ജമ്മു: പാക്കിസ്ഥാന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘടനയുമായി ബന്ധമുള്ള ഡോദ സ്വദേശി ഷഹീദ് ഹുസൈന്റെ ഉടമസ്ഥതയിലുള്ള വസ്തുവകൾ സംസ്ഥാന അന്വേഷണ ഏജൻസിയും (എസ്ഐഎ) പോലീസും ചേർന്ന് കണ്ടുകെട്ടി. ഡോദയിലെ മാംഗോട്ടയിലെ വീട് ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.
സമൂഹമാധ്യമങ്ങളിലെ ജമ്മുകാഷ്മിരിൽനിന്നുള്ള യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് എത്തിക്കുന്നതാണ് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇയാളുടെ രീതിയെന്ന് അന്വേഷണസംഘം പറഞ്ഞു.
Tags : Hizbul terrorist' properties seized SIA Police