x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാഷ്‌ട്രയിൽ ബിജെപിക്ക് റിക്കാർഡ് വിജയം: ഫഡ്നാവിസ്


Published: December 22, 2025 03:04 AM IST | Updated: December 22, 2025 03:04 AM IST

നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി റി​​ക്കാ​​ർ​​ഡ് വി​​ജ​​യം നേ​​ടി​​യെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ്.

48 ശ​​ത​​മാ​​നം കൗ​​ൺ​​സി​​ല​​ർ​​മാ​​ർ പാ​​ർ​​ട്ടി ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച​​വ​​രാ​​ണെും 129 മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ലു​​ക​​ളി​​ൽ ബി​​ജെ​​പി​​ക്കാ​​ർ പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു​​വെ​​ന്ന് ഫ​​ഡ്നാ​​വി​​സ് പ​​റ​​ഞ്ഞു.

ഭ​​ര​​ണ​​സ​​ഖ്യ​​മാ​​യ മ​​ഹ​​യു​​തി​​യി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ളാ​​യ ശി​​വ​​സേ​​ന​​യും (ഷി​​ൻ​​ഡെ) എ​​ൻ​​സി​​പി​​യും(​​അ​​ജി​​ത് പ​​വാ​​ർ) മി​​ക​​ച്ച വി​​ജ​​യം നേ​​ടി.

75 ശ​​ത​​മാ​​നം ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ്ര​​സി​​ഡ​​ന്‍റ്സ്ഥാ​​നം മ​​ഹാ​​യു​​തി​​ക്കാ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ മ​​ഹാ​​യു​​തി​​യെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ച്ച​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​മാ​​യ മ​​ഹാ വി​​കാ​​സ് അ​​ഗാ​​ഡി കു​​റ്റ​​പ്പെ​​ടു​​ത്തി.

പ​​ണ​​വും മ​​സി​​ൽ​​പ​​വ​​റു​​മാ​​ണ് മ​​ഹാ​​യു​​തി​​യു​​ടെ വി​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്) നേ​​താ​​വ് അം​​ബാ​​ദാ​​സ് ഡാ​​ൻ​​വെ പ​​റ​​ഞ്ഞു. ഇ​​വി​​എ​​മ്മു​​ക​​ളി​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യാ​​ണ് മ​​ഹാ​​യു​​തി വി​​ജ​​യം നേ​​ടി​​യ​​തെ​​ന്ന് ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്) നേ​​താ​​വ് സ​​ഞ്ജ​​യ് റൗ​​ത് ആ​​രോ​​പി​​ച്ചു.

ച​​ന്ദ്രാ​​പു​​ർ, സാം​​ഗ്ലി ജി​​ല്ല​​ക​​ളി​​ൽ സ്വാ​​ധീ​​നം നി​​ല​​നി​​ർ​​ത്തി​​യെ​​ന്ന് കോ​​ൺ​​ഗ്ര​​സും എ​​ൻ​​സി​​പി (എ​​സ്പി)​​യും അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Tags : Fadnavis Record victory BJP Maharashtra

Recent News

Up