ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി സൂചന. ഏറെക്കാലമായി നിഷ്ക്രിയമായിരുന്ന അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന സംഘടന അടുത്തിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കളുമായി അണ്ണാമലൈ ചർച്ച നടത്തി.
ബിജെപി നേതൃത്വത്തിന്റെ തുടർച്ചയായ അവഗണന നേരിടുന്ന അണ്ണാമലൈയോട് പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ ജന്മനാടായ തിരുനൽവേലിയിലാണ് അണ്ണാമലൈ യോഗം ചേർന്നത്.
അവിടെത്തന്നെ അണ്ണാമലൈ യോഗം വിളിച്ചത് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാനാണെന്നാണ് നിഗമനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്ന അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു.
Tags : k.Annamalai Tamilnadu Bjp Nainar Nagendran