x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്ത് ആദ്യമായി കളര്‍ കോയിന്‍ പുറത്തിറക്കി


Published: February 2, 2026 10:20 PM IST | Updated: February 2, 2026 10:20 PM IST

മുംബൈ: ഇന്ത്യയില്‍ ആദ്യമായി കളര്‍ കോയിന്‍ പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഓര്‍മക്കായാണ് നൂറുരൂപയുടെ കളര്‍ കോയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

1925 മുബൈ-കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്ക് ട്രെയിന്‍ ഓടി തുടങ്ങിയത്. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ മുഖമായ വന്ദേഭാരത് ട്രെയിനിന്‍റെ വര്‍ണ്ണ ചിത്രമാണ് ഈ നാണയത്തിന്‍റെ ഒരു ഭാഗത്ത് ആലേഖനം ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ റെയില്‍വേയുടെ വൈദ്യുതീകരണ യാത്ര പ്രതിനിധീകരിക്കുന്ന ഇലക്ട്രിക്ക് ലോക്കോമോട്ടോവിന്‍റെ രൂപകല്‍പനയും ഈ നാണയത്തില്‍ കാണാം. ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ ഏറെ പുറത്തിറക്കിയെങ്കിലും ആദ്യമായിട്ടാണ് വൈവിധ്യങ്ങള്‍ നിറഞ്ഞ നൂറു രൂപയുടെ കളര്‍ നാണയം പുറത്തിറക്കിയത്.

കോൽക്കത്തയിലെ നാണയ കമ്മട്ട ശാല പുറത്തിറക്കിയ 35 ഗ്രാം തൂക്കം വരുന്ന ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കുമാണ് അടങ്ങിയിട്ടുള്ളത്. പുരാവസ്തു ശേഖരണത്തിലൂടെ ശ്രദ്ധേയനായ തൃപ്പനച്ചി എയുപി സ്‌കൂള്‍ അധ്യാപകന്‍ എം.സി. അബ്ദുൾ അലിയുടെ ശേഖരണത്തില്‍ ഈ നാണയം എത്തിയിട്ടുണ്ട്.

Tags : color coin coin country reserve bank of india

Recent News

Up