x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എയ​ര്‍​ഹോ​സ്റ്റ​സി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മ​ല​യാ​ളി ടെ​ക്കി അ​റ​സ്റ്റി​ല്‍


Published: December 1, 2025 02:04 AM IST | Updated: December 1, 2025 02:04 AM IST

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ എ​​​​യ​​​​ര്‍​ഹോ​​​​സ്റ്റ​​​​സി​​​​നോ​​​​ട് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യ മ​​​​ല​​​​യാ​​​​ളി സോ​​​ഫ്റ്റ്‌​​​വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ അ​​​​റ​​​​സ്റ്റി​​​​ല്‍.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ദു​​​​ബാ​​​​യി​​​​ല്‍​നി​​​​ന്ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. വി​​​​മാ​​​​നം ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ ത​​​​ന്‍റെ പാ​​​​സ്പോ​​​​ര്‍​ട്ട് വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യി ക്രൂ​​​​വി​​​​നെ അ​​​​റി​​​​യി​​​​ച്ചു.

ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് തെര​​​​യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ള്‍ ഇ​​​​യാ​​​​ള്‍ എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സി​​​നെ മോ​​​ശ​​​മാ​​​യി സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പ​​​​രാ​​​​തി.

കാ​​​​ബി​​​​ന്‍ ക്രൂ ​​​​ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ കേ​​​​സെ​​​​ടു​​​​ത്ത ആ​​​​ര്‍​ജി​​​​ഐ എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് പോ​​​​ലീ​​​​സ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 30 വ​​​​യ​​​​സു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : Air hostess Malayali techie Arrested misbehaving Hyderabad

Recent News

Up