ന്യൂഡൽഹി: അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ 2020ലുണ്ടായ ഇന്ത്യാ-ചൈന സംഘർഷത്തെ ആസ്പദമാക്കിയുള്ള സൽമാൻ ഖാൻ ചിത്രം ബാറ്റിൽ ഓഫ് ഗൽവാനെതിരേ ചൈന.
ചിത്രത്തിന്റെ 1.12 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ചൈനീസ് മാധ്യമമായ ഗ്ലോബൽടൈംസ് വിമർശനം ഉന്നയിക്കുകയായിരുന്നു.
അപൂർവ ലഖിയ സംവിധാനം ചെയ്ത ചിത്രത്തിൽ 19 സൈനികർക്കൊപ്പം ജീവൻ ബലിയർപ്പിച്ച ബിഹാർ റജിമന്റിലെ ബിക്കുമല്ല സന്തോഷ് ബാബുവായാണ് സൽമാൻ എത്തുന്നത്.
രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സൈനികബഹുമതി മഹാവീർ ചക്ര മരണാനന്തര പുരസ്കാരമായി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Tags : Salman Khan film Battle of Galwan Oppose china