x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം; പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം ഇ​ന്ന്


Published: February 10, 2026 07:16 AM IST | Updated: February 10, 2026 07:16 AM IST

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം ഇ​ന്ന്. ബ​ജ​റ്റ് ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടും.

സ്പീ​ക്ക​റു​ടെ നി​ല​പാ​ട് അ​റി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ തീ​രു​മാ​നം. എ​ന്നാ​ൽ സ്പീ​ക്ക​ർ​ക്കെ​തി​രാ​യ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​ട്ടി​ല്ല. അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​ക​ണോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​ന്ന് തീ​രു​മാ​നം എ​ടു​ക്കു​ക.

ബ​ജ​റ്റ് ച​ർ​ച്ച​യ്ക്ക് മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. അം​ഗ​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​നം.

സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം എ​ന്തു വേ​ണ​മെ​ന്ന് അ​റി​യി​ക്കാം എ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ്പീ​ക്ക​റു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​യ ശേ​ഷം പ്ര​തി​പ​ക്ഷം ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും.

 

 

 

Tags : rahul gandhi congress tmc om birla

Recent News

Up