x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ​യി​ലെ നി​ശാ​ക്ല​ബ്ബി​ലെ തീ​പി​ടി​ത്തം; ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ


Published: December 7, 2025 11:18 AM IST | Updated: December 7, 2025 11:18 AM IST

ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്.

ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്ല​ബ്ബി​ൽ അ​ഗ്നി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും നി​ർ​മാ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ നി​ർ​മി​ച്ച​തെ​ന്നും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സാ​വ​ന്ത് പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഗോ​വ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ 25 പേ​ർ മ​രി​ച്ചെ​ന്നും പ​രി​ക്കേ​റ്റ ആ​റു പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​റി​യി​ച്ചു.

ഗോ​വ​യി​ലെ അ​ർ​പോ​റ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബ്ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Tags : Goa Nightclub Fire Owner arrest magisterial probe CM Sawant

Recent News

Up