x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു


Published: November 28, 2025 10:36 PM IST | Updated: November 28, 2025 10:41 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. അ​ർ​ജു​ൻ നി​നാ​മ എ​ന്ന​യാ​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ട്രം​ബാ​ക്പു​ർ ഗ്രാ​മ​ത്തി​ലാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​മ്മ​യു​ടെ കൂ​ടി​യി​രു​ന്നി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി​യ പു​ലി ക​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ അ​മ്മ പു​ലി​യെ ഓ​ടി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. കു​ട്ടി​യു​മാ​യി പു​ലി കു​റ​ച്ചു​ദൂ​ര​ത്തേ​ക്ക് പൊ​യി. കു​റ​ച്ച് നേ​ര​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഏ​ഴ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു.

Tags : leopard killed girl gujarath amreli forest department police cage

Recent News

Up