x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ നോ​ട്ടീ​സ്; ഓം ​ബി​ർ​ള ഇന്നു സ​ഭ​യി​ൽനി​ന്നു വി​ട്ടു നി​ൽ​ക്കും


Published: February 11, 2026 07:59 AM IST | Updated: February 11, 2026 09:52 AM IST

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഇ​ന്ന് സ​ഭ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ലു​ള്ള തീ​രു​മാ​നം വ​രു​ന്ന​ത് വ​രെ ഓം ​ബി​ർ​ള സ​ഭ​യി​ലെ​ത്തി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ലോ​ക്സ​ഭ​യി​ൽ ഇ​ന്നും ബ​ജ​റ്റ് ച​ർ​ച്ച തു​ട​രും. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സം​സാ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ‌ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി ന​ൽ​കും. അ​തേ​സ​മ​യം ലോ​ക്സ​ഭ സ്പീ​ക്ക​റെ നീ​ക്കാ​നു​ള്ള അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം തേ​ടും.നോ​ട്ടീ​സ് ച​ട്ട​പ്ര​കാ​ര​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള നി​ർ​ദേ​ശി​ച്ചു. നോ​ട്ടീ​സ് മാ​ർ​ച്ച് ഒ​ൻ​പ​തി​ന് സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.

Tags : Om Birla rahul gandhi lok sabha congress bjp

Recent News

Up