x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ മാറ്റിവയ്ക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Published: November 19, 2025 03:05 AM IST | Updated: November 19, 2025 03:05 AM IST

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഡി​സം​ബ​ർ 21 വ​രെ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​റും ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​ത് ഏ​താ​ണ്ട് അ​സാ​ധ്യ​മാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, എ​സ്ഐ​ആ​ർ പ്ര​ക്രി​യ​ക​ൾ ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​തു മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യെ ബാ​ധി​ക്കും എ​ന്നു മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ ഒ​രു ജീ​വ​ന​ക്കാ​ര​നും അ​വ​ശേ​ഷി​ക്കാ​ത്ത ഭ​ര​ണ​സ്തം​ഭ​ന​വും സൃ​ഷ്‌​ടി​ക്കും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​ന​വും ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​തി​നാ​ൽ, ഡി​സം​ബ​ർ നാ​ലു വ​രെ നീ​ളു​ന്ന തീ​വ്ര വോ​ട്ട​ർ​പ​ട്ടി​കാ പ​രി​ഷ്ക​ര​ണം മാ​റ്റി​വ​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യോ​ട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, എ​സ്ഐ​ആ​ർ നീ​ട്ടി​വ​യ്ക്കി​ല്ലെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്.

തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക​ൾ​ക്കാ​യി 1,76,000 സ​ർ​ക്കാ​ർ-അ​ർ​ധ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​യും 68,000 പോ​ലീ​സു​കാ​രെ​യും മ​റ്റു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ക്കേ​ണ്ട​തു​ണ്ട്.

എ​സ്ഐ​ആ​റി​നു മാ​ത്ര​മാ​യി 25,668 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം അ​ധി​ക​മാ​യി ആ​വ​ശ്യ​മാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് കേ​ര​ള​ത്തി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​നം വ്യ​ക്ത​മാ​ക്കി. സ​ങ്കീ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ള്ള സ​മ​ഗ്ര പ്ര​ക്രി​യ​യാ​ണ് എ​സ്ഐ​ആ​ർ. പ​രി​ശീ​ല​നം ല​ഭി​ച്ച​തും പ​രി​ച​യ​സ​ന്പ​ന്ന​രു​മാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണ്.

കേ​ര​ള പ​ഞ്ചാ​യ​ത്തിരാ​ജ് നി​യ​മ​ത്തി​ലെ വ​കു​പ്പ് 38, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ത്തി​ലെ വ​കു​പ്പ് 94 എ​ന്നി​വ പ്ര​കാ​രം അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ സി.​കെ. ശ​ശി മു​ഖേ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ: റി​ട്ടേ​ണിം​ഗ്, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഇ​ല​ക്‌​ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, അ​വ​രു​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ; സെ​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ; ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ആ​ദ്യ ലെ​വ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ; തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ശീ​ല​ന​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ; പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​രാ​യി (ബി​എ​ൽ​ഒ) നി​യ​മി​ക്ക​രു​തെ​ന്നും കേ​ര​ളം വ്യ​ക്ത​മാ​ക്കി.

കേരളം പി​ന്തു​ണ​യ്ക്കു​ന്നി​ല്ല

എ​സ്ഐ​ആ​റി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നു കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​യ​ല്ലി​ത്. എ​ങ്കി​ലും എ​സ്ഐ​ആ​റി​ന്‍റെ നി​യ​മ​സാ​ധു​ത​യ​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സ​മ​യ​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്ന് കേ​ര​ളം വി​ശ​ദീ​ക​രി​ച്ചു.

എ​സ്ഐ​ആ​റി​നെ ചോ​ദ്യം ചെ​യ്ത് ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും സു​പ്രീം​കോ​ട​തി​യി​ൽ നേ​ര​ത്തേ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​സ്ഐ​ആ​ർ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ൽ ഇ​ന്ന​ലെ പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു സു​പ്രീം​കോ​ട​തി ഒ​രാ​ഴ്ച മു​ന്പു നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ബി​ഹാ​റി​ൽ ന​ട​ത്തി​യ എ​സ്ഐ​ആ​ർ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ഐ​സി​സി നേ​തൃ​ത്വം നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ല്ല.

എ​സ്ഐ​ആ​ർ ഡി​സം​ബ​ർ നാ​ലു വ​രെഎ​സ്ഐ​ആ​ർ ഡി​സം​ബ​ർ നാ​ലു വ​രെ

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഛത്തീ​സ്ഗ​ഢ്, ഗോ​വ, ല​ക്ഷ​ദ്വീ​പ്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 12 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്ഐ​ആ​റി​ന്‍റെ ര​ണ്ടാം ഘ​ട്ടം ക​ഴി​ഞ്ഞ നാ​ലി​ന് ആ​രം​ഭി​ച്ച​ത്.       

 ഡി​സം​ബ​ർ നാ​ലി​ന​കം വി​ശ​ദാം​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ഒ​ന്പ​താം തീ​യ​തി​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം. 2026 ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം. 

എതിർപ്പുമായി കോ​ണ്‍ഗ്ര​സും ലീ​ഗുംഎ​സ്ഐ​ആ​ർ ഉ​ട​ൻ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. സ​ണ്ണി ജോ​സ​ഫും മു​സ്‌ലിം ലീ​ഗും സു​പ്രീം​കോ​ട​തി​യെ പ്ര​ത്യേ​കം സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ ആവ​ശ്യ​വു​മാ​യി സി​പി​എ​മ്മും സു​പ്രീം​കോ​ട​തി​യി​ൽ ഉ​ട​ൻ ഹ​ർ​ജി ന​ൽ​കു​മെ​ന്നാ​ണു സൂ​ച​ന. 

Tags : SIR Kerala moves Supreme Court Suprem Court

Recent News

Up