x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ബി​നോ​യ് മാ​പ്പി​ള​പ​റ​മ്പി​ലി​ന് മേ​ഘാ​ല​യ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി


Published: January 29, 2026 12:37 AM IST | Updated: January 29, 2026 12:37 AM IST

ഷി​​​ല്ലോം​​​ഗ്: മ​​​ല​​​യാ​​​ളി​​​യാ​​​യ ഫാ. ​​​ബി​​​നോ​​​യ് മാ​​​പ്പി​​​ള​​​പ​​​റ​​​മ്പി​​​ലി​​​നു മേ​​​ഘാ​​​ല​​​യ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത സി​​​വി​​​ലി​​​യ​​​ൻ ബ​​​ഹു​​​മ​​​തി​​​യാ​​​യ പാ ​​​തോ​​​ഗ​​​ൻ സാ​​​ങ്‌​​​മ പു​​​ര​​​സ്‌​​​കാ​​​രം. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ ഷി​​​ല്ലോം​​​ഗി​​​ലെ പോ​​​ളോ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ഘാ​​​ല​​​യ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​എ​​​ച്ച്. വി​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​ൽ​​നി​​​ന്ന് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​ആ​​​ദ​​​രം.

മേ​​​ഘാ​​​ല​​​യ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സ്നി​​​യാ​​​ഭ​​​ലാ​​​ങ് ധ​​​ർ, മേ​​​ഘാ​​​ല​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ മ​​​ല​​​യാ​​​ളി ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദ്, കി​​​ഴ​​​ക്ക​​​ൻ ഖാ​​​സി ജി​​​ല്ല ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​സെ​​​റ്റ മേ​​​രി കു​​​ർ​​​ബ, ഡി​​​ജി​​​പി ഇ​​​ദാ​​​ശി​​​ഷ നോം​​​ഗ്റാ​​​ങ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
കാ​​​സ​​​ർ​​​ഗോ​​​ഡ് പാ​​​ലാ​​​വ​​​യ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​യ ഫാ. ​​​ബി​​​നോ​​​യ് 1985 മു​​​ത​​​ൽ മേ​​​ഘാ​​​ല​​​യ കേ​​​ന്ദ്ര​​​മാ​​​യി സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ഷി​​​ല്ലോം​​​ഗി​​​ലെ വൈ​​​ദി​​​ക സെ​​​മി​​​നാ​​​രി​​​യി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം 1997ലാ​​​ണ് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​ത്തി​​​ൽ നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യ​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ മേ​​​ഘാ​​​ല​​​യ​​​യി​​​ലെ വെ​​​സ്റ്റ് ഗാ​​​രോ ഹി​​​ൽ​​​സ് ജി​​​ല്ല​​​യി​​​ലെ ടി​​​ക്രി​​​ക്കി​​​ല്ല​​​യി​​​ലു​​​ള്ള മു​​​ക്തി​​​ദാ​​​ത്ത മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യും ട്യു​​​റ രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ബാ​​​ക്ദി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു. ടി​​​ക്രി​​​ക്കി​​​ല്ല ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് പാ​​​വ​​​പ്പെ​​​ട്ട ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​ക്കാ​​​രു​​​ടെ ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് മു​​​ക്തി​​​ദാ​​​ത്ത കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി സ്ഥാ​​​പി​​​ച്ച​​​ത്. 20 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച സൊ​​​സൈ​​​റ്റി​​​യി​​​ൽ ഇ​​​ന്ന് 2800 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.

മേ​​​ഘാ​​​ല​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ച് കൂ​​​ട്ടു​​​കൃ​​​ഷി​​​യും കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത വി​​​പ​​​ണ​​​ന​​​ത്തി​​​നാ​​​യി മേ​​​ഘ് ഫാം ​​​പ്രോ​​​സ​​​സിം​​​ഗ് ഹ​​​ബ്, നോ​​​ക്മ ഐ​​​സ്‌​​​ക്രീം ഫാ​​​ക്ട​​​റി എ​​​ന്നി​​​വ​​​യും ആ​​​രം​​​ഭി​​​ച്ചു.

