x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇന്ന് ഇന്ത്യയിൽ

സ​​​നു സി​​​റി​​​യ​​​ക്
Published: December 4, 2025 01:11 AM IST | Updated: December 4, 2025 01:11 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ - റ​​​ഷ്യ വാ​​​ർ​​​ഷി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മ​​​ർ പു​​​ടി​​​ൻ ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തും. അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​രാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ഇ​​​നി​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​ണു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ങ്കി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി നേ​​​രി​​​ട്ടെ​​​ത്തി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ പു​​​ടി​​​ന് ഇ​​​ന്ന് അ​​​ത്താ​​​ഴ​​​വി​​​രു​​​ന്ന് ഒ​​​രു​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കും. രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​വ​​​നു പു​​​റ​​​ത്ത് മൂ​​​ന്ന് സാ​​​യു​​​ധ സേ​​​ന​​​യു​​​ടെ​​​യും ഗാ​​​ർ​​​ഡ് ഓ​​​ഫ് ഓ​​​ണ​​​ർ ഉ​​​ണ്ടാ​​​കും. തു​​​ട​​​ർ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും പു​​​ടി​​​നും ത​​​മ്മി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വ്യ​​​വ​​​സാ​​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും നാ​​​ളെ ന​​​ട​​​ക്കും. ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ലാ​​​ണ് ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദ​​​ഗ്ധ്യം തെ​​​ളി​​​യി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​ന് ഇ​​​ന്ത്യ​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ൽ ഉ​​​ട​​​ൻ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടു​​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. ഇ​​​തി​​​നു​​​പു​​​റ​​​മെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യാ​​​പാ​​​ര- സാ​​​ന്പ​​​ത്തി​​​ക ബ​​​ന്ധ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കും.

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ലു​​​ള്ള പ്ര​​​തി​​​രോ​​​ധ ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഇ​​​രു നേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.2021ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി പു​​​ടി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ന​​​ത്ത സു​​​ര​​​ക്ഷാ വ​​​ല​​​യം

 ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മ​​​ർ പു​​​ടി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റ​​​ഷ്യ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ന്ത്യ​​​യു​​​ടെ നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്‌​​​സി​​​ലെ (എ​​​ൻ​​​എ​​​സ്ജി) ക​​​മാ​​​ൻ​​​ഡോ​​​ക​​​ളും ഡ​​​ൽ​​​ഹി പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഓ​​​രോ നി​​​മി​​​ഷ​​​വും പി​​​ഴ​​​വു​​​ക​​​ളി​​​ല്ലാ​​​തെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ആ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ലു ഡ​​​സ​​​നി​​​ല​​​ധി​​​കം ഉ​​​ന്ന​​​ത സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. എ​​​ൻ​​​എ​​​സ്ജി​​​യും ഡ​​​ൽ​​​ഹി പോ​​​ലീ​​​സും ചേ​​​ർ​​​ന്നാ​​​ണ് ബാ​​​ഹ്യ സു​​​ര​​​ക്ഷാ ത​​​ല​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സാ​​​ണ് പു​​​ടി​​​ന്‍റെ സു​​​ര​​​ക്ഷാ​​​ച്ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ക. ഏ​​​റ്റ​​​വും ഉ​​​ള്ളി​​​ലു​​​ള്ള സു​​​ര​​​ക്ഷാ​​​വ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള സ്പെ​​​ഷ​​​ൽ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഗ്രൂ​​​പ്പി​​​ലെ (എ​​​സ്പി​​​ജി) ക​​​മാ​​​ൻ​​​ഡോ​​​ക​​​ളും ചേ​​​രും.

പു​​​ടി​​​ന്‍റെ വാ​​​ഹ​​​ന​​​വ്യൂ​​​ഹം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന വ​​​ഴി​​​ക​​​ൾ നേ​​​ര​​​ത്തേ മു​​​ത​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. പു​​​ടി​​​ൻ താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളും ഇ​​​തി​​​നോ​​​ട​​​കം സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ്.

പു​​​ടി​​​ന്‍റെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ർ ത​​​ന്നെ​​​യാ​​​ണ്. അ​​​തി​​​നൂ​​​ത​​​ന സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ള്ള ആ​​​ഡം​​​ബ​​​ര കാ​​​റാ​​​ണ് അ​​​ദ്ദേ​​​ഹം റോ​​​ഡ് മാ​​​ർ​​​ഗ​​​മു​​​ള്ള യാ​​​ത്ര​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

റ​​​ഷ്യ​​​ൻ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​റ​​​സ് മോ​​​ട്ടോ​​​ർ​​​സ് റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഓ​​​റ​​​സ് സെ​​​ന​​​റ്റ് എ​​​ന്ന കാ​​​റാ​​​ണ് അ​​​ദ്ദേ​​​ഹം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ​​​ത​​​ന്നെ പു​​​ടി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക കാ​​​ർ വി​​​മാ​​​ന​​​മാ​​​ർ​​​ഗം ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Putin Russian President India Annual summit

Recent News

Up