x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ചു


Published: December 19, 2025 04:14 AM IST | Updated: December 19, 2025 08:03 AM IST

ന്യൂ​ഡ​ൽ​ഹി: അ​പ്ര​തീ​ക്ഷി​ത കേ​ന്ദ്ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​ച്ച​താ​യി പി​ന്നീ​ട് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ്മി​നി​ട്രേ​റ്റീ​വ് കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണു പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​യ്ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞെ​ങ്കി​ലും മ​റ്റെ​ന്തോ കാ​ര​ണ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യ്ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു പ​ത്ര​സ​മ്മേ​ള​ന അ​റി​യി​പ്പ്.

എ​ന്നാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​മു​ന്പ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഖ്യാ​പ​നം ഉ​പേ​ക്ഷി​ച്ച​തു ശ​രി​യ​ല്ലെ​ന്നും സാ​ഹി​ത്യ അ​ക്കാ​ഡ​മി​യു​ടെ പാ​ര​ന്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്നു സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഇ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും രാ​മ​നു​ണ്ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Sahitya Akademi Award announcement postponed

Recent News

Up