തൃ​​​ശൂ​​​രി​​​ൽ​​നി​​​ന്നു പ്ലാ​​​വ്, മാ​​​വ്, തെ​​​ങ്ങ്, ജാ​​​തി മു​​​ത​​​ലാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​ക​​​ളും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്നു ഇ​​​ഞ്ചി, മ​​​ഞ്ഞ​​​ൾ, കൂ​​​വ എ​​​ന്നി​​​വ​​​യും എ​​​ത്തി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി കൃ​​​ഷി ചെ​​​യ്യി​​​ച്ചു. മേ​​​ഘ് ഫാം ​​​പ്രോ​​​സ​​​സിം​​​ഗ് ഹ​​​ബ് വ​​​ഴി പൈ​​​നാ​​​പ്പി​​​ൾ ക​​​ർ​​​ഷ​​​ക​​​രെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് ര​​​ക്ഷി​​​ക്കാ​​​നും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ന്യാ​​​യ​​​മാ​​​യ വി​​​ല ഉ​​​റ​​​പ്പാ​​​ക്കാ​​​നും സാ​​​ധി​​​ച്ചു. ഇ​​​ത് അ​​​നേ​​​കം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കി. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ നാ​​​ട്ടു​​​ഭാ​​​ഷ​​​യി​​​ൽ​ നോ​​​ക്മ എ​​​ന്ന വാ​​​ക്കി​​​ന് ന​​​യി​​​ക്കു​​​ന്ന​​​വ​​​ൻ അ​​​ഥ​​​വാ കാ​​​ര​​​ണ​​​വ​​​ർ എ​​​ന്നാ​​​ണ് അ​​​ർ​​​ഥം. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ ഫാ. ​​​ബി​​​നോ​​​യി​​​ക്കു ന​​​ൽ​​​കി​​​യ ഈ ​​​വി​​​ശേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രു ത​​​ന്നെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ജ​​​ന​​​കീ​​​യ ഐ​​​സ്‌​​​ക്രീം ബ്രാ​​​ൻ​​​ഡി​​​നും ന​​​ൽ​​​കി​​​യ​​​ത്. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഈ ​​​ബ്രാ​​​ൻ​​​ഡി​​​ലു​​​ള്ള ഒ​​​രു ല​​​ക്ഷം ഐ​​​സ്ക്രീ​​​മു​​​ക​​​ളാ​​​ണ് പ്ര​​​തി​​​ദി​​​നം വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​ത്.

ട്യു​​​റ രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ബാ​​​ക്ദി​​​നു കീ​​​ഴി​​​ൽ നി​​​ല​​​വി​​​ൽ അ​​​ഞ്ചു പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​അ​​​ഞ്ചു കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും ദേ​​​ശീ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ര​​​വ​​​ധി ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും ഫാ. ​​​ബി​​​നോ​​​യി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നു. തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ ത​​​ന​​​തു ഭാ​​​ഷ​​​ക​​​ളാ​​​യ ഗാ​​​രോ, ആ​​​സാ​​​മീ​​​സ്, രാ​​​ഭ എ​​​ന്നി​​​വ അ​​​നാ​​​യാ​​​സം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​യും. ഗാ​​​രോ ഭാ​​​ഷ​​​യി​​​ൽ ഷാ​​​ലോം, അ​​​സോ​​​ങ്നി ജ​​​നേ​​​ര (നാ​​​ടി​​​ന്‍റെ ക​​​ണ്ണാ​​​ടി) എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു സി​​​നി​​​മ​​​ക​​​ൾ​​​ക്ക് തി​​​ര​​​ക്ക​​​ഥ​​​യെ​​​ഴു​​​തി സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പാ​​​ലാ​​​വ​​​യ​​​ലി​​​ലെ ആ​​​ദ്യ​​​കാ​​​ല കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക ദ​​​മ്പ​​​തി​​​ക​​​ളാ​​​യി​​​രു​​​ന്ന പ​​​രേ​​​ത​​​രാ​​​യ മാ​​​പ്പി​​​ള​​​പ​​​റ​​​മ്പി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും ക്ലാ​​​ര​​​മ്മ​​​യു​​​ടെ​​​യും 10 മ​​​ക്ക​​​ളി​​​ൽ ഏ​​​ഴാ​​​മ​​​നാ​​​ണ്. നാ​​​ട്ടി​​​ൽ പ്രീ​​​ഡി​​​ഗ്രി​​ക്കു ശേ​​​ഷ​​​മാ​​​ണ് ട്യൂ​​​റ രൂ​​​പ​​​ത​​​യ്ക്കു കീ​​​ഴി​​​ലെ സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

Tags : Meghalaya Fr. Binoy Mappilaparambil award

Recent News

Up