ഹൈദരാബാദ്: ഓസ്ട്രേലിയയിൽ ബോണ്ടി ബീച്ചിൽ 15 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സാജിദ് അക്രം കഴിഞ്ഞ 27 വർഷത്തിനിടെ ആറ് തവണ ഹൈദരാബാദ് സന്ദർശിച്ചെന്ന് തെലുങ്കാന ഡിജിപി ശിവധർ റെഡ്ഢി പറഞ്ഞു.
1998ലാണ് ഇയാൾ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി ഇന്ത്യ വിട്ടു പോയത്. പിന്നീട് 2000 ഒക്ടോബറിലാണ് ആദ്യം ഇന്ത്യയിലെത്തിയത്.
പിന്നീട് 2004ലും പിതാവിന്റെ മരണത്തെത്തുടർന്ന് 2009ലും സന്ദർശനം തുടർന്നു. സ്വത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 2016ലും എത്തിയ അക്രത്തിന്റെ അവസാന സന്ദർശനം 2022 ജൂലൈയിലായിരുന്നു. എന്നാൽ, തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഇന്ത്യയിൽ വച്ചാണ് എന്നതിനു തെളിവില്ലെന്നും റെഡ്ഢി പറഞ്ഞു.
Tags : Sajid Akram visited Hyderabad