x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിയുടെ യാത്ര രാജഭരണകാലത്തേക്ക്: രാഹുൽ ഗാന്ധി


Published: January 28, 2026 01:32 AM IST | Updated: January 28, 2026 01:32 AM IST

ന്യൂ​ഡ​ൽ​ഹി: പ​ണ​വും അ​ധി​കാ​ര​വും ചു​രു​ക്കം പേ​രി​ലേ​ക്കു​ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന മ​ഹാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് രാ​ജ്യ​ത്തെ ത​ള്ളി​വി​ടാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ദി​വ​സ​വേ​ത​ന​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കാ​നും ഡ​ൽ​ഹി​യി​ൽ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം ന​ട​ത്തി സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​മി​ല്ലാ​താ​ക്കാ​നും തൊ​ഴി​ലു​റ​പ്പ് നി​യ​മം ഇ​ല്ലാ​താ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ല​ക്ഷ്യം​വ​യ്ക്കു​ന്നു​ണ്ടെ​ന്ന് രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ മാ​റ്റി​മ​റി​ച്ചു​വെ​ന്ന് രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത് അ​വ​ർ​ക്ക് മി​നി​മം വേ​ത​നം ല​ഭി​ക്കു​ന്ന​തി​നാ​ലും വ​ർ​ഷം​തോ​റും തൊ​ഴി​ലെ​ന്ന ഉ​റ​പ്പു​ള്ള​തി​നാ​ലും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും തൊ​ഴി​ൽ​ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ള്ള​തി​നാ​ലു​മാ​ണെ​ന്ന് രാ​ഹു​ൽ കു​റി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ അ​ടി​മ​ക​ളാ​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ഇ​തേ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് പ​റ​യു​ക​യാ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 36 കോ​ടി തൊ​ഴി​ലു​ക​ൾ എ​വി​ടെ​പ്പോ​കു​മെ​ന്ന ത​ല​ക്കെ​ട്ടോ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന വീ​ഡി​യോ​യും കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ക്സി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Tags : Rahul Gandhi monarchy era Modi journey Congress

Recent News

Up