ബംഗളൂരു: ബംഗളൂരു വിവേക് നഗറിൽ കോളജ് ബസിടിച്ച് അമ്മയും മകനും മരിച്ചു. സംഗീത (37), മകൻ പാർഥ (എട്ട്) എന്നിവരാണ് മരിച്ചത്.
വിവേക് നഗർ ബസ് സ്റ്റോപ്പിനു സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. സ്കൂളിലേക്ക് പോകുംവഴി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കനകാപുരിയിലെ ജെയിൻ സർവകലാശാലയുടെ ഗ്ലോബൽ കാമ്പസിന്‍റെ ബസാണ് ഇടിച്ചത്. സംഗീത മകനെ പതിവായി കാൽനടയായി ആണ് സ്കൂളിൽ കൊണ്ടുപോകാറുള്ളത്.
ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Tags : Mother son college bus Accident