x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ‌​പം ആ​ശ്വാ​സം; രാ​ഖോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് വി​ജ​യി​ച്ചു


Published: November 14, 2025 07:45 PM IST | Updated: November 14, 2025 07:49 PM IST

പാ​റ്റ്ന:​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഖോ​പു​രി​ൽ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് വി​ജ​യി​ച്ചു.​തേ​ജ​സ്വി 1,18,597 വോ​ട്ടു​ക​ൾ നേ​ടി. 14,532 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തേ​ജ​സ്വി​യു​ടെ ജ​യം.

ബി​ജെ​പി​യു​ടെ സ​തീ​ഷ് കു​മാ​റാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ മു​ഖ്യ എ​തി​രാ​ളി. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് തേ​ജ​സ്വി ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ തേ​ജ​സ്വി-​രാ​ഹു​ൽ ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യാ മു​ന്ന​ണി 34 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ആ​ർ​ജെ​ഡി 24 സീ​റ്റി​ൽ ഒ​തു​ങ്ങി. കോ​ൺ​ഗ്ര​സി​ന് ആ​റ് സീ​റ്റി​ലും മുന്നേറുകയാണ്.

എ​ൻ​ഡി​എ 202 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. 91 സീ​റ്റു​മാ​യി ബി​ജെ​പി വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​പ്പോ​ൾ ജെ​ഡി​യു 83 സീ​റ്റു​മാ​യി വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി

എ​ൻ​ഡി​എ​ക്ക് ഒ​പ്പ​മു​ള്ള എ​ൽ​ജെ​പി(​റാം​വി​ലാ​സ്) 19 സീ​റ്റി​ൽ മു​ന്നേ​റു​ക​യാ​ണ്. ഇ​ട​തു​ക​ക്ഷി​ക​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.

Tags : Bihar election Tejaswi yadav won Nda congress

Recent News

Up