x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയൽപക്കത്തു ഭീകരതവളർത്തരുതെന്ന് പോളണ്ടിനോട് ഇന്ത്യ


Published: January 20, 2026 04:34 AM IST | Updated: January 20, 2026 04:34 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​യ​ൽ​പ​ക്ക​ത്തു ഭീ​ക​ര​ത വ​ള​ർ​ത്ത​രു​തെ​ന്ന് പോ​ള​ണ്ട് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ റാ​ഡോ​സ്ലോ സി​ക്കോ​ർ​സ്കി​യോ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ.

റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ, റ​ഷ്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ തീ​രു​വ അ​ട​ക്ക​മു​ള്ള സ​മ്മ​ർ​ദ്ദ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ നേ​രി​ട്ടോ അ​ല്ലാ​തെ​യോ പാ​ക്കി​സ്ഥാ​നു പി​ന്തു​ണ ന​ൽ​കു​ന്ന​തി​നെ​തി​രെ പോ​ള​ണ്ടി​നു മ​ന്ത്രി ജ​യ​ശ​ങ്ക​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി. പാ​ക്കി​സ്ഥാ​നി​ൽ തീ​വ്ര​വാ​ദ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി​യി​ൽ പോ​ള​ണ്ടി​ലെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​ത​യോ​ടു വി​ട്ടു​വീ​ഴ്ച​യും സ​ഹി​ഷ്ണു​ത​യും കാ​ണി​ക്ക​രു​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ സി​ക്കോ​ർ​സ്കി​യു​ടെ പാ​ക് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ കാ​ഷ്മീ​ർ പ്ര​ശ്നം പോ​ള​ണ്ട് ഉ​ന്ന​യി​ച്ച​തി​ലു​ള്ള അ​തൃ​പ്തി മ​റ​ച്ചു​വ​യ്ക്കാ​തെ​യാ​യി​രു​ന്നു ജ​യ​ശ​ങ്ക​റി​ന്‍റെ പ​രാ​മ​ർ​ശം.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത ചെ​റു​ക്കേ​ണ്ട​തി​നോ​ടു യോ​ജി​ച്ചാ​ണു സി​ക്കോ​ർ​സ്കി പി​ന്നീ​ട് പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഴ്സോ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പോ​ള​ണ്ട്- ഇ​ന്ത്യ ബ​ന്ധം ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്നു. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, സു​ര​ക്ഷ, ഹ​രി​ത സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണം എ​ന്നി​വ​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ന​ല​ത്തെ ഡ​ൽ​ഹി ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചു.

Tags : India Poland terrorism

Recent News

Up