x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി; 17 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്


Published: November 3, 2025 11:05 AM IST | Updated: November 3, 2025 11:05 AM IST

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദ് -ബീ​ജാ​പു​ർ ദേ​ശീ​യ​പാ​ത​യി​ൽ രം​ഗ​റെ​ഡ്‌​ഡി ജി​ല്ല​യി​ലെ മി​ർ​സാ​ഗു​ഡ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ന്ധ്ര ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യി​ൽ ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ച്ചാ​ണ് ദു​ര​ന്തം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ശി​വ​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ത്ത​ര​വി​ട്ടു.

Tags : Telangana Lorry Bus Accident

Recent News

Up