x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യതലസ്ഥാനം വിഷലിപ്തം; പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മൗ​​​നം ചോ​​​ദ്യം ചെ​​​യ്ത് രാ​​​ഹു​​​ൽ


Published: November 29, 2025 03:57 AM IST | Updated: November 29, 2025 03:57 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണ പ്ര​​​ശ്ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മൗ​​​നം ചോ​​​ദ്യം ചെ​​​യ്ത് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

വി​​​ഷ​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച ഒ​​​രു​​​സം​​​ഘം അ​​​മ്മ​​​മാ​​​രു​​​മാ​​​യി സം​​​വ​​​ദി​​​ച്ച​​​ശേ​​​ഷം അ​​​തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ൽ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ൾ വി​​​ഷ​​​വാ​​​യു ശ്വ​​​സി​​​ച്ചു വ​​​ള​​​രേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​ൽ അ​​​മ്മ​​​മാ​​​ർ അ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​യും രോ​​​ഷ​​​വും പ​​​ങ്കു​​​വ​​​ച്ചെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ൾ ന​​​മ്മു​​​ടെ ക​​​ണ്‍മു​​​ന്നി​​​ൽ ശ്വാ​​​സം മു​​​ട്ടു​​​ന്പോ​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു മൗ​​​ന​​​മാ​​​യി ഇ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ എ​​​ന്താ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​യ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു

നി​​​ല​​​വി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ രോ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്.

ഇ​​​തേ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ർ​​​ന്നാ​​​ൽ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ൽ വീ​​​ക്കം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും ശ്വാ​​​സ​​​കോ​​​ശ രോ​​​ഗ​​​ങ്ങ​​​ളും ഹൃ​​​ദ്‌​​​രോ​​​ഗ​​​ങ്ങ​​​ളും ഉ​​​ള്ള​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​കു​​​മെ​​​ന്നും ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ​​​ക്കും ആ​​​സ്ത്‌​​​മ രോ​​​ഗി​​​ക​​​ളും ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Tags : National capital poisoned Delhi Poisoned Rahul Gandhi PM's silence Modi

Recent News

Up