x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗം ഡ​ൽ​ഹി​യി​ൽ


Published: November 18, 2025 10:48 AM IST | Updated: November 18, 2025 10:48 AM IST

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം (എ​സ്ഐ​ആ​ര്‍) ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍ ചേ​രും. രാ​വി​ലെ 10.30ന് ​ഇ​ന്ദി​രാ​ഭ​വ​നി​ലാ​ണ് യോ​ഗം.

പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രും, നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ളും, സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​ക്ക​ള്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്തു​ക. കേ​ര​ളം ഉ​ള്‍​പ്പെ​ടെ ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മൂ​ന്നു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ​എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം.

വോ​ട്ട് കൊ​ള്ള​യും എ​സ്ഐ​ആ​റി​ലെ ക്ര​മ​ക്കേ​ടു​ക​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നൊ​പ്പം എ​സ്ഐ​ആ​റി​നെ​തി​രാ​യ തു​ട​ര്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്കും യോ​ഗം രൂ​പം ന​ല്‍​കും.

Tags : SIR Election Commission Voters List Congress

Recent News

Up