ചെന്നൈ: തമിഴ്നാട്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് മരണം നാലായി. തൂത്തുക്കുടിയിലാണ് 75കാരൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലും ഡെൽറ്റ ജില്ലകളിലും വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Tags : tamilnadu heavy rain weather update crop damage death