​ണ്ടാ​യി​ട്ടും ത​ങ്ങ​ൾ​ക്ക് ടോ​ൾ ഈ​ടാ​ക്കു​ന്നു​വെ​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​വി ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് തെ​റ്റാ​യി പി​രി​ച്ച ടോ​ൾ തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ടോ​ൾ പി​രി​വി​നെ നി​യ​മ​വി​രു​ദ്ധം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച സ്പീ​ക്ക​ർ, നി​ർ​വ്വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​ക​ൾ ഉ​ട​ൻ തി​രു​ത്ത​ണ​മെ​ന്ന് ഊ​ന്നി​പ്പ​റ​ഞ്ഞു.

ഫാ​സ് ടാ​ഗ് സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ൻ വാ​ഹ​ന ഡാ​റ്റാ​ബേ​സും ത​മ്മി​ലു​ള്ള ബാ​ക്കെ​ൻ​ഡ് സം​യോ​ജ​ന​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ടോ​ൾ പ്ലാ​സ​ക​ളി​ൽ ഇ​വി​ക​ളെ തെ​റ്റാ​യി ത​രം​തി​രി​ച്ച​താ​ണ് ടോ​ൾ ഈ​ടാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

അ​ടു​ത്ത എ​ട്ട് ദി​വ​സ​ത്തേ​ക്ക് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. ഇ​തി​ന​കം പി​രി​ച്ച ടോ​ൾ തു​ക തി​രി​കെ ന​ൽ​കാ​ൻ ശ​രി​യാ​യ സം​വി​ധാ​നം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ന​ർ​വേ​ക്ക​ർ പ​റ​ഞ്ഞു. ടോ​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​വ​രു​ടെ സം​വി​ധാ​ന​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ഇ​വി​ക​ളും ശ​രി​യാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Tags : Electric vehicles exempted toll highway Maharashtra Speaker

Recent News

Up