x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ഫ് സൂ​ക്ഷി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന യു​പി സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം ത​ള്ളി കോ​ട​തി


Published: December 23, 2025 06:44 PM IST | Updated: December 23, 2025 06:58 PM IST

ല​ക്നോ: ബീ​ഫ് സൂ​ക്ഷി​ച്ചെ​ന്നാ​രോ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദാ​ദ്രി​യി​ൽ മു​ഹ​മ്മ​ദ് അ​ഖ്‍​ലാ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ കു​റ്റ​ങ്ങ​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ അ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി.

സൂ​ര​ജ്പൂ​രി​ലെ കോ​ട​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ​ത്. വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2015 ൽ ​മു​ഹ​മ്മ​ദ് അ​ഖ്‌​ലാ​ഖി​നെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ൽ ആ​ണ് ന​ട​പ​ടി.

ദാ​ദ്രി​യി​ലെ ബി​സാ​ദ എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​ഖ്‌​ലാ​ഖി​ന്‍റെ വീ​ട്. പ​ശു​വി​നെ അ​റു​ത്ത് അ​തി​ന്‍റെ മാം​സം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​യ​ൽ​ക്കാ​ര​ട​ങ്ങു​ന്ന ആ​ൾ​ക്കൂ​ട്ടം അ​ഖ്‌​ലാ​ഖി​നെ ത​ല്ലി​ക്കൊ​ന്ന​ത്.

കു​റ്റ​പ​ത്ര​ത്തി​ൽ പേ​രു​ള്ള എ​ല്ലാ​വ​ർ​ക്കു​മെ​തി​രാ​യ കു​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്രാ​ദേ​ശി​ക കോ​ട​തി​യോ​ട് അ​നു​മ​തി തേ​ടി​യ​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്.

Tags : Mohammed Akhlaq Muslim beef cows

Recent News

Up