x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നം


Published: November 23, 2025 05:49 AM IST | Updated: November 23, 2025 05:50 AM IST

മും​ബൈ: മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​ത്ത​വ​ണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യം വേ​ണ്ടെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം ശി​വ​സേ​ന രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന​യു​മാ​യി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടു​ന്നു​ണ്ട്.

ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് വി​വ​രം. ഉ​ത്ത​രേ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ നി​ല​പാ​ടാ​ണ് മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന​യു​ടേ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് യു​ടി വി​ഭാ​ഗം ശി​വ​സേ​ന​യ്ക്കൊ​പ്പം മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​ത്.

 

Tags : Congress Mumbai sivasena Municipal Corporation election

Recent News

Up