x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്


Published: February 3, 2026 01:55 AM IST | Updated: February 3, 2026 01:55 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ഷ​​​​യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ്.

വി​​​​ഷ​​​​യം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​പ്പ​​​​റ്റി എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017 ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് എ​​​​പ്സ്റ്റീ​​​​ൻ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​ണി​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ണി​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ-​​​​മെ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ധാ​​​​രം. മോ​​​​ദി​​​​യു​​​​ടെ 2017ലെ ​​​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശം സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​വേ​​​​ണ്ടി​​​​യെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

"അ​​​​ത് ന​​​​ട​​​​ന്നു'​​​​വെ​​​​ന്നാ​​​​ണ് എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ഒ​​​​രു വ​​​​രി. ഈ ​​​​പ്ര​​​​യോ​​​​ഗം എ​​​​ന്തി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ത്ത​​​​തെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന മാ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ഭ ത​​​​ള്ളി.

എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ന്‍റെ പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ൻ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​മാ​​​​യി 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ര​​​​ന്ത​​​​ര​​​​സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പി​​​​ൻ​​​​വാ​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സ്വയം​​​​ത​​​​ന്നെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യെ​​​​ന്നും വി​​​​വ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

Tags : Congress Lok Sabha Jeffrey Epstein US Justice Department PM Narendra Modi discussion Parliament

Recent News

Up