x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​നേ​ത്ര പ​വാ​ർ എ​ൻ​സി​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്; ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി വൈ​കു​ന്നേ​രം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും


Published: January 31, 2026 03:24 PM IST | Updated: January 31, 2026 03:28 PM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​നേ​ത്ര പ​വാ​റി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത് എ​ൻ​സി​പി. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സു​നേ​ത്ര ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും സു​നി​ൽ ത​ട്ക്ക​റെ​യും അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കുന്ന കാ​ര്യം ഔ​ദ്യാ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ലാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​തി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു പാ​ർ​ട്ടി​യി​ലും ഭ​ര​ണ​സ​ഖ്യ​ത്തി​ലും ഉ​ണ്ടാ​യ ശൂ​ന്യ​ത പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യത്തോ​ടെ​യാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ​സി​പി തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​യാ​യ സു​നേ​ത്ര ആ ​സ്ഥാ​നം രാ​ജി​വ​യ്ക്കും. അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ബാ​രാ​മ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സു​നേ​ത്ര ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന.

അ​വ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൻ പാ​ർ​ഥ് പ​വാ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന സു​നേ​ത്ര 2024ൽ ​ആ​ണ് സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

എ​ൻ​സി​പി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നൊ​പ്പ​വും ബി​ജെ​പി​യും സ​ർ​ക്കാ​രും ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ൻ​സി​പി​യോ​ടു​മൊ​പ്പം ത​ങ്ങ​ൾ നി​ൽ​ക്കു​മെ​ന്നും ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞി​രു​ന്നു.

 

 

 

Tags : Sunetra pawar ncp legislative party leader elected ajith pawar deputy chief minister

Recent News

Up