x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന് വി​ജ​യം സ​മ്മാ​നി​ച്ച​തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് വ​ലി​യ പ​ങ്ക്: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: December 14, 2025 11:40 AM IST | Updated: December 14, 2025 11:40 AM IST

ന്യൂ​ഡ​ൽ​ഹി: ത​ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം സ​മ്മാ​നി​ച്ച​തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത വി​ജ​യ​മാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ഭ​ര​ണ​ത്തി​ന്‍റെ എ​ല്ലാ പ്ര​യാ​സ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യാ​ണ് പ്ര​തി​പ​ക്ഷം നി​ൽ​ക്കു​ന്ന​ത്, അ​തി​നെ എ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് യു​ഡി​എ​ഫ് വി​ജ​യം നേ​ടി​യ​ത്.

14 ഡി​സി​സി​ക​ളും കോ​ർ ക​മ്മി​റ്റി​ക​ളും അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ചു. പോ​ളിം​ഗ് ദി​വ​സം വ​രെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നും ഇ​തെ​ല്ലാം അ​തി​ജീ​വി​ച്ച് നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ എ​ങ്ങ​നെ വെ​റു​പ്പി​ക്കാ​മെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ നോ​ക്കു​ന്ന​ത്. ഇ​ത്ര​യും വെ​റു​പ്പ് സ​മ്പാ​ദി​ച്ച സ​ർ​ക്കാ​ർ വേ​റെ​യി​ല്ല. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി എ​ടു​ക്കു​ന്ന നി​ല​പാ​ടി​ൽ അ​ണി​ക​ൾ​ക്ക് വ​രെ ആ​ശ​ങ്ക​യു​ണ്ട്. മോ​ദി സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന നി​ല​പാ​ട് അ​വ​ര് ന​ട​പ്പി​ലാ​ക്കും മു​ൻ​പേ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്.

തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി​ക്ക്‌ ല​ഭി​ക്കാ​ൻ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണ്. പി​എം ശ്രീ, ​ദേ​ശീ​യ പാ​ത, ലേ​ബ​ർ കോ​ഡ് എ​ന്നി​വ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ടു​ത്ത സ​മീ​പ​നം സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യോ​ട് സോ​ഫ്റ്റാ​യ സ​മീ​പ​നം നേ​താ​ക്ക​ൾ​ക്ക് ആ​വാ​മെ​ങ്കി​ൽ അ​ണി​ക​ൾ​ക്ക് എ​ന്തു​കൊ​ണ്ട് ആ​യി​ക്കൂ​ട എ​ന്നാ​ണ് അ​വ​ർ ചി​ന്തി​ച്ച​ത്.

കേ​ന്ദ്ര​ത്തി​ന് കീ​ഴ​ട​ങ്ങി​യ നി​ല​പാ​ടാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റേ​ത്. മോ​ദി സ​ർ​ക്കാ​രി​ന് സ​റ​ണ്ട​ർ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് വ​ലി​യ മാ​ന​ങ്ങ​ളു​ണ്ട്. അ​മി​ത് ഷ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് മ​റ്റ് മാ​ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​ൽ തെ​റ്റ് പ​റ​യാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​തെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച.

കേ​ര​ളം ബി​ജെ​പി​യി​ലേ​ക്ക് എ​ന്ന മാ​യാ​പ്ര​പ​ഞ്ചം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് തെ​റ്റാ​ണെ​ന്നും ബി​ജെ​പി​യു​ടെ ത​ന്ത്ര​മാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : Pinarayi Vijayan UDF K.C. Venugopal ldf

Recent News

Up