x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ; എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ബം​​​​ഗ​​​​ളൂരു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്ന്


Published: November 8, 2025 03:39 AM IST | Updated: November 8, 2025 03:39 AM IST

വാ​​​​രാ​​​​ണ​​​​സി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ബം​​​​ഗ​​​​ളൂരു വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി ഇ​​​​ന്ന് പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ണി​​​​ക്കും. രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ബ​​​​നാ​​​​റ​​​​സ് (മ​​​​ന്ദു​​​​അ​​​​ഹി​​​​ത്) സ്റ്റേ​​​​ഷ​​​​നി​​​​ലാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നം. ബ​​​​നാ​​​​റ​​​​സ്-​​​​ഖ​​​​ജു​​​​രാ​​​​ഹോ, ല​​​​ക്നോ-​​​​സ​​​​ഹ​​​​ര​​​​ൻ​​​​പു​​​​ർ, ഫി​​​​റോ​​​​സ്പു​​​​ർ-​​​​ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തു​​​​ട​​​​ക്കം​​​​ കു​​​​റി​​​​ക്കും.

ദ്വി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ലാ​​​​ൽ ബ​​​​ഹാ​​​​ദു​​​​ർ ശാ​​​​സ്ത്രി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ മോ​​​ദി ബെ​​​​ൽ ഗ​​​​സ്റ്റ്ഹൗ​​​​സി​​​​ലാ​​​​ണ് രാ​​​​ത്രി ത​​​​ങ്ങി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

ബം​​​ഗ​​ളൂരു-എ​​​റ​​​ണാ​​​കു​​​ളം വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് (26651 /26652) 11ന് ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബു​​​ധ​​​ൻ ഒ​​​ഴി​​​കെ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് ദി​​​വ​​​സ​​​മാ​​​ണ് സ​​​ർ​​​വീ​​​സ്. എ​​​ട്ട് കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​കും.ബം​​​ഗളൂരു​​​വി​​​ൽ രാ​​​വി​​​ലെ 5.10 ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ ഉ​​​ച്ച​​​യ്ക്ക് 1.50 ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.20 ന് ​​​പു​​​റ​​​പ്പെ​​​ട്ട് രാ​​​ത്രി 11 ന് ​​​ബം​​​ഗ​​​ളൂരു​​​വി​​​ൽ എ​​​ത്തും.

Tags : Prime Minister Varanasi Modi Narendra modi Vande Bharat Ernakulam-Bengaluru

Recent News

Up