x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ ക​ര​ട്: മ​ധ്യ​പ്ര​ദേ​ശി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്


Published: December 24, 2025 07:26 AM IST | Updated: December 24, 2025 07:26 AM IST

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ആകെ 5,74,06,143 വോ​ട്ട​ർ​മാ​രി​ൽ 5,31,31,983 പേ​രാ​ണ് എ​ന്യു​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കി​യ​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് കു​മാ​ർ ഝാ ​അ​റി​യി​ച്ചു.

42,74,160 വോ​ട്ട​ർ​മാ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത​ത്. ഇ​തി​ൽ 8.46 ല​ക്ഷം വോ​ട്ട​ർ​മാ​ർ മ​ര​ണ​മ​ട​ഞ്ഞ​താ​ണ്. 31.51 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ക​ട്ടെ താ​മ​സം മാ​റി​യ​വ​രാ​ണ്. 2.77 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്ക് ര​ണ്ടി​ട​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Madhya Pradesh sir voters election commission

Recent News

Up